കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍കം ടാക്‌സ് റിട്ടണിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം; കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം ഉടന്‍!!

  • By Sandra
Google Oneindia Malayalam News

മുംബൈ: ആദായ നികുതി അടയ്ക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതോടെ ആദായ നികുതി അടയ്ക്കുന്നതിന് പാന്‍കാര്‍ഡ് മാനദണ്ഡമാകില്ലെന്നും ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയില്‍ ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ സാധ്യതകള്‍ തേടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രത്തന്‍ വത്തല്‍ കമ്മറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ഇതെന്നാണ് സൂചന.

ആദായനികുതി അടയ്ക്കുന്നതിന് വികസിത രാജ്യങ്ങള്‍ ആശ്രയിക്കുന്ന മാനദണ്ഡങ്ങള്‍ പിന്‍തുടരാനാണ് കമ്മറ്റി കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടുള്ള നിര്‍ദേശം. അമേരിക്കയെ പോലുള്ള വികസിത രാഷ്ട്രങ്ങള്‍ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ ഉപയോഗിച്ചാണ് ആദായനികുതി അടയ്ക്കുന്നതെന്നും ഇതേ നയം തന്നെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യയില്‍ നടപ്പിലാക്കാമെന്നും രത്തന്‍ വത്തല്‍ കമ്മറ്റി കേന്ദ്രസര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

it-returns

രത്തന്‍ വത്തല്‍ കമ്മറ്റിയുടെ നിര്‍ദേശം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് വേണ്ടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസും യൂണീക് ഐഡന്റിറ്റി അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്നു പ്രവര്‍ത്തിയ്ക്കും. വികസിത രാഷ്ട്രങ്ങളായ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ആദായ നികുതി സംവിധാനങ്ങള്‍ വിശദമായി പഠിച്ച ശേഷമാണ് രത്തന്‍ വത്തല്‍ കമ്മറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത്.നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് നിര്‍ണ്ണായക മാറ്റങ്ങള്‍ കൊണ്ടുവരുന്നത് സംബന്ധിച്ചും രത്തന്‍ വത്തല്‍ കമ്മറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
The government may shortly include Aadhaar card as a valid document for filing income tax returns if the taxpayer does not have requisite PAN card on them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X