ഐഡിയയില്‍ കിടിലന്‍ പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍: എന്താണ് നിര്‍വാണ പ്ലാന്‍? നിങ്ങളറിയേണ്ട കാര്യങ്ങള്‍

ദില്ലി: റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളിയുയര്‍ത്തി പുതിയ പോസ്റ്റ് പെയ്ഡ് ഓഫറുമായി ഐഡിയ. നിര്‍വാണ പോസ്റ്റ് പെയ്ഡ് എന്ന പേരിലാണ് പോസ്റ്റ് പെയ്ഡ് ഓഫറുകള്‍. 389 രൂപ മുതല്‍ 2,999 രൂപ വരെയുള്ള ഓഫറുകളാണുള്ളത്. അണ്‍ലിമിറ്റഡ് വോയ്സ് കോളും, ഫ്രീ റോമിംഗും അണ്‍ലിമിറ്റഡ് മെസേജ് സര്‍വീസുമാണ് ഓഫറിലുള്ളത്.

നിര്‍വാണ പോസ്റ്റ് പെയ്‍ഡ് പ്ലാനില്‍ 50 ജിബി ഡാറ്റ ക്യാരി ഫോര്‍വേഡ‍് ചെയ്യാന്‍ സാധിക്കും. സൗജന്യ അന്താരാഷ്ട്ര കോളിംഗിനൊപ്പം 12 മാസത്തേയ്ക്കുള്ള ഐഡിയ ആന്‍റി തെഫ്റ്റ്, ആന്‍റി വൈറസ്, ഡാമേജ് പ്രൊട്ടക്ഷന്‍ പ്ലാന്‍ എന്നിവയും ലഭിക്കും. സൗജന്യ സിനിമാ, മ്യൂസിക്, 12 മാസത്തേയ്ക്ക് ഗെയിം ആപ്പ് ടിവിയും ഓരോ പ്ലാനിലും ഡാറ്റാ ആനുകൂല്യങ്ങളും ലഭിക്കും.

389 ഐഡിയ നിര്‍വാണ പോസ്റ്റ് പെയ്ഡ് പ്ലാന്‍

389 ഐഡിയ നിര്‍വാണ പോസ്റ്റ് പെയ്ഡ് പ്ലാന്‍

389 രൂപയുടെ ഐഡിയ നിര്‍വാണ പോസ്റ്റ് പെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകള്‍ക്ക് പുറമേ സൗജന്യ റോമിംഗും ലഭിക്കും. 10 ജിബി ഹൈസ്പീഡ് ഡാറ്റ, പ്രതിദിനം 100 എസ്എംഎസുകള്‍ എന്നിവയും ലഭിക്കും. 200 ജിബി ഡാറ്റ ക്യാരി ഫോര്‍വേഡ് ചെയ്യാനും സാധിക്കും. ഇതിനെല്ലാം പുറമേ സിനിമ സബ്സ്ക്രിപ്ഷന്‍, ഗെയിം, മ്യൂസിക് എന്നീ സേവനങ്ങള്‍ 12 മാസത്തേയ്ക്കും ലഭിക്കും.

 499 രൂപയുടെ നിര്‍വാണ പ്ലാന്‍

499 രൂപയുടെ നിര്‍വാണ പ്ലാന്‍

ഐഡിയയുടെ 499 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകള്‍ക്ക് പുറമേ റോമിംഗില്‍ സൗജന്യ ഇന്‍കമിംഗ് കോളുകളും 20 ജിബി ഹൈസ്പീഡ് ഡാറ്റയും ലഭിക്കും. പ്രതിദിന 100 എസ്എംഎസുകളും ലഭിക്കും. 200 ജിബി ഡാറ്റ ക്യാരി ഫോര്‍വേഡ് ചെയ്യാനും സാധിക്കും.

 649 രൂപയ്ക്ക് 35 ജിബി

649 രൂപയ്ക്ക് 35 ജിബി



35 ജിബി ഡാറ്റയാണ് ഐഡിയ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. റോമിംഗില്‍ സൗജന്യ ഇന്‍കമിംഗ് ഓഫര്‍ ലഭിക്കുന്നതിനൊപ്പം പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. 35ജിബി ഡാറ്റയാണ് ലഭിക്കുക.

999 രൂപ പ്ലാന്‍

999 രൂപ പ്ലാന്‍


അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ ഓഫറിന് പുറമേ നാഷണല്‍ റോമിംഗില്‍ ഇന്‍കമിംഗ് ഔട്ട്ഗോയിംഗ് കോളുകളും സൗജന്യമായി ലഭിക്കും. പ്രതിദിനം 100 ​എസ്എംഎസുകള്‍ക്ക് പുറമേ ഒരുമാസത്തിനുള്ളില്‍ 60 ജിബി ഡാറ്റയാണ് ലഭിക്കുക. 200 ജിബി ഡാറ്റ വരെ ക്യാരി ഫോര്‍വേഡ് ചെയ്യുന്നതിനുള്ള സംവിധാനവും ഐഡിയ ഉപയോക്താക്കള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.

1299 രൂപയുടെ നിര്‍വാണ പ്ലാന്‍

1299 രൂപയുടെ നിര്‍വാണ പ്ലാന്‍

1299 രൂപയ്ക്ക് ഫ്രീം റോമിംഗ് കോളുകള്‍, 100 ഇന്‍റര്‍നാഷണല്‍ കോളിംഗ് മിനിറ്റുകള്‍, പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. ഓഫര്‍ കാലയളവായ ഒരു മാസത്തിനിടെ 85 ജിബി ഡാറ്റയാണ് ലഭിക്കുക. 200 ജിബി ഡാറ്റയാണ് ഈ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലെല്ലാം ക്യാരി ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുക.

1699 രൂപയുടെ പ്ലാന്‍

1699 രൂപയുടെ പ്ലാന്‍

അണ്‍ലിമിറ്റ‍ഡ് ലോക്കല്‍ - എസ്ടിഡി വോയ്സ് കോളുകള്‍ക്ക് പുറമേ 110 ജിബി ഡാറ്റയാണ് ഒരു മാസക്കലയളവിലേയ്ക്ക് ലഭിക്കുന്നത്. പ്രതിദിനം 100 എസ്എംഎസുകള്‍ ലഭിക്കുന്ന ഓഫറില്‍ 500 ജിബി ഡാറ്റയാണ് ക്യാരി ഫോര്‍വേഡ് ചെയ്യാന്‍ കഴിയുക.

1999 നിര്‍വാണ പോസ്റ്റ് പെയ്ഡ് പ്ലാന്‍

1999 നിര്‍വാണ പോസ്റ്റ് പെയ്ഡ് പ്ലാന്‍

1999 നിര്‍വാണ പോസ്റ്റ് പെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകള്‍ക്ക് പുറമേ നാഷണല്‍ റോമിംഗില്‍ ഇന്‍കമിംഗ്- ഔട്ട് ഗോയിംഗ് കോളുകളും ലഭിക്കും. 200 സൗജന്യ ഇന്‍റര്‍നാഷണല്‍ മിനിറ്റുകളും ഇതിനൊപ്പം ലഭിക്കും. 135 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനില്‍ 500 ജിബി വരെ ക്യാരി ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കും.

 2,999 രൂപ നിര്‍വാണ പോസ്റ്റ് പെയ്ഡ് പ്ലാന്‍

2,999 രൂപ നിര്‍വാണ പോസ്റ്റ് പെയ്ഡ് പ്ലാന്‍

അണ്‍ലിമിറ്റ‍ഡ് വോയ്സ് കോളുകള്‍ക്ക് പുറമേ സൗജന്യ റോമിംഗും 200 ഇന്‍റര്‍നാഷണല്‍ മിനിറ്റുകളുമാണ് ലഭിക്കുക. 220 ജിബി ഡാറ്റയ്ക്കൊപ്പം പ്രതിദിനം 100 എസ്എംഎസുകളുമാണ് ലഭിക്കുന്നത്. ഈ ഓഫറില്‍ 500 ജിബി ഡാറ്റ വരെ ക്യാരി ഫോര്‍‍വേ‍‍ഡ് ചെയ്യാനും സാധിക്കും.

ഓഫറിനൊപ്പമുള്ളത് വേറെയും

ഓഫറിനൊപ്പമുള്ളത് വേറെയും

ഐ‍ഡിയ അവതരിപ്പിച്ച നിര്‍വാണ പോസ്റ്റ് പെയ്ഡ് പ്ലാനില്‍ ഐഡിയ സെക്യുറിന്‍റെ സൗജന്യ സബ്സ്ക്രിപ്ഷന്‍, ഫ്രീ മാഗസിന്‍ സബ്സ്ക്രിപ്ഷന്‍, സൗജന്യ സിനിമാ സബ്സ്ക്രിപ്ഷന്‍, ഗെയിം ആന്‍ഡ് മ്യൂസിക് എന്നീ സേവനങ്ങള്‍ മൂന്ന് മാസത്തേയ്ക്കും ലഭിക്കും. മൈ ഐഡിയ ആപ്പില്‍ പറയുന്ന ഓഫറുകളും നിര്‍വാണ​ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+