കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2000 രൂപ വരെയുള്ള ഡെബിറ്റ് കാര്‍ഡ് ഉപയോഗം: ചെറുകിട വ്യാപാരികളുടെ നഷ്ടം സര്‍ക്കാര്‍ നികത്തും

  • By Desk
Google Oneindia Malayalam News

ദില്ലി: ചെറുകിട വ്യാപാരികള്‍ക്ക് 2000രൂപ വരെയുള്ള ഡെബിറ്റ് കാര്‍ഡ് ഇടപാടുകളുടെ നഷ്ടം കേന്ദ്രസര്‍ക്കാര്‍ നികത്തും. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്. ഡെബിറ്റ് കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഭീം തുടങ്ങിയ ഉപയോഗിച്ച് 2000 രൂപവരെയുള്ള ഇടപാടുകള്‍ വ്യാപാരികള്‍ ബാങ്കില്‍ അടക്കുന്ന തുക സര്‍ക്കാര്‍ തിരിച്ചു നല്‍കും.

2018 ജനുവരി മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് ഓഫര്‍. 2000 രൂപയില്‍ താഴെയുളള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഉപഭോക്താവും വ്യാപാരിയും എംഡിആറിന്‍റെ പേരില്‍ അധികഭാരം ചുമക്കേണ്ട സാഹചര്യം ഉണ്ടാകില്ല. ഇത് വ്യക്തമായാല്‍ കുറച്ച് പണം ഉപയോദഗിക്കുന്ന വ്യവസ്ഥിതി കൊണ്ടുവരാന്‍ കഴിയുമെന്നും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

 debitcard

ഇൗ വര്‍ഷം ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയിളവില്‍ 2.18 ലക്ഷം കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാട് നടന്നിരുന്നതായും മന്ത്രി വ്യക്തമാക്കി. ഖജനാവിന് 2,512 കോടി രൂപയുടെ നഷ്ടം ഇതുവഴുയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചത്.

English summary
central government will compensate the loss of small traders using debitcard up to 2000. debit card, bhim, aadar card transactions upto 2000 will be returned by central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X