കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടം

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി റോക്കോര്‍ഡ് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. സെന്‍സെക്‌സ് 164 പോയ്ന്റ് ഉയര്‍ന്ന് 28,499.54ല്‍ എത്തിയപ്പോള്‍ നിഫ്റ്റി ഇതുവരെയും കാഴ്ച വെക്കാത്ത ഉയരങ്ങളാണ് കീഴടക്കിയത്. 53 പോയ്ന്റ് ഉയര്‍ന്ന് 8530.15ലാണ് നിഫ്റ്റിയുടെ നേട്ടം. ഐടി, ബാങ്ക് എന്നീ മേഖലയിലെ നേട്ടമാണ് വിപണിയെ ഇത്തവണ തുണച്ചത്.

കൂടുതല്‍ സാമ്പത്തിക ഉത്തേജക പദ്ധതികള്‍ ചൈന നടപ്പാക്കുമെന്ന കണക്കു കൂട്ടലാണ് ഓഹരി വിപണിക്ക് ആവേശം പകര്‍ന്നത്. 1346 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1734 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ലോഹ കമ്പനികളുടെ ഓഹരികളിലുണ്ടായ നേട്ടവും വിപണിക്ക് ആശ്വാസമായി. ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ലുപിന്‍, ബജാജ് ഓട്ടോ തുടങ്ങിയവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. അപ്പോളോ ഹോസ്പ്പിറ്റല്‍, പവര്‍ഗ്രിഡ്, സിപ്ല, സ്‌പൈസ് ജെറ്റ് തുടങ്ങിയവ നഷ്ടമുണ്ടാക്കി.

sensex

ജിന്‍ഡാല്‍ സ്റ്റീല്‍ 4.30% ഉം, ടാറ്റാ പവര്‍ 4.14% ഉം, ഇന്‍ഫോസിസ് 3.08% ഉം, ടാറ്റാ സ്റ്റീല്‍ 3%ഉം നേട്ടം രേഖപ്പെടുത്തി. അതേ സമയം, അപ്പോളോ ഹോസ്പ്പിറ്റല്‍ 2.82%ഉം, ഐഡിയ 2.38%ഉം, എസ്ബിടി 2.31% ഉം, സ്‌പൈസ് ജെറ്റ് 2.37% ഉം, ടോറന്റ് പവര്‍ 1.59% ഉം നഷ്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. വിദേശ ഫണ്ടുകളുടെ പിന്തുണയില്‍ പുതിയ ഉയരം സ്വന്തമാക്കിയ സെന്‍സെക്‌സും നിഫ്റ്റിയും ഈ വാരം റെക്കോര്‍ഡ് നേട്ടം കൈവരിക്കുമെന്ന് നേരെത്തെ പ്രവചനം ഉണ്ടായിരുന്നു.

English summary
Sensex closes 146 points up at over one week high. nifty rise to record highs on foreign fund flows.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X