അഹങ്കാരത്തിന് കയ്യും കാലും വച്ച ആളാണ് ജോജുജോർജ്; നിയമസഭയിൽ ആഞ്ഞടിച്ച് കോൺഗ്രസ് എംഎൽഎമാർ
തിരുവനന്തപുരം: ഇന്ധനവില വർദ്ധനക്കെതിരെ കൊച്ചിയിൽ നടത്തിയ വഴിതടയൽ സമരത്തിൽ കോൺഗ്രസ് പ്രതിഷേധത്തിനെതിരെ പ്രതികരിച്ച സംഭവത്തിൽ ജോജു ജോർജ്ജിനെതിരെ രൂക്ഷമായി പ്രതികരിച്ച് എംഎൽഎമാർ. അഹങ്കാരത്തിന് കയ്യും കാലും വച്ച ആളാണ് ജോജുവെന്ന് കെ ബാബു പറഞ്ഞപ്പോൾ വിഷയത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് അൻവർ സാദത്ത് ആരോപിച്ചു. ജോജുവിനെതിരെ നിയമസഭയിലാണ് ഇരുവരും രൂക്ഷവിമർശനങ്ങൾ നടത്തിയത്.

ജോജു ജോർജിനെതിരെ നിയമസഭയിൽ രൂക്ഷമായ വിമർശനങ്ങളാണ് രണ്ട് പ്രതിപക്ഷ എംഎൽഎമാർ നടത്തിയത്. സംഭവസമയത്ത് ഇടറോഡ് വഴി പോകാന്‍ വോളന്റിയര്‍മാര്‍ ജോജുവിനോട് പറഞ്ഞതാണ്. എന്നിട്ടും സമരത്തിനിടയിലേക്ക് കയറി ജോജു ആക്രോശിച്ചു. ആ ജോജുവിന് എന്ത് സാമൂഹ്യപ്രതിബദ്ധതയാണുള്ളത്- കെ ബാബു നിയമസഭയിൽ ചോദിച്ചു.
ഐഷു... എന്തൊരു അഴകാണ് കാണാന്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് സമരം നടത്തിയത്. ജോജുവിന്റെ പ്രതിഷേധത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ പിന്‍ബലമുണ്ട്. നടന്‍ വേണ്ടി വക്കാലത്തിന് വന്നത് ചില പ്രമുഖ രാഷ്ട്രീയക്കാരാണ്. അഹങ്കാരത്തിന് കൈയും കാലും വച്ചയാളാണ് ജോജു ജോര്‍ജെന്നും ബാബു കുറ്റപ്പെടുത്തി. ജോജു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യം നടത്തിയതിന് തെളിവുണ്ട്. മലയാളത്തില്‍ തെറിയും തമിഴില്‍ തെറി അല്ലാത്തതുമായ പ്രയോഗങ്ങളാണ് ജോജു നടത്തിയത്. അതിന്റെ തെളിവ് തന്റെ പക്കലുള്ള പെന്‍ഡ്രൈവിലുണ്ട്. മുന്‍പ് ജോജു ചാവക്കാട് നടത്തിയ പ്രശ്നങ്ങളുടെ ദൃശ്യങ്ങളും തൻ്റെ പക്കലുണ്ട് - ബാബു വ്യക്തമാക്കി.

എന്നാൽ, വിഷയത്തില്‍ കോണ്‍ഗ്രസിനോട് ജോജു ഖേദം പ്രകടിപ്പിക്കണമെന്നായിരുന്നു അൻവർ സാദത്ത് എംഎൽഎ സഭയിൽ പറഞ്ഞത്. ഖേദപ്രകടനം നടത്താതെ ഒരു വിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് തയ്യാറല്ല. നിയമത്തിന്റെ വഴിക്ക് തന്നെ പോകും. സംഭവത്തിൽ കേസെടുക്കാൻ പോലും പൊലീസ് തയ്യാറാകുന്നില്ലെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. ജോജുവിനെതിരായ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരുടെ പരാതിയില്‍ ഇതുവരെ നടപടിയില്ലെന്നും ഇത് ശരിയായ കീഴവ ഴ്ക്കമല്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ജോജുവിൻ്റെ വാഹനം തല്ലിത്തകർത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കീഴടങ്ങി. കൊച്ചി മുൻ മേയർ ടോണി ചമ്മണി അടക്കം ആറ് പേരാണ് ഇപ്പോള്‍ പൊലീസില്‍ കീഴടങ്ങിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിമാരായ മനു ജേക്കബ്, പി.വൈ ഷാജഹാന്‍, ജെര്‍ജസ്, അരുണ്‍ വര്‍ഗീസ് എന്നിവരാണ് കീഴടങ്ങിയത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. കേസിൽ പ്രതികളായ രണ്ടു കോൺഗ്രസ് പ്രവർത്തകരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ നവംബർ ഒന്നിന് ഇന്ധന വില വർദ്ധനയ്ക്കെതിരായ കോൺഗ്രസ് പ്രതിഷേധത്തിനെതിരെ പ്രതികരണവുമായി നടൻ ജോജു ജോർജ് രംഗത്തെത്തുന്നത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് പറഞ്ഞ താരം കോൺഗ്രസ് പ്രവർത്തകരോട് കയർക്കുകയായിരുന്നു. ജോജുവിന് നേരെ പ്രവർത്തകർ തിരിഞ്ഞപ്പോൾ അവർക്ക് ചുട്ട മറുപടിയും താരം കൊടുത്തു.

ഇന്ധന വില വർധനയ്ക്കെതിരെ സമരം ചെയ്യണമെന്നും എന്നാൽ ഇതല്ല അതിനുള്ള വഴിയെന്നും ജോജു പറഞ്ഞിരുന്നു. ഗതാഗത കുരുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി മുന്നോട്ട് നടന്ന് ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പ്രതിഷേധിക്കുകയായിരുന്നു. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വില വർധിപ്പിച്ചത് ജനങ്ങളല്ല, എല്ലാവരും വിലവർധനയിൽ കഷ്ടപ്പെടുന്നുണ്ടെന്നുമായിരുന്നു നടൻ്റെ വാക്കുകൾ. തിരികെ സ്വന്തം വാഹനത്തിലേക്ക് പോയ ജോജു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു.
Recommended Video
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications