ജിഎസ്ടി: കശ്മീരില്‍ കടകളടച്ചിട്ട് പ്രതിഷേധം

Subscribe to Oneindia Malayalam

ശ്രീനഗര്‍: ജിഎസ്ടിയില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീരില്‍ വ്യപാരികള്‍ കടകളടച്ചിട്ട് പ്രതിഷേധിക്കുന്നു. ജമ്മു ആന്‍ഡ് കശ്മീര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് (ജെകെസിസി) ബന്ദിന് ആഹ്വാനം ചെയ്തത്. ജിഎസ്ടിയില്‍ പ്രതിഷേധിച്ച് ശ്രീനഗറിലെ മിക്ക കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ജിഎസ്ടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം സമരത്തിനും ജെകെസിസി ആഹ്വാനം ചെയ്തിട്ടുണ്ട്.

എന്നാല്‍ ജിഎസ്ടിയെ അനുകൂലിച്ചു കൊണ്ടുള്ള പ്രമേയം ബുധനാഴ്ച നടന്ന നിയമസഭാ സമ്മേളനത്തില്‍ കശ്മീര്‍ പാസ്സാക്കുകയും ചെയ്തു. ചൊവ്വാഴ്ച നിയമ സഭാ മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തി പ്രതിഷേധിച്ച വ്യപാരികളില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചു കൂടിയാണ് ജെകെസിസി ബന്ദിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ബന്ദ് പൊതുഗതാഗതത്തെ ബാധിച്ചിട്ടില്ല.

gst

ജൂലൈ 1 നാണ് ഒരൊറ്റ ഇന്ത്യ. ഒരൊറ്റ നികുതി എന്ന ആശയത്തിന്റെ ചുവടു പിടിച്ച് രാജ്യം മുഴുവന്‍ ഏകീകൃത നികുതി എന്ന മാറ്റത്തിലേക്ക് വഴിമാറിയത്. പദ്ധതിയുടെ പ്രതിഫലനമറിയാന്‍ ആറു മാസമെങ്കിലും വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പൊതു വിപണിയിലടക്കം ഇപ്പോള്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

English summary
Shops in Kashmir shut after strike over GST launch
Please Wait while comments are loading...