ആധാറും സിംകാര്‍ഡ് ബന്ധിപ്പിക്കല്‍: ഇക്കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: മൊബൈല്‍- ആധാര്‍ ബന്ധിപ്പിക്കല്‍ വിഷയത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കിലെന്ന് വ്യക്തമായതോടെ ആധാര്‍- മൊബൈലില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞ് മാറാന്‍ കഴിയിലില്ലെന്ന് ഏതാണ്ടുറപ്പായി. ഇതോടെ ആധാറും മൊബൈലും ബന്ധിപ്പിക്കുന്നത് സംബന്ധിച്ച ആശങ്കകള്‍ ഇതുവരെയും വിട്ടുമാറിയിട്ടില്ല. മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ ആധാര്‍ ഉപയോഗിച്ച് എളുപ്പത്തിലാക്കുന്ന നീക്കത്തിന്‍റെ ഭാഗമായാണ് ടെലികോം മന്ത്രാലയത്തിന്‍റെ ഈ നീക്കം. വീട്ടിലിരുന്ന് മൊബൈല്‍- ആധാര്‍ ബന്ധിപ്പിക്കല്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനമാണ് ഇതോടെ പ്രാബല്യത്തില്‍ വന്നിട്ടുള്ളത്.

പല കാരണങ്ങള്‍ കൊണ്ട് ആധാര്‍- മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനായി മൊബൈല്‍ കമ്പനികളുടെ ഓഫീസുകളില്‍ നേരിട്ടെത്താന്‍ കഴിയാത്തവരെ സഹായിക്കുന്നതിനായി കമ്പനി പ്രതിനിധികള്‍ നേരിട്ടെത്തി വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ശാരീക അവശതകള്‍ അനുഭവിക്കുന്നതും കിടപ്പിലായവരുമായ മൊബൈല്‍ ഉപഭോക്താക്കളുടെ വീട്ടിലെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയത് . മൊബൈല്‍ കമ്പനികളുടെ സര്‍വീസ് സെന്‍റുകളില്‍ പോകാന്‍ കഴിയാത്ത രോഗികള്‍ക്കും മറ്റും പുതിയ രീതിയില്‍ ആധാര്‍ ലിങ്ക് ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആധാര്‍ ലിങ്ക് ചെയ്യാനുള്ള അവസാന സമയപരിധി മാര്‍ച്ച് 31ലേക്ക് മാറ്റിയതായും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാരിന്റെ പുതിയ രീതി പ്രകാരം ഓണ്‍ലൈനിലൂടെ ആര്‍ക്കും മൊബൈല്‍ ഫോണ്‍ ആധാറുമായി ലിങ്ക് ചെയ്യാനും സാധിക്കും.

അവസാന തിയ്യതി

അവസാന തിയ്യതി

2018 ഫെബ്രുവരി ആറിനുള്ളില്‍ 12 അക്ക ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണെമെന്നും അല്ലാത്ത പക്ഷം മൊബൈല്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ആധാര്‍ - മൊബൈല്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ക്ക് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളിക്കളഞ്ഞ സുപ്രീം കോടതി വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നടപടികള്‍ എളുപ്പത്തിലാക്കുന്നതിനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയിരുന്നു.

 ഡിസംബര്‍ ഒന്നുമുതല്‍ ഒടിപി

ഡിസംബര്‍ ഒന്നുമുതല്‍ ഒടിപി

ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കുന്നതിനായി ഡിസംബര്‍ ഒന്നുമുതല്‍ ഒടിപി ഉപയോഗിക്കാമെന്ന് നേരത്തെ യുഐഡിഎഐ വ്യക്തമാക്കിയിരുന്നു. ബയോമെട്രിക് വിവരങ്ങള്‍ ഇല്ലാതെ ഒടിപി വഴി മൊബൈല്‍ വേരിഫിക്കേഷന്‍ വഴി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് യുഐഡിഎഐ ചൂണ്ടിക്കാണിച്ചത്. എസ്എം​എസ് വഴിയോ വോയ്സ് ബേസ്‍ഡ് ഐവിആര്‍എസ് സംവിധാനം വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഒടിപി ഉപയോഗിച്ചാണ് ആധാര്‍- മൊബൈല്‍ ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമുള്ളത്.

 ഓണ്‍ലൈനില്‍ വേരിഫിക്കേഷനില്ല

ഓണ്‍ലൈനില്‍ വേരിഫിക്കേഷനില്ല

ആധാര്‍- മൊബൈല്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാന്‍ കഴയില്ല. ഇക്കാര്യം പ്രതിപാദിച്ചുകൊണ്ടുള്ള ലിങ്കുകള്‍ തട്ടിപ്പിന്‍റെ ഭാഗമായിരിക്കും അതിനാല്‍ ജാഗരൂകയായിരിക്കാന്‍ ശ്രദ്ധിക്കണം.

 മറ്റ് രേഖകള്‍ ആവശ്യമില്ല

മറ്റ് രേഖകള്‍ ആവശ്യമില്ല

ആധാര്‍- മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനും പുതിയ കണക്ഷന്‍ എടുക്കുന്നതിനും ഇ- കെവൈസി വേരിഫിക്കേഷനായി ആധാര്‍ നമ്പര്‍ മാത്രം രേഖയായി നല്‍കിയാല്‍ മതി.

 എവിടെ നിന്നെല്ലാം വേരിഫിക്കേഷന്‍

എവിടെ നിന്നെല്ലാം വേരിഫിക്കേഷന്‍

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ എവിടെ നിന്നും മൊബൈല്‍ നമ്പര്‍ ആധാര്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ അഥവാ റീ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഏത് മൊബൈല്‍ സര്‍ക്കിളില്‍ വരുന്നതാണ് എന്ന് സംബന്ധിച്ച നിയന്ത്രണങ്ങളില്ല.

 സൗജന്യ സേവനം

സൗജന്യ സേവനം

ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള സേവനം തികച്ചും സൗജന്യമായാണ് നടത്തിക്കൊടുക്കുന്നത്. എന്നാല്‍ ചില സര്‍വീസ് ദാതാക്കള്‍ ഇതിന് ചാര്‍ജ് ഈടാക്കുന്നുണ്ടെന്ന് ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

 തട്ടിപ്പില്‍ പെടാതിരിക്കുക

തട്ടിപ്പില്‍ പെടാതിരിക്കുക

വ്യാജ ഐഡന്‍റിറ്റിക്ക് വേണ്ടി നിങ്ങളുടെ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. മൊബൈല്‍ കണക്ഷന്‍ ഉപയോഗിക്കുന്നതിനായി വ്യാജ രേഖകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താനാണ് ഈ നീക്കം. ഒരാളുടെ പേരില്‍ മറ്റൊരാള്‍ വ്യാജ സിം കാര്‍ഡ് എടുക്കുന്നത് തടയുന്നതിന് ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് വേരിഫിക്കേഷന്‍ സഹായിക്കും.

സ്കാനിംഗില്‍ തകരാര്‍

സ്കാനിംഗില്‍ തകരാര്‍

ബയോമെട്രിക് വിവരങ്ങളിലെ പ്രശ്‌നങ്ങള്‍ മൂലം ആധാര്‍ മൊബൈല്‍ നമ്പര്‍ ബന്ധിപ്പക്കല്‍ അസാധ്യമായവര്‍ക്കും ആശ്വസിക്കാവുന്ന നീക്കമാണ് യുഐഡിഎഐ യുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. മുതിര്‍ന്ന പൗരന്മാരുള്‍പ്പെടെ നിരവധി പേരില്‍ നിന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് ഈ നീക്കം. ഫിംഗര്‍ പ്രിന്റ് സ്‌കാന്‍ ചെയ്യാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നീക്കം. ആധാര്‍- മൊബൈല്‍ ബന്ധിപ്പിക്കല്‍ എളുപ്പത്തിലാക്കുന്ന നടപടിയുടെ ഭീഗം കൂടിയാണ് യുഐഡിഎഐയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം. അടുത്ത കുറച്ച് മാസങ്ങള്‍ക്കിടെ മൊബൈല്‍ കണക്ഷനെടുത്തവര്‍ക്ക് ആ സമയത്ത് തന്നെ ആധാര്‍-മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

 വേരിഫിക്കേഷന്‍ എങ്ങനെ

വേരിഫിക്കേഷന്‍ എങ്ങനെ

മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ എളുപ്പത്തിലാക്കുന്നതിന്
ഒടിപി, ആപ്, വോയ്സ് റെക്കഗ്നീഷന്‍, ഐവിആര്‍എസ് എന്നീ സംവിധാനങ്ങള്‍ ടെലികോം വകുപ്പ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആധാര്‍- മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കലിന് സര്‍വ്വീസ് സെന്‍ററുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും ഉപഭോക്താക്കള്‍ക്ക് നടപടി ക്രമങ്ങള്‍ എളുപ്പം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയായിരുന്നു ഈ നീക്കം.

 ആധാറില്ലെങ്കില്‍ റീ വേരിഫിക്കേഷന്‍

ആധാറില്ലെങ്കില്‍ റീ വേരിഫിക്കേഷന്‍

12 അക്ക ബയോമെട്രിക് തിരിച്ചറിയല്‍ നമ്പറില്ലാത്തവര്‍ക്ക് പ്രത്യേക സംവിധാനമാണ് റീ- വേരിഫിക്കേഷനായി ടെലികോം മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. ഇന്ത്യയില്‍ സ്ഥിര താമസക്കാരല്ലാത്തവര്‍ക്ക് പാസ്പോര്‍ട്ട് അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, എന്നിവ ഉപയോഗിച്ച് ആധാര്‍ - മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്ന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.

 ഒടിപി ഉപയോഗിച്ച് എങ്ങനെ

ഒടിപി ഉപയോഗിച്ച് എങ്ങനെ

ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിച്ചുള്ള ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു ഉപഭോക്താവിന്‍റെ മറ്റ് മൊ ബൈല്‍ നമ്പറുകളുടെ റീ വേരിക്കേഷന്‍ നടത്താന്‍ കഴിയുന്നതാണ് ഒടിപി വഴിയുള്ള വേരിഫിക്കേഷന്‍. മൊബൈല്‍ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ആണ് ഒടിപി ഉപയോഗിച്ചുള്ള വേരിഫിക്കേഷന്‍. പ്രത്യേകം ഡിസൈന്‍ ചെയ്ത ആപ്പില്‍ വോയ്സ് റെസ്പോണ്‍സ് സിസ്റ്റം വഴിയാണ് മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ നടത്തേണ്ടത്.

വിവരങ്ങള്‍ ശേഖരിക്കപ്പെടരുത്

വിവരങ്ങള്‍ ശേഖരിക്കപ്പെടരുത്

ആധാര്‍ ഉപയോഗിച്ച് റീ വേരിഫിക്കേഷന്‍ നടത്തുമ്പോള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ടെലികോം കമ്പനിയുടെ ഏജന്‍റുമാരുടെ ഫോണുകളില്‍ സൂക്ഷിക്കരുതെന്ന് ടെലികോം മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആധാര്‍ ഉടമകളുടെ ബയോമെട്രിക് വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണിത്. ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഉപഭോക്താക്കളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഏജന്‍റുമാരുടെ ദൃശ്യമാകുന്നതാണ് പുതിയ സംവിധാനം.

റീ വേരിഫിക്കേഷന്‍ വീട്ടിലെത്തി പൂര്‍ത്തിയാക്കണം

റീ വേരിഫിക്കേഷന്‍ വീട്ടിലെത്തി പൂര്‍ത്തിയാക്കണം

ഭിന്നശേഷിക്കാര്‍, പ്രായമുള്ളവര്‍, രോഗികള്‍ എന്നിവരുടെ വീടുകളില്‍ നേരിട്ടെത്തി മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്രമന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. 2018 ഫെബ്രുവരി ആറിനുള്ളില്‍ മൊബൈല്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം.

ഒന്നിലധികം നമ്പറുകള്‍ ബന്ധിപ്പിക്കാം

ഒന്നിലധികം നമ്പറുകള്‍ ബന്ധിപ്പിക്കാം

ഒന്നിലധികം മൊബൈല്‍ കണക്ഷന്‍ സ്വന്തമായുള്ളവര്‍ക്ക് ആധാറുമായി രജിസ്റ്റര്‍ ചെയ്ത ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ബാക്കിയുള്ള നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. മൊബൈല്‍ വേരിഫിക്കേഷന്‍ നടപടികള്‍ സുതാര്യമാക്കിയതോടെയാണ് ഈ സൗകര്യം ലഭിക്കും.

 നടപടി എന്തിന്

നടപടി എന്തിന്

ഇതിനായി മൊബൈല്‍ കമ്പനികള്‍ പ്രത്യേക ഓണ്‍ലൈന്‍ സൗകര്യം ഒരുക്കേണ്ടതുണ്ട്. മൊബൈല്‍ നമ്പര്‍ ദുരുപയോഗം രാജ്യത്ത് വലിയതോതില്‍ വര്‍ധിച്ചുവരുന്നതിനാലാണ് ആധാര്‍ നമ്പരുകള്‍ മൊബൈല്‍ ഫോണുമായി ലിങ്ക് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നത്. പലകോണുകളില്‍ നിന്നും ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെങ്കിലും ആധാര്‍ ലിങ്ക് ചെയ്യാത്ത ഫോണ്‍ ഡിസ്‌കണക്ട് ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.

 ടെലികോം കമ്പനികള്‍ക്ക് ഭയം

ടെലികോം കമ്പനികള്‍ക്ക് ഭയം

ആധാറുമായി ബന്ധിപ്പിക്കാത്ത സിം കാര്‍ഡുകളുടെ കണക്ഷന്‍ വിഛേദിക്കുന്നതോടെ മൊബൈല്‍ കമ്പനികള്‍ക്ക് വന്‍തോതില്‍ ഉപഭോക്താക്കളെ നഷ്ടമാകും. ഇത് മുന്‍കൂട്ടി കണ്ടാണ് ഫെബ്രുവരിയ്ക്ക് മുമ്പുതന്നെ വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്വകാര്യ കമ്പനികള്‍ മത്സരിക്കുന്നത്. എന്നാല്‍ സാങ്കേതികമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് ഈ നീക്കമെന്നാണ് വോഡഫോണ്‍ നല്‍കുന്ന വിശദീകരണം.

 10 രൂപ മുതല്‍ 30 രൂപ വരെ

10 രൂപ മുതല്‍ 30 രൂപ വരെ

ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് 10 രൂപ മുതല്‍ 30 രൂപ വരെയാണ് വിവിധ ടെലികോം കമ്പനികളുടെ ഔദ്യോഗിക ഔട്ട്ലെറ്റുകളും മൊബൈല്‍ റീട്ടെയില്‍ ഷോപ്പ് ഉടമകളും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ടെലികോം കമ്പനികള്‍ ആധാര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി സൗജന്യമായി നല്‍കുന്ന ഉപകരണത്തിന്‍റെ പേരിലാണ് കേരളത്തില്‍ ഇത്തരത്തിലുള്ള തട്ടിപ്പ് നടക്കുന്നത്.

 തിരക്കിട്ടുള്ള നീക്കം തട്ടിപ്പിന്

തിരക്കിട്ടുള്ള നീക്കം തട്ടിപ്പിന്

2018 ഫെബ്രുവരിക്കുള്ളില്‍ ആധാറും മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളതെങ്കിലും കോടതി വിധി വന്നതോടെ തന്നെ ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള ടെലികോം സേവന ദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് ഇക്കാര്യം ചൂ​ണ്ടിക്കാണിച്ച് എസ്എംഎസ് അയക്കാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മാസങ്ങള്‍ അവശേഷിക്കുമ്പോഴും വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ ടെലികോം കമ്പനികള്‍ മത്സരിക്കുന്നത് തങ്ങളുടെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ കുറവുവരാതിരിക്കാനാണ്. ഇത് മുതലെടുക്കുന്ന നീക്കമാണ് മൊബൈല്‍ റീട്ടെയില്‍ ഷോപ്പുകള്‍ നടത്തുന്നത്.

തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം

തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം

മൊബൈല്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്‍റെ പേരിലുള്ള തട്ടിപ്പ് തടയുന്നതിനായി നിലവിലുള്ള കണക്ഷനില്‍ നിന്ന് മറ്റേതെങ്കിലും കണക്ഷനിലേയ്ക്ക് പോര്‍ട്ട് ചെയ്യുന്നതിന് എസ്എംഎസ് അയച്ച ശേഷം തിരഞ്ഞെടുത്ത കണക്ഷനില്‍ ആധാര്‍ സമര്‍പ്പിച്ച് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ നിലവില്‍ ആധാര്‍- മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിന്‍റെ പേരില്‍ നടത്തുന്ന തട്ടിപ്പികള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ സഹായിക്കും.

രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്

രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്

മുന്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, ജസ്റ്റിസ് എന്‍ രമണ, എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നിലവിലുള്ള പ്രീ പെയ്ഡ് മൊബൈല്‍ ഉപയോക്താക്കളുടെ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടത്. ഇതിനായി ഫലപ്രദമായ ഒരു സംവിധാനം ആവിഷ്കരിക്കാനും സുപ്രീം കോടതി ബെഞ്ച് കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. മൊബൈല്‍ ഫോണുകളില്‍ അനുവാദമില്ലാതെ നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ലോക് നീതി ഫൗണ്ടേഷന്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ തേടിയിരുന്നു.

ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം

ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം

രാജ്യത്ത് നിലവിലുള്ള പ്രീ പെയ്ഡ് മൊബൈല്‍ നമ്പറുകളുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കേന്ദ്രം ഇക്കാര്യം മൊബൈല്‍ ഉപയോക്താക്കളെ അറിയിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ ആധാര്‍ കാര്‍‍ഡുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ ഇമെയില്‍ വഴിയും എസ്എംഎസുകള്‍ വഴിയും പരസ്യങ്ങള്‍ വഴിയും ഉപയോക്താക്കളെ വിവരമറിയിച്ചിരുന്നു.

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

2017 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ ആധാറും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവ് പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം ഒരു വര്‍ഷത്തിന് ശേഷം സിം കാര്‍ഡ‍് അസാധുവാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും അറിയിച്ചതോടെ നടപടി ക്രമങ്ങളെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സെപ്തംബര്‍ ഒമ്പതിന് അറിയിച്ചത്.

നടപടി എങ്ങനെ

നടപടി എങ്ങനെ

ഇ- കെവൈസി നടപടികള്‍ പൂര്‍ത്തിയായ ശേഷം വിവരങ്ങള്‍ ഡാറ്റാ ബേസില്‍ രേഖപ്പെടുത്തുന്നതിനായി മൂന്നുദിവസത്തെ കാലതാമസം കൂടി ഉണ്ടായിരിക്കും. ഇതിന് മുന്നോടിയായി വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഉപയോക്താവിന് എസ്എംഎ​സ് അയയ്ക്കണമെന്നും ചട്ടമുണ്ട്. ഡാറ്റ ഉപയോഗിക്കുന്നതിന് മാത്രമായി ഉപയോഗിക്കുന്ന നമ്പറുകള്‍ ഉപയോക്താവിന്‍റെ മറ്റേതെങ്കിലും നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചാണ് സ്ഥിരീകരിക്കേണ്ടത്

English summary
The government has made the linking of the 12-digit Aadhaar number with mobile SIM compulsory. The last date to do the same is February 6 2018. All the mobile SIM cards that are not linked by this date will be deactivated.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്