നിപയെ അതിജീവിച്ച ഗോകുലിനെ ആരോഗ്യവകുപ്പ് കൈവിടില്ല; മാതാവിന് താല്‍ക്കാലിക തസ്തികയില്‍ നിയമനം
കൊച്ചി: ആഴ്ചകള്‍ക്ക് മുമ്പാണ് കോഴിക്കോട് സ്വദേശിയായ 12 വയസുകാരന് നിപ ബാധിച്ച് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്ത നിപ വീണ്ടും എത്തിയപ്പോള്‍ എറണാകുളത്ത് നിപയെ അതിജീവിച്ച ഗോകുലിനെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. 2019ല്‍ നിപ ബാധിച്ച ഗോകുലിന്റെ കുടുംബത്തിലെ ഇപ്പോഴത്തെ ദയനീയ അവസ്ഥയായിരുന്നു അന്ന് പുറത്തുവന്നത്.
മകന് നിപ്പ വന്നതോടെ മാതാപിതാക്കള്‍ക്കുണ്ടായ സ്വകാര്യ സ്ഥാപനത്തിലെ ജോലി നഷ്ടമായെന്നും മകന്റെ തുടര്‍ ചികിത്സയ്ക്കും പഠനത്തിനും ആവശ്യമായ പണം കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണെന്നും കുടുംബം പറഞ്ഞിരുന്നു. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം മാസങ്ങളോളം എല്ലാ കാര്യങ്ങള്‍ക്കും സഹായം ആവശ്യമായി വന്നു. പനി മാസങ്ങളോളമാണ് ഉണ്ടായത്. ശരീരം വല്ലാതെ തടിക്കുകയും നടക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. കൂടാതെ വെളിച്ചം കാണുന്നതിനും ശബ്ദം കേള്‍ക്കുന്നതിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നും ഗോകുല്‍ പറഞ്ഞിരുന്നു. മകന് നിപ വന്ന ഒറ്റ കാരണം കൊണ്ടാണ് ജോലി നഷ്ടപ്പെട്ടതെന്ന് അമ്മ വാസന്തിയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഗോകുലിന്റെ കുടുംബത്തിന് കൈത്താങ്ങായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജീവിതം പ്രതിസന്ധിയിലായ നിപയെ അതിജീവിച്ച എറണാകുളം സ്വദേശിയായ ഗോകുല്‍ കൃഷ്ണയുടെ അമ്മ വി.എസ്. വാസന്തിക്ക് താത്ക്കാലിക തസ്തികയില്‍ നിയമനം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വനിത വികസന കോര്‍പറേഷനില്‍ ലോണ്‍/ റിക്കവറി അസിസ്റ്റന്റായാണ് നിയമനം. വാസന്തി ജോലിയില്‍ പ്രവേശിച്ചെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഒരു മാധ്യമ പ്രവര്‍ത്തക പറഞ്ഞാണ് ഗോകുല്‍ കൃഷ്ണയുടെ കുടുംബത്തിന്റെ അവസ്ഥ മന്ത്രിയറിഞ്ഞത്. ഗോകുല്‍ കൃഷ്ണയെ മന്ത്രി നേരിട്ട് വിളിച്ചപ്പോള്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് 2019ല്‍ ഗോകുല്‍ കൃഷ്ണയെ നിപ വൈറസ് ബാധിച്ചത്. അമ്മ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസി ഇന്‍ ചാര്‍ജ് ആയാണ് ജോലി ചെയ്തിരുന്നത്. മകന് നിപ വൈറസ് ബാധിച്ചതോടെ അവര്‍ ആശുപത്രിയില്‍ നിന്നും വിട്ടുനിന്നു. മകന്റെ ചികിത്സ കഴിഞ്ഞിട്ട് ആശുപത്രിയിലെത്തിയപ്പോഴേക്കും അവരെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു. 28 വര്‍ഷം അവര്‍ അവിടെ സേവനമനുഷ്ഠിച്ചിരുന്നു എന്നാണ് പറയുന്നത്. കോവിഡ് വ്യാപനം കാരണം അച്ഛന് ജോലി നഷ്ടപ്പെട്ടിരുന്നു. ഗോകുല്‍ കൃഷ്ണയ്ക്കാണെങ്കില്‍ നിപയ്ക്ക് ശേഷം മറ്റ് പല അസുഖങ്ങളുമുണ്ട്. ജീവിക്കാനായി ഏറെ ബുദ്ധിമുട്ടിയെങ്കിലും ആരോടും സഹായമഭ്യര്‍ത്ഥിച്ച് പോയില്ല. കടം കയറി വീട് ജപ്തിയുടെ വക്കിലുമാണ്.
ജീവിതം വല്ലാത്തൊരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ആരോഗ്യ വകുപ്പ് മന്ത്രി പ്രശ്നത്തിലിടപെട്ടത്. മന്ത്രിയുടെ വകുപ്പിന് കീഴിലുള്ള വനിത വികസന കോര്‍പറേഷനില്‍ ഉടന്‍ തന്നെ ജോലി നേടിക്കൊടുത്തു. ജോലിയില്‍ നിന്നും പിരിച്ചുവിട്ട സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ലേബര്‍ വകുപ്പിന്റെ സഹായം തേടി. ജപ്തിനടപടികളില്‍ നിന്നും ഇളവ് നേടാനായി സഹകരണ വകുപ്പിന്റേയും സഹായം തേടും. ഗോകുല്‍ കൃഷ്ണയുടെ തുടര്‍ ചികിത്സ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ലഭ്യമാക്കുന്നതാണ്.
എന്താ ഒരു മേക്കോവര്‍, ശരിക്കും ഞെട്ടി; ഷിബ്ലയുടെ ഫിറ്റ്നെസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
അതേസമയം, താന്‍ കൊവിഡ് കാലത്ത് അനുഭവിച്ച ആരോഗ്യ പ്രശ്നത്തെ കുറിച്ചും ഗോകുല്‍ പറഞ്ഞിരുന്നു. വീണ്ടും ഒരാള്‍ക്കും ഈ രോഗം വരരുത്. കാരണം അന്ന് ഞാന്‍ അനുഭവിച്ച വേദന എന്താണെന്നും എനിക്കും എന്റെ വീട്ടുകാര്‍ക്കും മാത്രമേ അറയൂ. പഠനത്തില്‍ ശ്രദ്ധ ചെലുത്താന്‍ സാധിച്ചിരുന്നില്ല. ദൈനംദിനകാര്യങ്ങള്‍ക്ക് ബുദ്ധിമുട്ടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ഓര്‍മ്മക്കുറവ് പ്രശ്നമാകുന്നുണ്ടെന്നും ഗോകുല്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
Recommended Video
-
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!











Click it and Unblock the Notifications