കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറഞ്ഞ ആദായനികുതി നല്‍കാനും വഴികളുണ്ട്; ബജറ്റ് മുന്നോട്ടുവയ്ക്കുന്ന മികച്ച മാര്‍ഗ്ഗങ്ങള്‍

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തമബജറ്റെന്ന വിശേഷണം ലഭിച്ച കേന്ദ്രബജറ്റ് കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ്. എന്നാല്‍ കുറഞ്ഞ നികുതി നല്‍കുന്നതിന് ചില മാര്‍ഗ്ഗങ്ങളുണ്ട്. സാധാരണക്കാര്‍ക്ക് നികുതിയിളവ് നല്‍കിക്കൊണ്ടുള്ള ബജറ്റില്‍ ഇക്കാര്യങ്ങളും പരാമര്‍ശിക്കുന്നുണ്ട്‌

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ധനകാര്യ ബജറ്റില്‍ 2.5 മുതല്‍ 5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ നല്‍കേണ്ട 10 ശതമാനം നികുതിയില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചുകൊണ്ടാണ് ബജറ്റില്‍ പ്രഖ്യാപനമുണ്ടായത്. 2.5 ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ 12,500 രൂപയും ഒരു കോടി വരുമാനമുള്ളവര്‍ക്ക് 14,806 രൂപയും പ്രതിവര്‍ഷം ലാഭിയ്ക്കാന്‍ കഴിയും. സര്‍ചാര്‍ജും സെസും ഉള്‍പ്പെടെയാണ് തുക.

അഞ്ച് ശതമാനം നികുതിയിളവ്

അഞ്ച് ശതമാനം നികുതിയിളവ്

2017ലെ ധനകാര്യ ബജറ്റിലെ പ്രഖ്യാപനത്തോടെ 3.5 ലക്ഷം വരുമാനമുള്ള വ്യക്തി നേരത്തെ നല്‍കിയിരുന്ന 5,150 രൂപയ്ക്ക് പകരമായി 2,575 രൂപ മാത്രം നല്‍കിയാല്‍ മതി. നികുതി തുക, നികുതിയിളവ് എന്നിവ കണക്കിലെടുത്താണിത്.

 ധനികര്‍ക്ക് സര്‍ചാര്‍ജ്

ധനികര്‍ക്ക് സര്‍ചാര്‍ജ്

ധനികരില്‍ നിന്ന് വാര്‍ഷിക വരുമാനത്തിന്റെ 10 ശതമാനം സര്‍ചാര്‍ജായി ഈടാക്കും. 50 ലക്ഷത്തിനും ഒരു കോടിയ്ക്കും ഇടയില്‍ വരുമാനമുള്ളവരില്‍ നിന്നാണ് ഈ തുക ഈടാക്കുക. എന്നാല്‍ ഒരു കോടിയ്ക്ക് മുകളില്‍ വരുമാനമുള്ളവരില്‍ നിന്ന് 15 ശതമാനമാണ് സര്‍ചാര്‍ജായി ഈടാക്കുക.

സ്ഥാവര സ്വത്തുക്കള്‍ക്ക്

സ്ഥാവര സ്വത്തുക്കള്‍ക്ക്

സ്ഥാവര സ്വത്തുക്കള്‍ കൈവശം വയ്ക്കുന്നതിനുള്ള കാലയളവ് രണ്ടില്‍ നിന്ന് മൂന്നാക്കി കുറച്ചു. രണ്ട് വര്‍ഷത്തിന് മുകളില്‍ സ്ഥാവരജംഗമ വസ്തുക്കള്‍ കൈവശം വയ്ക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന നികുതി 20 ശതമാനമായി കുറച്ചു. ഇതിന് പുറമേ പുനഃര്‍ നിക്ഷേപത്തിനും പല തരത്തിലുള്ള ഇളവുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മൂലധന വര്‍ധന നികുതി

മൂലധന വര്‍ധന നികുതി

ആദായനികുതി നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ദീര്‍ഘ കാലത്തേയ്ക്കുള്ളമൂലധന വര്‍ധന നികുതിയില്‍ കുറവ് വരുത്തിയിട്ടുണ്ട്. 2001 ഏപ്രില്‍ അടിസ്ഥാന വര്‍ഷമാക്കിയാണ് സൂചിക നിശ്ചയിക്കുന്നത്. ദീര്‍ഘകാല മൂലധന നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന വസ്തു ഇടപാടുകളുടെ കാലാവധി രണ്ട് വര്‍ഷമാക്കി പരിമിതപ്പെടുത്തുന്നതാണ് ബജറ്റിലെ പ്രഖ്യാപനം.

കാലാവധി ആശ്വാസകരം

കാലാവധി ആശ്വാസകരം

ഭൂമി വാങ്ങി മൂന്ന് വര്‍ഷമെങ്കിലും കൈവശം വച്ചാല്‍ മാത്രം നേരത്തെ ലഭിച്ചിരുന്ന മൂലധന വര്‍ധന നികുതിയുടെ ആനുകൂല്യം രണ്ട് മാസമാക്കുന്നത് കൂടുതല്‍ പേര്‍ക്ക് ആശ്വാസം ലഭിയ്ക്കും. നികുതി ഇളവോടെ പണം നിക്ഷേപിയ്ക്കാനും ഇത് അവസരം നല്‍കും. അഞ്ച് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഒറ്റപ്പേജില്‍ ആദായനികുതി സമര്‍പ്പിയ്ക്കുന്നതിനുള്ള സംവിധാനവും ബജറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.

സമയക്രമം പാലിച്ചില്ലെങ്കില്‍ പിഴ നല്‍കണം

സമയക്രമം പാലിച്ചില്ലെങ്കില്‍ പിഴ നല്‍കണം

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ രണ്ട് ഘട്ടങ്ങളിലായി 5000, 10,000 രൂപയാണ് പിഴയായി ഈടാക്കുകയെന്ന് ആദായനികുതി നിയമത്തിലെ ഭേദഗതിയില്‍ പറയുന്നു. 2018 ഏപ്രില്‍ ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

English summary
With a decrease in tax rate from 10% to 5%+ for total income between Rs 2.5 lakh and Rs 5 lakh, there is tax saving of up to Rs 12,500 per year and 14,806 (including surcharge and cess) for those with income above Rs 1 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X