എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് ശരിയല്ല' ; സർക്കാരിനെതിരെ വിമർശനവുമായി ചങ്ങനാശ്ശേരി അതിരൂപത

Google Oneindia Malayalam News

കോട്ടയം : കെ റെയിൽ വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ചങ്ങനാശ്ശേരി അതിരൂപത. ജനങ്ങളുടെ വികാരത്തെ സർക്കാർ മറക്കുന്നുവെന്നാണ് വിമർശനം. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് ശരിയല്ലെന്നും ഇത്തരത്തിൽ പ്രതിഷേധങ്ങളെ അധികാരവും ശക്തിയും ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കാൻ മാത്രമേ സഹായിക്കുകയുള്ളുവെന്നും ചങ്ങനാശ്ശേരി അതിരൂപത ചൂണ്ടിക്കാണിക്കുന്നു.

മത സാമുദായിക നേതാക്കൾ സമരക്കാരെ സന്ദർശിക്കും. ആ നിലപാടിനെ വിമർശിക്കുന്നതും രാഷ്‌ട്രീയം കലർത്തി സംസാരിക്കുന്നതും പ്രതിഷേധാർഹമാണ്. കെ റെയിലിന്റെ പേരിൽ രാഷ്‌ട്രീയലാഭം ഉണ്ടാക്കാനാണ് ഈ വിമർശകരുടെ ഉദ്ദേശ്യമെന്നും അതിരൂപത പറയുന്നു.

പ്രധാനമന്ത്രിയുടേത് അനുകൂല നിലപാട്

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രധാനമന്ത്രി അനുഭാവപൂര്‍വ്വമായ നിലപാടാണ് സ്വീകരിച്ചതെന്നും കേന്ദ്രാനുമതി വേഗത്തിലാക്കാന്‍ കൂടിക്കാഴ്‌ച സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്‌ചക്ക് ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇരുവരുടെയും കൂടിക്കാഴ്‌ച അര മണിക്കൂർ നേരം നീണ്ടുനിന്നു. പ്രധാനമന്ത്രിയോട് പദ്ധതിക്കൊപ്പം നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. ഡിപിആറിലെ അവ്യക്തതകള്‍ പരിഹരിച്ചെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. റയില്‍വേമന്ത്രിയേയും മുഖ്യമന്ത്രി കണ്ടിരുന്നു.

തിടുക്കം വേണ്ടെന്ന് റെയിൽവെ മന്ത്രി

അതേ സമയം കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി ഒരു ഉറപ്പും നൽകിയിട്ടില്ലെന്ന് റെയിൽവെ മന്ത്രി പറഞ്ഞു. പദ്ധതി സങ്കീർണമാണെന്നും പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ തിടുക്കം കാണിക്കരുതെന്നുമായിരുന്നു റെയിൽവെ മന്ത്രിയുടെ പ്രതികരണം. രാജ്യസഭയിൽ വച്ചാണ് റെയിൽവെ മന്ത്രി ഈ പ്രതികരണം നടത്തിയത്. സംസ്ഥാനത്ത് ഇന്നും കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട കല്ലിടൽ താൽക്കാലികമായി നിർത്തിവച്ചു. എറണാകുളം ജില്ലയിൽ കല്ലിടൽ ചോറ്റാനിക്കര പിറവ൦ കേന്ദ്രീകരിച്ച് തുടരാനായിരുന്നു തീരുമാനം. എന്നാൽ പ്രതിഷേധങ്ങളെ തുടർന്ന് നിർത്തിവക്കുകയായിരുന്നു. കോൺഗ്രസിന് പിന്നാലെ ബിജെപിയും ഇന്നു മുതൽ ചോറ്റാനിക്കരയിൽ പ്രതിഷേധ സമരം ശക്തമാക്കു൦. ഡിവൈഎഫ്ഐ ജനസഭ എന്ന പേരിൽ കെ റെയിൽ അനുകൂല പരിപാടി ചോറ്റാനിക്കരയിൽ നടത്തുന്നുണ്ട്.

സിപിഎം ആലപ്പുഴ ജില്ല കമ്മിറ്റി ഇന്ന്

ചെങ്ങന്നൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ കെ റെയിൽ കല്ലിടലിനെതിരെ വൻ പ്രതിഷേധം ഉയർന്നുവന്നിരുന്നു. പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്ന രീതിയിലേക്ക് പ്രതിഷേധം മാറിയിരുന്നു. ഈ പ്രതിഷേധങ്ങൾക്കിടെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഇന്ന് ചേരുന്നുണ്ട്. മന്ത്രി സജി ചെറിയാനും യോഗത്തിൽ പങ്കെടുക്കും. യുഡിഎഫും ബിജെപിയും സമരം ശക്തമാക്കുമ്പോൾ അതിനെ കൂടുതൽ പ്രതിരോധിക്കാനുള്ള നീക്കങ്ങൾ യോഗത്തിൽ ചർച്ച ആയേക്കുമെന്നാണ് വിവരം. പൊതു പണിമുടക്ക്, ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം എന്നിവ സംബന്ധിച്ച ചർച്ചകൾ ആണ് പ്രധാനമായും ഇന്ന് നടക്കുക.

Recommended Video

cmsvideo
സംസ്ഥാനത്ത് K-Rail സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു | Oneindia Malayalam

പ്രതിഷേധം ശക്തമായി : സംസ്ഥാനത്ത് കെ റെയില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചുപ്രതിഷേധം ശക്തമായി : സംസ്ഥാനത്ത് കെ റെയില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു

Ernakulam
English summary
Changanassery Archdiocese criticizes state government over k rail project protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X