പുതിയ 500 രൂപാ നോട്ടിന്റെ പ്രത്യേകതകള്‍ ഇവയാണ്... വ്യാജനെ എളുപ്പം തിരിച്ചറിയാം....

  • Written By:
Subscribe to Oneindia Malayalam

നോട്ടുനിരോധനത്തെ തുടര്‍ന്ന് 2016 നവംബറിലാണ് പുതിയ 500 രൂപയുടെ നോട്ടുകള്‍ പുറത്തിറങ്ങിയത്. എന്നാല്‍ രാജ്യത്തെ ബാങ്കുകളില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച കള്ളനോട്ടുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ഇതില്‍ 1000 ന്റെയും നോട്ടുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതാണ് പിപിഎഫും ഇപിഎഫും തമ്മിലുള്ള വ്യത്യാസങ്ങള്‍, പിപിഎഫ് ആര്‍ക്കൊക്കെ..?

ആധാര്‍ അനായാസമായി പിഎസ്സിയില്‍ ലിങ്ക് ചെയ്യാം, ഇതാണ് ഘട്ടങ്ങള്‍...

പുതിയ 2000, 500 രൂപാ നോട്ടുകള്‍ പുറത്തിറക്കി ഒരു വര്‍ഷം തികയും മുന്‍പേ കേരളത്തിലും വ്യാജന്‍മാര്‍ വ്യാപകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ 500 രൂപാ നോട്ടിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്..? വ്യാജന്‍മാരെ എങ്ങനെ തിരിച്ചറിയാം..? കൂടുതലറിയാം...

 ഒപ്പ്

ഒപ്പ്

മഹാത്മാ ഗാന്ധി സിരീസില്‍ പുറത്തിറക്കിയിട്ടുള്ള നോട്ടുകളില്‍ എ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ കയ്യൊപ്പാണ് നോട്ടുകളിലുള്ളത്. നവംബര്‍ എട്ടിനാണ് കള്ളനോട്ടുകള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ രാജ്യത്ത് നിരോധിച്ചത്.

വലിപ്പം

വലിപ്പം

66 മില്ലീമീറ്റര്‍ വീതി, 150 മില്ലീമീറ്റര്‍ നീളം, ഇങ്ങനെയാണ് പുതിയ 500 രൂപാ നോട്ടിന്റെ വലിപ്പം. ഇംഗ്ലീഷില്‍ ഗ്രേ സ്‌റ്റോണ്‍ എന്നു വിളിക്കുന്ന മങ്ങിയ ചാര നിറമാണ് പുതിയ 500 രൂപാ നോട്ടിന്.

സൂക്ഷ്മ ദൃഷ്ടിയില്‍

സൂക്ഷ്മ ദൃഷ്ടിയില്‍

കണ്ണില്‍ നിന്നും 45 ഡിഗ്രി ചരിച്ച് പിടിച്ച് നോക്കിയാല്‍ നോട്ടിന്റെ ഒഴിച്ചിട്ട ഭാഗത്ത് അഞ്ഞൂറ് എന്ന് എഴുതിയതായി കാണാന്‍ സാധിക്കും. ഇംഗ്ലീഷിനു പുറമേ ദേവനാഗരി ലിപിയിലും 500 രൂപ എന്ന് പുതിയ നോട്ടില്‍ എഴുതിയിട്ടുണ്ട്.

നിറം മാറും

നിറം മാറും

നിറം മാറുന്നതു നോക്കിയും പുതിയ 500 രൂപാ നോട്ടിനെ തിരിച്ചറിയാം.നോട്ടിലെ സെക്യൂരിറ്റി ത്രെഡില്‍ ഭാരത് എന്ന് ഹിന്ദിയിലും ആര്‍ബിഐ എന്ന് ഇംഗ്ലീഷിലും അഞ്ഞൂറ് എന്ന് അക്കത്തിലും എഴുതിയിട്ടുണ്ട്. നോട്ട് ചരിച്ച് പിടിച്ച് നോക്കിയാല്‍ ഈ സെക്യൂരിറ്റി ത്രെഡ് പച്ചയില്‍ നിന്ന നീല നിറം ആയി മാറുന്നത് കാണാം.

അശോക സ്തംഭം

അശോക സ്തംഭം

പഴയ അഞ്ഞൂറിന്റെ നോട്ടില്‍ അശോക സ്തംഭം ഇടതുവശത്തായിരുന്നു. എന്നാല്‍ പുത്തന്‍ നോട്ടിന്റെ വലതുവശത്ത് താഴെയായാണ് അശോക സ്തംഭത്തിന്റെ ചിത്രം. മോദി സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ലോഗോയും പിറകു വശത്തായി ഉണ്ടാകും.

English summary
Security features of a genuine Rs 500 currency note

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്