Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വന്റി 20 പ്രഹരമാകുക യുഡിഎഫിന്? കുന്നത്തുനാട്ടിൽ മാത്രമല്ല ,ഈ 8 മണ്ഡലങ്ങളിൽ ഞെട്ടൽ...കണക്കുകൾ

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് ഇക്കുറി ട്വന്റി 20 യുടെ സാന്നിധ്യം നിർണായകമാകും എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഏത് മുന്നണികളുടെ സാധ്യതയാകും ട്വന്റി 20 ഇല്ലാതാക്കുക? യുഡിഎഫിനെയോ? അതോ എൽഡിഎഫിനേയോ? എൽഡിഎഫിനെ എന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും അല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്ത് മൂന്നാംഘട്ട കൊറോണ വാക്‌സിനേഷനില്‍ വന്‍ ജനപങ്കാളിത്തം; ചിത്രങ്ങള്‍ കാണാം

യുഡിഎഫിന്റെ നെഞ്ചിലെ തീയാകും ട്വന്റി 20യെന്നും ഇക്കൂട്ടർ പറയുന്നു. അതിന് കാരണവുമുണ്ട്, എന്തെന്നല്ലേ? പറയാം. അതോടൊപ്പം മറ്റൊരു കാര്യം കൂടിയുണ്ട്. പ്രധാനമായും 8 മണ്ഡലങ്ങളിലാകും ട്വന്റി 20 യുഡിഎഫിന് കനത്ത പ്രഹരം തീർക്കുക.പരിശോധിക്കാം

14 ൽ 9 ഉം നേടി

14 ൽ 9 ഉം നേടി

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടത് തരംഗത്തിനിടയിലും യുഡിഎഫിന് ആശ്വാസ വിജയം നൽകിയ ജില്ലയാണ് എറണാകുളം. ആകെയുള്ള 14 മണ്ഡലങ്ങളിൽ 9 സീറ്റും നേടാൻ യുഡിഎഫിന് ഇവിടെ സാധിച്ചിരുന്നു. ഇക്കുറി ഭരണ മാറ്റം പ്രതീക്ഷിക്കുന്ന യുഡിഎഫ് എറണാകുളത്ത് നിന്ന് 11 സീറ്റെങ്കിലും പിടിക്കണമെന്ന കണക്ക് കൂട്ടലിലാണ്. എന്നാൽ കുന്നത്തുനാട്, പെരുമ്പാവൂർ കോതമംഗലം, മൂവാറ്റുപുഴ, തൃക്കാക്കര, എറണാകുളം, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിൽ ഇത്തവണ ട്വന്റി 20യുടെ സാന്നിധ്യം പല അട്ടിമറികൾക്കും കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 ഉറച്ച വോട്ടുകൾ

ഉറച്ച വോട്ടുകൾ

ഇവിടങ്ങളിൽ എൽഡിഎഫിന്റെ വോട്ടുകളും ട്വന്റി 20 പിടിക്കുമെങ്കിലും യുഡിഎഫിനാകും കനത്ത നഷ്ടം ഉണ്ടായേക്കുകയെന്നാണ് നിരീക്ഷപ്പെടുന്നത്. അതിന് പ്രധാന കാരണങ്ങളിലൊന്ന് യുഡിഎഫിന്റേത് ഉറച്ച വോട്ടുബാങ്ക് അല്ലെന്നത് തന്നെ. നിലവിലെ മണ്ഡലം അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകൾ പരിശോധിച്ച് നോക്കാം.

 സിറ്റിംഗ് സീറ്റിൽ

സിറ്റിംഗ് സീറ്റിൽ

എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കോതമംഗലം ഇത്തവണ തിരിച്ച് പിടിക്കാമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. പിജെ ജോസഫ് വിഭാഗം നേതാവാണ് ഇവിടെ സ്ഥാനാർത്ഥി. കടുത്ത മത്സരം നടന്നെങ്കിലും വിജയിക്കാനാകുമെന്നാണ് പിജെ ജോസഫ് പക്ഷം വിലയിരുത്തുന്നത്. എന്നാൽ അത് എളുപ്പമാകില്ല. കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫിന്റെ മരുമകൾ ഡോ ജോ ജോസഫ് ആണ് ട്വന്റി 20 ക്ക് വേണ്ടി മത്സരിക്കുന്നത്.

യുഡിഎഫ് വോട്ടുകൾ

യുഡിഎഫ് വോട്ടുകൾ

കുറഞ്ഞത് 6000 മുതൽ 10000 വോട്ട് വരെയാണ് ട്വന്റി ട്വന്റി ഇവിടെ നിന്ന് പ്രതീക്ഷിക്കുന്നത്. ഇത് യുഡിഎഫിന് പോകേണ്ട വോട്ടുകൾ ആണെന്നാണ് വിലയിരുത്തൽ. 20 ശതമാനം എൽഡിഎഫ് വോട്ടുകളും.20,000 വോട്ടുകളെങ്കിലും തിരിച്ച് പിടിക്കാൻ സാധിച്ചില്ലേങ്കിൽ യുഡിഎഫ് ഇവിടെ കനത്ത തിരിച്ചടി നേരിടും.

മൂവാറ്റുപുഴ

മൂവാറ്റുപുഴ

ജില്ലയിൽ ഇത്തവണ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലമാണ് മൂവാറ്റുപുഴ. സിറ്റിംഗ് സീറ്റ് നിലനിർത്താൻ എൽദോ എബ്രഹാമിനെ തന്നെയാണ് എൽഡിഎഫ് ഇവിടെ മത്സരിപ്പിക്കുന്നത്. യുഡിഎഫിനായി യുവ നേതാവ് മാത്യു കുഴൽനാടനും മത്സരിക്കുന്നു. മാധ്യമ പ്രവർത്തകൻ സിഎൻ പ്രകാശാണ് ഇവിടെ ട്വന്റി 20 യുടെ സ്ഥാനാർത്ഥി. മണ്ഡലത്തിൽ തങ്ങൾക്ക് 46,000 വോട്ടുകൾ ഉണ്ടെന്നാണ് പാർട്ടി അവകാശപ്പെടുന്നത്.

 കോൺഗ്രസ് സ്വാധീന മേഖലകൾ

കോൺഗ്രസ് സ്വാധീന മേഖലകൾ

മാത്രമല്ല ഇത്തവണ കോൺഗ്രസ് സ്വാധീന മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രചരണം.കുറഞ്ഞത് 10,000 വോട്ടുകളെങ്കിലും ട്വന്റി 20ക്ക് നേടാനായാൽ അത് യുഡിഎഫിന്റെ ഭൂരിപക്ഷത്തിൽ വലിയ ഇടിവ് വരുത്തും. ഇത് എൽഡിഎഫ് വോട്ടുകളെ ബാധിക്കാത്ത തരത്തിലാണെങ്കിലും എൽദോ എബ്രാഹം തന്നെയാകും ഇവിടെ നിന്ന് വിജയിച്ച് കയറിയേക്കുക.

പെരുമ്പാവൂരിൽ

പെരുമ്പാവൂരിൽ

കുന്നത്തുനാട് കഴിഞ്ഞാൽ ട്വന്റി 20 ക്ക് ഏറ്റവും സ്വാധീനമുള്ള മണ്ഡലമാണ് എൽദോസ് കുന്നപ്പള്ളിയുടെ മണ്ഡലമായ പെരുമ്പാവൂർ. കേരള കോൺഗ്രസ് എം ആണ് എൽഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. മണ്ഡലത്തിൽ 150000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് ട്വന്റി ട്വന്റി പ്രതീക്ഷിക്കുന്നത്.

 ട്വന്റി 20 ക്ക് സ്വാധീനം

ട്വന്റി 20 ക്ക് സ്വാധീനം

കൂവപ്പടി, ഒക്കൽ എന്നീ സ്വാധീന മേഖലകളിൽ ഇക്കുറി വോട്ടുകളിൽ നഷ്ടം വന്നാൽ കോൺഗ്രസിന് അത് മണ്ഡലത്തിൽ വലിയ തിരിച്ചടിയാകും. കാരണം ഇവിടുത്തെ കുറവ് പരിഹരിക്കാൻ വെങ്ങോലയിൽ കൂടുതൽ വോട്ട് നേടേണ്ടതുണ്ട്. എന്നാൽ ഇവിടെയാണ് ട്വന്റി 20 ക്ക് കൂടുതൽ സ്വാധീനം.

തൃക്കാക്കരയിൽ

തൃക്കാക്കരയിൽ

ട്വന്റി 20 യുടെ വരവോടെ ഇത്തവണ കടുത്ത മത്സരമാണ് തൃക്കാക്കരയിൽ നടന്നത്. യുഡിഎഫ് അനുകൂല മണ്ഡലമാണെങ്കിലും ട്വന്റി 20 ക്ക് വേണ്ടി ഡോ ടെറി തോമസ് 15000 ത്തോളം വോട്ടുകളെങ്കിലും പിടിച്ചാൽ യുഡിഎഫിന് അത് കനത്ത ക്ഷീണമാകും. അതേസമയം സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെയുള്ള തർക്കങ്ങൾ എൽഡിഎഫ് വോട്ടുകളും ട്വന്റി 20 യുടെ പെട്ടിയിൽ വീഴാൻ സാധ്യത ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

കുന്നത്തുനാട്ടിൽ വിജയം

കുന്നത്തുനാട്ടിൽ വിജയം

കുന്നത്തുനാട്ടിൽ ഇത്തവണ ട്വന്റി 20 ക്ക് വിജയ പ്രതീക്ഷയാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 8 പഞ്ചായത്തുകളിൽ 4 ലും ട്വന്റി ട്വന്റിക്ക് വിജയിക്കാൻ സാധിച്ചിരു്നു. നാലു പഞ്ചായത്തിലും കൂടി ട്വന്റി 20ക്ക് 40,000 വോട്ടാണ് ലഭിച്ചത്. ഇത് കൂടാതെ മറ്റ് പഞ്ചായത്തുകളിൽ നി്നന് 30,000 ലഭിച്ചാൽ അട്ടിമറി വിജയം ഇവിടെ നേടാമെന്നാണ് കണക്ക് കൂട്ടൽ.

കൊച്ചിയിലും വൈപ്പിനിലും

കൊച്ചിയിലും വൈപ്പിനിലും

എൽഡിഎഫ് സിറ്റിംഗ് സീറ്റായ കൊച്ചിയിൽ തീരേദശ മേഖലകളിൽ ഉൾപ്പെടെ യുഡിഎഫിന് മുന്നേറ്റം കാഴ്ച വെയ്ക്കാൻ സാധിച്ചില്ലേങ്കിൽ ട്വന്റ് 20 യുടെ സാന്നിധ്യം എൽഡിഎഫ് വിജയത്തിന് വഴിവെച്ചേക്കും. അതേസമയം നിലവിൽ കാര്യമായ സ്വാധീനം ട്വന്റിക്ക് 20ക്ക് എറണാകുളത്ത് ഇല്ല. എന്നാൽ പോളിംഗ് കുറവായ മണ്ഡലത്തിൽ അവർ 10000 വോട്ടുകളും ബിജെപി 15000 വോട്ടുകളും പിടിച്ചാൽ മത്സരം നിർണായകമാകും. ഒരു പക്ഷേ നേരിയ തോതിലുള്ള അട്ടിമറിക്കോ മണ്ഡലത്തിലെ യുഡിഎഫ് ഭൂരിപക്ഷം കുറയുന്നിനോ ഇത് കാരണമായേക്കും. മറ്റൊരു മണ്ഡലമായ വൈപ്പിനൽ ട്വന്റി 20 യോട് താത്പര്യമുള്ളവർ ഉണ്ടെങ്കിലും അവർ ഇവിടെ സ്വാധീന ശക്തികളല്ല.

ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    Actor Krishna Kumar Facebook post about election experience

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+