സിഗരറ്റ് ഇനി ശരിയ്ക്കും പൊള്ളും: സെസ് പ്രാബല്യത്തില്‍, ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബില്‍!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സിഗരറ്റിന് വീണ്ടും സെസ് ചുമത്താനുള്ള നീക്കവുമായി ജിഎസ്ടി കൗണ്‍സില്‍. നേരത്തെ നിര്‍ണയിച്ച സെസിനും ജിഎസ്ടിയ്ക്കും പുറമേയാണ് ഇത്. തിങ്കളാഴ്ച രാത്രിയില്‍ ചേര്‍ന്ന ജിഎസ്ടി ഉന്നതാധികാര സമിതിയുടെ അടിയന്തര യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതോടെ തിങ്കളാഴ്ച രാത്രി മുതല്‍ തന്നെ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരികയും ചെയ്തു. ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സിഗരറ്റിന്‍റെ സെസ് വര്‍ധിപ്പിച്ചതോടെ ഇതുവഴി റെവന്യൂ വരുമാനത്തില്‍ 5000 കോടിയുടെ അധിക വരുമാനം ഉണ്ടാകുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കുന്നു. രാജ്യത്ത് ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വന്നതിന് ശേഷമലുള്ള ആദ്യത്തെ ഉന്നതാധികാര സമിതിയുടെ യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു അരുണ്‍ ജെയ്റ്റ്ലിയുടെ പ്രതികരണം. ജിഎസ്ടി നടപ്പാക്കിയതിലുള്ള പുരോഗതി വിലയിരുത്തുന്നതിനായാണ് യോഗം ചേര്‍ന്നത്.

 gst-bill-

65 മില്ലി മീറ്ററില്‍ താഴെയുള്ള നോണ്‍ ഫില്‍ട്ടര്‍ സിഗരറ്റുകള്‍ക്കാണ് സെസ് പ്രാബല്യത്തില്‍ വന്നതോടെ അഞ്ച് ശതമാനം വില വര്‍ധിച്ചിട്ടുള്ളത്. 65 മില്ലി മീറ്ററിലധികം നീളമുള്ള ആയിരം എണ്ണത്തിന് 792 രൂപയാണ് സെസ് ഇനത്തില്‍ ഈടാക്കുക. വില കൂടുമെന്ന സൂചനകള്‍ ലഭിച്ചിരുന്നതിനാല്‍ മൊത്തവിതരണക്കാര്‍ സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉള്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തിവച്ചിരുന്നു.

English summary
The GST Council on Monday hiked cess on cigarettes to take away the "windfall" manufacturers were reaping due to an anomaly that crept in after the GST rate fixation, Finance Minister Arun Jaitley said on Monday.
Please Wait while comments are loading...