വാനാക്രൈയല്ല ഇത് അതുക്കുംമേലെ, പിയെച്ച പണിതന്നത് മുംബൈ പോർട്ടിൽ!! ആക്രമണങ്ങൾ ഇനിയും!!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായ ജവഹർലാൽ നെഹ്റു പോർട്ട് ഓപ്പറേഷന്‍സിൽ റാൻസംവെയര്‍ ആക്രമണം. സൈബർ ആക്രമണമുണ്ടായതോടെ തുറമുഖത്തിലെ മൂന്ന് ടെർമിനലുകളിൽ ഒന്നിന്‍റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. കമ്പ്യൂട്ടറുകളുടെ പ്രവർത്തനം താറുമാറായതിനെ തുടർന്ന് മൂന്ന് ടെർമിനലുകളുടേയും പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തു. ലോകത്തെ ഭീതിയിലാഴ്ത്തിയ വാനാക്രൈ റാൻസംവെയർ ആക്രമണത്തിന് പിന്നാലെയാണ് അപ്രതീക്ഷിതമായി പിയെച്ചെയുടെ ആക്രമണമുണ്ടാകുന്നത്. ഇതോടെ ചരക്കുനീക്കവും പ്രതിസന്ധിയിലായി.

റഷ്യയും, ബ്രിട്ടനും, ഉക്രൈനും ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ റാൻസംവെയർ ആക്രമണമുണ്ടായതോടെ ഇന്ത്യയിലും പിയെച്ച എത്തിയതായി സ്വിസ് സർക്കാരിന്റെ ഐടി ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ജെഎൻപിടിയിലെ ഗേറ്റ് വേ ടെർമിനല്‍സ് ഇന്ത്യയുടെ എപി മൊള്ളർ- മീർസ്ക് എന്ന ആഗോള കമ്പനിയ്ക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. മെയില്‍ ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ വാനാക്രൈയേക്കാള്‍ തീവ്രതയേറിയതാണ് പുതിയ പിയെച്ച റാന്‍സംവെയര്‍ എന്നാണ് സൈബര്‍ വിദഗ്ദര്‍ സൂചിപ്പിക്കുന്നത്.

വ്യവസായവും വാണിജ്യരംഗവും ലക്ഷ്യം

വ്യവസായവും വാണിജ്യരംഗവും ലക്ഷ്യം

റഷ്യ, ഉക്രൈന്‍ എന്നീ രാജ്യങ്ങളിൽ ബാങ്കുകൾ, എണ്ണക്കമ്പനികൾ, ഫാക്ടറികൾ, സൈന്യം, വിമാനത്താവളങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ ശൃംഖലകളെയാണ് റാൻസംവെയര്‍ പ്രധാനമായി ബാധിച്ചിട്ടുള്ളത്. റോസ്നെഫ്റ്റ് എന്ന റഷ്യയിലെ ഏറ്റവും വലിയ എണ്ണകമ്പനിയും ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഈ രാജ്യങ്ങൾക്ക് പുറമേ സ്പെയിൻ, ഡെന്മാർക്ക്, യുഎസ് എന്നിവിടങ്ങളിലെ വ്യാവസായ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍ ശൃംഖയിലും പിയെച്ചയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

 പണികിട്ടിയത് എപി മൊള്ളർ- മീർസ്കിന്

പണികിട്ടിയത് എപി മൊള്ളർ- മീർസ്കിന്

ജെഎൻപിടിയിലെ ഗേറ്റ് വേ ടെർമിനല്‍സ് ഇന്ത്യയുടെ എപി മൊള്ളർ- മീർസ്ക് എന്ന ആഗോള കമ്പനിയ്ക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. 1.8 മില്യണ്‍ സ്റ്റാൻഡേർഡ് കണ്ടെയ്നർ യൂണിറ്റുകളെ വഹിക്കാന്‍ ശേഷിയുള്ളതാണ് എപി മൊള്ളർ- മീർസ്ക് എന്ന ആഗോളകമ്പനി. ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എംപിഎം ടെർമിനൽസിന്‍റെ പ്രവർത്തനങ്ങള്‍ ഗുജറാത്തിലെ പിപ്പവാവ് ടെർമിനലില്‍ നിന്നാണ് നിയന്ത്രിക്കുന്നത്. ആക്രമണം നടന്നതോടെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നതായി ജെഎൻപിടി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എന്നാൽ ഇന്ത്യയിലെ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ എപിഎം വക്താവ് തയ്യാറായിട്ടില്ല.

പിയെച്ചെ എങ്ങനെ

പിയെച്ചെ എങ്ങനെ

വാനാക്രൈയിൽ നിന്ന് വ്യത്യസ്തമായി കമ്പ്യൂട്ടറിലെ ഫയലുകൾ പൂർണ്ണമാി എൻക്രിപ്റ്റ് ചെയ്യുന്നതിന് പകരം കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്ത് ഹാർഡ് ഡ്രൈവിലെ മാസ്റ്റർ ഫയൽ ടേബിൾ എന്‍ക്രിപ്റ്റ് ചെയ്യുന്ന രീതിയാണ് പിയെച്ചയുടേത്. എൻക്രിപ്റ്റ് ചെയ്ത ഫയലുകൾ തിരിച്ചു നൽകാന്‍ കമ്പ്യൂട്ടർ സ്ക്രീനിൽ സ്ക്രീനിൽ നൽകിയിട്ടുള്ള ബിറ്റ്കോയിൻ വിലാസത്തിലേയ്ക്ക് 300 ഡോളർ അയയ്ക്കാനാണ് ഹാക്കർമാരുടെ ആവശ്യം. മോചനം ദ്രവ്യം നൽകിയില്ലെങ്കില്‍ ഫയലുകൾ നശിപ്പിക്കുമെന്നാണ് ഭീഷണി. ആക്രമണത്തിന് ഇരയായ പത്തിലധികം പേർ മോചനദ്രവ്യം നൽകിയെന്നാണ് പുറത്തുവന്നി
ട്ടുള്ള വിവരം.

ലക്ഷ്യം റഷ്യയും യുക്രൈനും

ലക്ഷ്യം റഷ്യയും യുക്രൈനും

ആക്രമണത്തിന് പിന്നില്‍ ആരുടെ കൈകളാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ റഷ്യ, യുക്രൈൻ എന്നീ രാജ്യങ്ങളെ ലക്ഷ്യം വച്ചാണ് ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തിക്കൊണ്ട് സൈബർ ആക്രമണമുണ്ടായിട്ടുള്ളതെന്നാണ് മോസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സൈബർ സുരക്ഷാ സ്ഥാപനം ഐബി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയും യുക്രൈനും ബ്രിട്ടനും

ഇന്ത്യയും യുക്രൈനും ബ്രിട്ടനും

റഷ്യ, ബ്രിട്ടന്‍, യുക്രൈന്‍, ഇന്ത്യ എന്നിവയുൾപ്പെടെ അഞ്ചു രാജ്യങ്ങളിലാണ് ജൂണ്‍ 27ന് സൈബര്‍ ആക്രമണമുണ്ടായത്. ഇന്ത്യയില്‍ സൈബര്‍ ആക്രമണം നടന്ന് ഒരുമാസം പിന്നിടുമ്പോഴാണ് വീണ്ടും സൈബര്‍ ഭീഷണി. വൈറസ് അതിവേഗം വിവിധ കമ്പനികളുടെ കമ്പ്യൂട്ടറുകളില്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ് . യുക്രെയിന്‍ നാഷണല്‍ ബാങ്ക് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ വീണ്ടും സൈബര്‍ ആക്രമണം സാധ്യയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ചൊവ്വാഴ്ച യുകെ, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളാണ് സൈബര്‍ ആക്രമണത്തിന് ഇരയായത്.

വാനാക്രൈ ഭീതിയില്‍

വാനാക്രൈ ഭീതിയില്‍

മെയ് 12നാണ് സൈബര്‍ ലോകത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് റഷ്യന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്പെയിന്‍, യുഎസ് എന്നിവയുള്‍പ്പെടെ 100ലധികം രാജ്യങ്ങളിൽ ആദ്യത്തെ റാന്‍സംവെയര്‍ ആക്രമണമുണ്ടാകുന്നത്. ആദ്യ ഘട്ടത്തില്‍ . ബ്രിട്ടനിലെ സുരക്ഷാ ഗവേഷകൻ മാൽവെയര്‍ ടെക്കാണ് റാൻസം വെയർ ആക്രമണം പ്രതിരോധിക്കുന്നതിന് വേണ്ടി സഹായിച്ചത്. എന്നാൽ മെയ് 15ന് മറ്റൊരു ആക്രമണം ഉണ്ടാകുമെന്നും ഗവേഷകൻ പ്രവചിച്ചിരുന്നു. പ്രവചനം ശരിയെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു പിന്നീട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമാന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത്. ആദ്യ ആക്രമണത്തിൽ 125,000 ഓളം കമ്പ്യൂട്ടർ ശൃംഖലകളാണ് തകരാറിലായത്.

ഇംഗ്ലണ്ടും ആക്രമണത്തിന്‍റെ ഇര

ഇംഗ്ലണ്ടും ആക്രമണത്തിന്‍റെ ഇര

ഇംഗ്ലണ്ടിലെ ആരോഗ്യ ശൃംഖലയാണ് റാൻസംവെയര്‍ തകര്‍ത്തത്. രാജ്യത്തെ 48 നാഷണൽ ഹെൽത്ത് സര്‍വ്വീസ് ട്രസ്റ്റുകളാണ് ആക്രമണത്തിന് ഇരയായത്. സ്കോട്ട്ലന്റിൽ 13 നാഷണൽ ഹെൽത്ത് സർവ്വീസ് ട്രസ്റ്റുകളും റാംസംവെയർ ആക്രമിച്ചു. കമ്പ്യൂട്ടറുകളുടെ നിയന്ത്രണം ഏറ്റെടുത്ത വൈറസുകൾ മെസേജുകളായി 300 ഡോളർ ബിറ്റ്കോയിൻ ആവശ്യപ്പെടുകയായിരുന്നു. എങ്കില്‍ മാത്രമേ ലോക്ക് ചെയ്ത ഫയലുകൾ വിട്ടുനൽകുകയുള്ളൂവെന്നാണ് ഇരകൾക്ക് മുന്നിൽ വൈറസ് വയ്ക്കുന്ന ആവശ്യം.

22 കാരന്റെ ബുദ്ധി തുണച്ചു

22 കാരന്റെ ബുദ്ധി തുണച്ചു


റാൻസംവെയറിന്‍ററെ അപടകം തിരിച്ചറിഞ്ഞ് ലോകത്തിന് മുന്നറിയിപ്പ് നൽകിയത് കമ്പ്യൂട്ടർ ഗവേഷകനായ മാൽവെയർ ടെക് എന്ന യുവാവിന്റെ ബുദ്ധിയാണ്. ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനൊപ്പം ആക്രമണത്തെ പ്രതിരോധിക്കാനും മാൽവെയർ ടെക് തന്ത്രങ്ങൾ മെനഞ്ഞു. തിങ്കളാഴ്ച മറ്റൊരു സൈബർ ആക്രമണം നടക്കുമെന്നും ഇതിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നും മാൽവെയർ ടെക് ചൂണ്ടിക്കാണിക്കുന്നു. തിങ്കളാഴ്ച രാവിലെ ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

 പ്രതിരോധിക്കാനാവില്ല

പ്രതിരോധിക്കാനാവില്ല

വൈറസ് ബാധിച്ചത് ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കിൽ കമ്പ്യൂട്ടർ ശൃംഖലയെ പൂർണ്ണമായി തകർക്കുമെന്ന് കമ്പ്യൂട്ടർ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. ബ്രിട്ടനിലെ നാഷണൽ സൈബർ സെക്യൂരിറ്റി സെന്‍റർ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാനാക്രിപ്റ്റിന്‍റെ ഒന്നാമത്തെ പതിപ്പ് തടസ്സപ്പെടുത്താന്‍ കഴിയുമെന്നും രണ്ടാം പതിപ്പായ വാനാക്രിപ്റ്റ് 2.0യെ പ്രതിരോധിക്കാൻ കഴിയില്ലെന്നും മാൽവെയർ ടെക് ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്നു.

ഫയലുകൾ നശിപ്പിക്കും

ഫയലുകൾ നശിപ്പിക്കും

കമ്പ്യൂട്ടറുകളിൽ സേവ് ചെയ്തിട്ടുള്ള വിരങ്ങൾ ലോക്ക് ചെയ്ത ശേഷം ബിറ്റ്കോയിൻ ആയി വലിയ തുക ആവശ്യപ്പെട്ട് ഫയലുകൾ അൺലോക്ക് ചെയ്യുന്നതാണ് റാൻസംവെയറിന്റെ പ്രവർത്തനരീതി. എന്നാൽ ആവശ്യപ്പെട്ട മോചന ദ്രവ്യം നൽകിയിട്ടില്ലെങ്കില്‍ മണിക്കൂറുകൾക്ക് ശേഷം ഫയലുകള്‍ നശിപ്പിച്ച് കളയുകയും ചെയ്യും. ലോകത്തെ 150 രാഷ്ട്രങ്ങളാണ് സൈബർ ക്രിമിനലുകളുടെ ഹിറ്റ് ലിസ്റ്റിലുള്ളത്. അമേരിക്ക, റഷ്യ, ബ്രസീൽ, സ്പെയിൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ സർക്കാര്ഡ‍ ഏജൻസികൾ എന്നിവയും സൈബർ കുറ്റവാളികൾ ആക്രമിക്കാൻ ലക്ഷ്യം വെച്ചിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്.

സോഫ്റ്റ് വെയര്‍ കിൽ സ്വിച്ച്

സോഫ്റ്റ് വെയര്‍ കിൽ സ്വിച്ച്

20കാരായ രണ്ട് കമ്പ്യൂട്ടർ ഗവേഷകരാണ് റാൻസംവെയര്‍ ആക്രമണത്തെ തിരിച്ചറിഞ്ഞ് സോഫ്റ്റ് വെയറിന്‍റെ കിൽ സ്വിച്ച് ഉപയോഗിച്ച് പ്രതിരോധിച്ചിട്ടുള്ളത്. താല്‍ക്കാലികമായി മാൽവെയറിനെ തിരിച്ചറിഞ്ഞതോടെ കൂടുതല്‍ കമ്പ്യൂട്ടർ സംവിധാനങ്ങളെ ആക്രമിക്കുന്നതിൽ നിന്ന് പ്രതിരോധിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ചില നെറ്റ് വർക്കുകളിൽ ആക്രമണത്തെത്തുടർന്നുള്ള സുരക്ഷാ വീഴ്ച നിലനിന്നിരുന്നതായും റിപ്പോർട്ടുണ്ട്.

English summary
Operations at one of the three terminals of India's largest container port JNPT (Jawaharlal Nehru Port Trust) were impacted on Tuesday night as a fallout of the global ransomware attack , which crippled some central banks and many large corporations in Europe.
Please Wait while comments are loading...