ഓസിന് തരുന്നതൊക്കെ അംബാനി നിര്‍ത്തി: ജിയോയിലുള്ളത് ഈ ഓഫറുകള്‍ മാത്രം!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് നല്‍കിവന്നിരുന്ന എല്ലാത്തരം സൗജന്യ ഓഫറുകളും ഏപ്രില്‍ 15ഓടെ ഇല്ലാതായി. ഇതിനെല്ലാം പുറമേ ഇതുവരെ റീചാര്‍ജ് ചെയ്യാത്ത ജിയോ സിം കാര്‍ഡുകളിലെ സേവനം നിര്‍ത്തലാക്കാന്‍ റിലയന്‍സ് ജിയോ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ യാതൊരുവിധ റീചാര്‍ജ്ജും ചെയ്യാത്ത സിം കാര്‍ഡുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടെങ്കിലും ഇവയിലെ സേവനം നിര്‍ത്തലാക്കാനാണ് കമ്പനിയുടെ നീക്കം.

കമ്പനി അവതരിപ്പിച്ചിട്ടുള്ള 309, 509 രൂപ ഓഫറുകള്‍ പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമുള്ളതാണ്. റിലയന്‍സ് ജിയോ സിം എടുത്തതിന് ശേഷം റീചാര്‍ജ്ജ് ചെയ്യാത്തവരുടെ സേവനം നിര്‍ത്തിവയ്ക്കാന്‍ ജിയോ ഒരുങ്ങുന്നുണ്ടെന്നും ഇത് ഉപയോക്താക്കളെ അറിയിച്ച ശേഷം ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളെ ടെകസ്റ്റ് മെസേജ് വഴിയായിരിക്കും വിവരമറിയിക്കുക.

jio

99 രൂപ റീചാര്‍ജില്‍ ജിയോ മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് 309, 509 രൂപ റീചാര്‍ജുകളില്‍ ജിയോ സേവനം ലഭിക്കുന്നതിനുള്ള അവസാന തിയ്യതി ഏപ്രില്‍ 15 ആയിരുന്നു. ഇതിന് ശേഷമുള്ള ഓരോ സേവനങ്ങളും ഔദ്യോഗികമായി പണം സ്വീകരിച്ചുള്ള സേവനങ്ങളാണ്. പ്രൈം മെമ്പര്‍ഷിപ്പ്, ധന്‍ ധനാ ധന്‍ ഓഫര്‍ എന്നിവയ്ക്ക് റീചാര്‍ജ്ജ് ചെയ്തിട്ടില്ലാത്തവരുടെ കണക്ഷന്‍ ജിയോ റദ്ദാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ 408 രൂപയുടെ റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 84 ദിവസത്തേയ്ക്ക് പ്രതിദിനം 1 ജിബി എന്ന തോതില്‍ റിലയന്‍സ് ജിയോ ഉപയോഗിക്കാന്‍ കഴിയും. ഇതില്‍ 99 രൂപ പ്രൈം മെമ്പര്‍ഷിപ്പിനും 309 രൂപ ഓഫര്‍ ലഭിക്കുന്നതിനുമാണ്. നേരത്തെ തന്നെ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തിട്ടുള്ളവര്‍ 309 രൂപയ്ക്ക് മാത്രം റീചാര്‍ജ് ചെയ്താല്‍ മതിയാവും. ഇതിന് പുറമേ പ്രതിദിനം 2 ജിബി വീതം 84 ദിവസത്തേയ്ക്ക് ലഭിക്കുന്ന 608 രൂപയുടെ ഓഫറും ജിയോയില്‍ ലഭ്യമാകും. 99 രൂപ പ്രൈം മെമ്പര്‍ഷിപ്പിനും 509 രൂപ ഓഫര്‍ റീചാര്‍ജിനുമാണ്. 84 ദിവസമാണ് ഓഫര്‍ കാലാവധി.

English summary
Reliance Jio’s services are now officially paid. April 15 was the last day to sign up for Jio Prime by paying Rs 99 plus another Rs 309 or Rs 509 for the first recharge. Reports also say the company will start disconnecting services for those who have not gotten the Prime membership or gotten a recharge till now.
Please Wait while comments are loading...