കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ആക്രമണം; പൊലീസിനെതിരെ പരാതിയുമായി പാര്‍ട്ടി

Google Oneindia Malayalam News

വടകര: സിപിഎം പ്രവര്‍ത്തകന്‍ കുട്ടോത്തെ വിപി ഷാജുവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളില്‍ പൊലീസിനെതിരെ സിപിഎം. ഷാജുവിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രതിയാക്കി കള്ളക്കേസെടുക്കുകയായിരുന്നു എന്നും പൊലീസ് ഏകപക്ഷീയ നടപടി തുടര്‍ന്നാല്‍ പ്രക്ഷോഭം തുടങ്ങുമെന്നും ഡിവൈഎഫ് അറിയിച്ചു. മര്‍ദന സംഭവം ക്വട്ടേഷന്‍ ആണെന്നു വരുത്തി പാര്‍ട്ടിക്കെതിരെ കള്ളപ്രചാരണം നടത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിപിഎം അറിയിച്ചു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇരുമ്പുവടികൊണ്ടായിരുന്നു ഷാജുവിന് മുഖത്ത് അടിയേറ്റത്. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെയാണ് കേസ്. ഇതിലൊരാളെ അറസ്റ്റു ചെയ്തു. ഇതാണ് പാര്‍ട്ടി പൊലീസിനെതിരെ തിരിയാന്‍ കാരണം.
രണ്ടു വര്‍ഷം മുന്‍പ് പ്രദേശത്തെ കുടിവെള്ള പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട് ഷാജുവിനുണ്ടായ പ്രശ്‌നങ്ങള്‍ പാര്‍ട്ടി ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാല്‍ ഏതാനും ദിവസം മുന്‍പ് ഷാജുവും സിപിഎം ലോക്കല്‍ സെക്രട്ടറി സി.എം ഷാജിയും തമ്മില്‍ ഇതുസംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടായി. ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ചില ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു. ഇതിന്റെ പേരില്‍ തനിക്ക് ശാരീരികമായി എന്തെങ്കിലും സംഭവിച്ചാല്‍ ലോക്കല്‍ സെക്രട്ടറിയായിരിക്കും ഉത്തരവാദി എന്ന വീഡിയൊയും ഷാജു ഇതോടൊപ്പം പ്രചരിപ്പിച്ചു.

cpim-

ഷാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് ഒരാളെ അറസ്റ്റു ചെയ്തതിനു പിന്നില്‍ വന്‍സമ്മര്‍ദമുണ്ടെന്നാണ് എതിര്‍വിഭാഗത്തിന്റെ ആരോപണം. മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നു നടത്തിയ ആക്രമണം ലോക്കല്‍ സെക്രട്ടറിയുടെ ക്വട്ടേഷന്‍ ആണെന്നാണ് ഷാജുവിന്റെ മൊഴി. വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പാര്‍ട്ടി നേരത്തെ പ്രതികരിച്ചിരുന്നു.

അതേസമയം, സിപിഎം പ്രവര്‍ത്തകര്‍ നാട്ടില്‍ അശാന്തി സൃഷ്ടിക്കുകയാണെന്നും കര്‍ശന നടപടി വേണമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി കാവില്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഷാജുവിനെ ആക്രമിച്ച സംഭവത്തിലെ മുഴുവന്‍ പ്രതികളെയും ഗൂഢാലോചനക്കാരെയും പിടികൂടണമെന്നും ആവശ്യപ്പെട്ടു.

English summary
clash in between cpm workers; cpm against police,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X