വാനാക്രൈ:മൈക്രോസോഫ്റ്റ് പുതിയ വിന്‍ഡോസ് സുരക്ഷാ പാച്ച് പുറത്തിറക്കി

Subscribe to Oneindia Malayalam

വാനാക്രൈ ആക്രമണത്തെ പ്രതിരോധിക്കാന്‍ മൈക്രോസോഫ്റ്റ് പുതിയ വിന്‍ഡോസ് എക്‌സ്പി സുരക്ഷാ പാച്ച് പുറത്തിറക്കി. ഈ മാസത്തെ അപ്‌ഡേറ്റ് പരിശോധിച്ചപ്പോള്‍ അതില്‍ ചില സൈബര്‍ ആക്രമണ സാധ്യതകള്‍ കണ്ടെത്തിയതായി മൈക്രോസോഫ്റ്റ് പ്രശ്‌ന പരിഹാര സമിതി ജനറല്‍ മാനേജര്‍ അഡ്രീനെ ഹാള്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് പുതിയ സുരക്ഷാ പാച്ച് പുറത്തിറക്കിയത്.

പുതിയ അപ്‌ഡേറ്റിനൊപ്പം ചൊവ്വാഴ്ച അഡീഷണല്‍ അപ്‌ഡേറ്റ് നല്‍കുന്നതായി വിന്‍ഡോസ് അറിയിച്ചു. വിന്‍ഡോസിന്റെ പഴയ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്കും പുതിയ അപ്‌ഡേറ്റ് ലഭ്യമാകും. വിന്‍ഡോസ് എക്‌സ്പി, വിന്‍ഡോസ് വിസ്ത, തുടങ്ങി പഴയ പതിപ്പുകള്‍ക്കെല്ലാം മൈക്രോസോഫ്റ്റ് ഡൗണ്‍ലോഡ് സെന്ററില്‍ നിന്നും പുതിയ അപ്‌ഡേറ്റുകള്‍ ലഭ്യമാകും.

ഐഒസി പാചകവാതക പ്ലാന്റിനെതിരെ സമരം ചെയ്ത സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ് ചെയ്തു;വ്യാഴാഴ്ച ഹർത്താൽ

 ransomware-

ആഗോളവ്യാപകമായി 75,000 ത്തോളം കമ്പ്യൂട്ടറുകളെയാണ് വാനാക്രൈ ആക്രമിച്ചത്.കമ്പ്യൂട്ടറിലെ ഫയലുകള്‍ ലോക്ക് ചെയ്ത ശേഷം പണം ആവശ്യപ്പെടുകയും പണം ലഭിച്ച ശേഷം ഫയലുകള്‍ തിരികെ നല്‍കുകയും ചെയ്യുന്ന മാല്‍വെയര്‍ സോഫ്റ്റ് വെയറാണ് റാന്‍സംവെയര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

ദി ഷാഡോ ബ്രോക്കേഴ്‌സ് എന്ന ഒരു ഗ്രൂപ്പാണ് വൈറസ് പടര്‍ത്തുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിലെ ഒരു കമ്പ്യൂട്ടറില്‍ പ്രവേശിക്കുന്ന വൈറസിന് മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് എളുപ്പത്തില്‍ നീങ്ങാന്‍ കഴിയും.
പണം ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷവും നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ഫയലുകള്‍ പൂര്‍ണ്ണമായി നശിപ്പിച്ച് കളയുന്നതാണ് വന്നാക്രൈ അവലംബിക്കുന്ന രീതി. സോഫ്റ്റ് വെയറുകളെ ആക്രമിക്കുന്ന വന്നാക്രൈ ഇന്റര്‍നെറ്റ് വേം വഴിയാണ് പടരുന്നത്.

English summary
Microsoft releases new Windows XP security patchse to prevent Wannacry attack.
Please Wait while comments are loading...