എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നൂല് കിട്ടാനില്ല; കൈത്തറി യൂണിഫോം തുണി നിർമ്മാണം പ്രതിസന്ധിയിൽ

  • By Desk
Google Oneindia Malayalam News

പറവൂർ: സ്ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൈത്തറി യൂണിഫോം തുണി നെയ്ത്തു സ്തംഭിച്ചു. നൂലു് കിട്ടാത്തതാണ് പുതിയ പ്രതിസന്ധി. നൂലില്ലാത്തതിനാൽ ഈ മേഖലയിലുള്ള തൊഴിലാളികൾക്കു കഴിഞ്ഞ ഒരു മാസമായി ജോലിയില്ല. സ്ക്കൂൾ തുറന്ന അവസരത്തിൽ റെക്കോഡുവേഗത്തിലാണ് കൈത്തറി യൂണിഫോം തുണിത്തരങ്ങൾ ഉല്പ്പാദിപ്പിച്ചത്.

കൈത്തറി മേഖലയെ സംരക്ഷിയ്ക്കുക്കുന്നതിനായി സർക്കാർ ആസൂത്രണം ചെയ്ത പദ്ധതിയാണ് സ്ക്കൂൾ യൂണിഫോം നിർമ്മാണം. സർക്കാർ നിർദ്ദേശത്തെ തുടർന്നു കൈത്തറി സംഘങ്ങൾ ആയിരക്കണക്കിന് രൂപ ചെലവു ചെയ്താണ് തറികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയത്. പറവൂരിലെ ഒരു സംഘം 28 തൊഴിലാളികളുള്ള ഒരു പ്രത്യേക യൂണിറ്റുതന്നെ യൂണിഫോം തുണികൾ നിർമ്മിയ്ക്കുന്നതിനായി രൂപ വല്ക്കരിച്ചു. പോയവർഷം എല്ലാ തൊഴിലാളികൾക്കും തൊഴിൽ കിട്ടി .തരക്കേടില്ലാത്തവരുമാനവും ലഭിച്ചു.

Ernakulam

നാശോന്മുഖമായിരുന്ന കൈത്തറിയ്ക്കു പുതുജീവൻ ലഭിയ്ക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴാണ് അപ്രതിക്ഷിതമായി നൂൽ ക്ഷാമം ഇരുട്ടടിയായത്.നൂലു വാങ്ങിയ യിനത്തിൽ കമ്പനികൾക്കു നല്കാനുള്ള 65 കോടിയോളം രൂപ സർക്കാരു നല്കാത്തതാണ് പ്രതിസന്ധിയ്ക്കു കാരണമായതത്രെ! നാഷണൽ ഹാന്റ് ലൂം ഡവലപ്പ്മെന്റ് കോർപ്പറേഷനാണ് കമ്പനികളിൽ നിന്നും നൂലു വാങ്ങി ജില്ല സഹകരണ യാൺസൊസൈറ്റി വഴി പ്രാഥമിക നെയ്ത്തു തൊഴിലാളി സംഘങ്ങൾക്ക് നൂലു നല്കുന്നത്.

യൂണിഫോം തുണിത്തരങ്ങൾ ഉല്പാദിപ്പിയ്ക്കാൽ കൈത്തറി സംഘങ്ങൾക്കു വലിയ താല്പര്യമായിരുന്നു. യൂണിഫോമാ ണെങ്കിൽ മാർക്കറ്റിംഗിനെ കുറിച്ചാലോ ചിയ്ക്കേണ്ടതില്ല. കൂലി നല്കാൻ പണത്തിന് ബുദ്ധിമുട്ടില്ല. എല്ലാ പ്രതിക്ഷകളെയും തകിടo മറിയ്ക്കുന്ന പ്രതിസന്ധിയാണു ഉണ്ടായിരിയ്ക്കുന്നത്.

Ernakulam
English summary
Ernakulam Local News about handloom uniform
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X