എസ്ബിടി ചെക്കുകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ..

Subscribe to Oneindia Malayalam

തിരുവനന്തപുരം: എസ്ബിടി-എസ്ബിഐ ലയനത്തോടെ ഓര്‍മ്മയായി മാറിയ എസ്ബിടിയുടെ ചെക്കുകള്‍ സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ പാസ്ബുക്ക് തുടര്‍ന്നും ഉപയോഗിക്കാം. എസ്ബിടിയുടെ പാസ്ബുക്കും ചെക്ക്ബുക്കും ജൂണ്‍ 30 വരെ മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. പുതിയ ചെക്ക്ബുക്ക് ആവശ്യമുള്ളവര്‍ പ്രത്യേകം അറിയിപ്പ് നല്‍കണം. പാസ്ബുക്ക് വേണ്ടവര്‍ക്കും അപേക്ഷിക്കാം.

എസ്ബിടി അക്കൗണ്ട് ഉള്ളവര്‍ സെപ്റ്റംബര്‍ 30 ന് അകം എസ്ബിഐയുടെ ചെക്ക് ബുക്ക് കൈപ്പറ്റണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇതിനായി പഴയ എസ്ബിടി ചെക്ക്ബുക്ക് മടക്കി നല്‍കേണ്ട ആവശ്യമില്ല. നിലവില്‍ പകുതിയോളം എസ്ബിടി ഉപഭോക്താക്കള്‍ ചെക്ക് ബുക്ക് മാറ്റി വാങ്ങിയിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേയിലും സ്ബ്സഡി ഉപേക്ഷിക്കാം, നീക്കം അടുത്ത ഓഗസ്റ്റ് മുതല്‍!!

 sbt-06-

ഏപ്രില്‍ 1 മുതലാണ് വര്‍ഷങ്ങളായി മലയാളികളുടെ സ്വന്തം ബാങ്കായ എസ്ബിടി എസ്ബിഐയില്‍ ലയിച്ചത്. ലയനത്തെ തുടര്‍ന്ന് എസ്ബിടിയും എസ്ബിഐയും തമ്മിലുള്ള കണക്കുകളും വിവരങ്ങളും ലയിപ്പിച്ചിരുന്നു.സംസ്ഥാനത്ത് 888 എസ്ബിടി ശാഖകളായിരുന്നു ഉണ്ടായിരുന്നത്. എസ്ബിടി എസ്ബിഐയില്‍ ലയിച്ചതോടെ 1400ഓളം ശാഖകളുള്ള വിപുലമായ ബാങ്കിംഗ് ശൃഖലയായി എസ്ബിഐ മാറുകയായിരുന്നു.

English summary
SBT checkbooks can be used till september 30
Please Wait while comments are loading...