• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ജലച്ചായത്തിന്‍റെ നുറുങ്ങുകള്‍ പകര്‍ന്ന് നല്‍കി ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പരിശീലന കളരി; കുട്ടികളുമായി കൂട്ടുകൂടി പ്രശസ്ത ചിത്രകാരനായ സുനില്‍ ലിനസ്ഡി

  • By Desk

കൊച്ചി: കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രരചനാ ഉപാധിയാണ് ജലച്ചായം. അഭിരുചി ഉള്ളവരും ഇല്ലാത്തവരും ഒരു പോലെ ഇഷ്ടപ്പെടുന്നത് വരയ്ക്കുന്നതിലെ എളുപ്പവും വെള്ളം കൊണ്ടുള്ള കളിയിലുമാണ്. എന്നാല്‍ ജലച്ചായത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചിത്രകലയെ ഗൗരവമായി കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാക്കി നല്‍കുന്നതായിരുന്നു ബിനാലെ നാലാം ലക്കത്തിലെ ആര്‍ട്ട് റൂമില്‍ സംഘടിപ്പിച്ച പരിശീലന കളരി.

യുപി പിടിക്കാന്‍ കോണ്‍ഗ്രസിന് വമ്പന്‍ പട.... 14 ദേശീയ നേതാക്കളെ കളത്തിലിറക്കും!!

കുട്ടികളിലെ കലാഭിരുചി വര്‍ധിപ്പിക്കുന്നതിനായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന ആര്‍്ട്ട് ബൈ ചില്‍ഡ്രിന്‍ പദ്ധതിയുടെ ഭാഗമായാണ് ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡില്‍ ആര്‍ട്ട് റൂം തുടങ്ങിയത്. പ്രശസ്ത ചിത്രകാരനായ സുനില്‍ ലിനസ്ഡിയാണ് ജലച്ചായ ചിത്രരചനയെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസുകളെടുത്തത്. ഏതു കലാസൃഷ്ടിയായാലും അതിന്‍റെ പൂര്‍ണരൂപം ചിത്രം പോലെ തന്നെ മനസില്‍ ഉണ്ടാകണമെന്ന് സുനില്‍ പറഞ്ഞു.

അവസാന മിനുക്കു പണിയില്‍ ചെറിയ മാറ്റങ്ങളാകാം. പക്ഷെ ആദ്യം മനസില്‍ നിര്‍ണയിച്ച പ്രമേയത്തെ തന്നെ മാറ്റുന്നതാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തോപ്പുംപടി സെ. സെബാസ്റ്റ്യന്‍സ് എച് എസ് എസ്, കാല്‍വതി എച് എസ് എസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഹോംസ്കൂള്‍ കുട്ടികളുമാണ്(വീട്ടിലിരുന്ന വിദ്യാഭ്യാസം നടത്തുന്ന) പരിശീലന കളരിയില്‍ പങ്കെടുക്കാനെത്തിയത്. നിറങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും അവയുടെ ഗാഢത കൂട്ടുന്നതും കുറയ്ക്കുന്നതുമെല്ലാം സസൂക്ഷ്മമം ശ്രദ്ധിക്കണമെന്ന് സുനില്‍ പറഞ്ഞു. വെയിലടിക്കുമ്പോള്‍ നിറങ്ങള്‍ക്ക് മാറ്റം വരും. അതിനാല്‍ നിറം മിശ്രണം ചെയ്യുമ്പോള്‍ ശ്രദ്ധ വേണം.

കലാഭിരുചിയുള്ള കുട്ടികള്‍ക്കും നന്നായി ചിത്രം വരയ്ക്കുന്ന മുതിര്‍ന്നവര്‍ക്കും രചനയിലെ ഇത്തരം സൂക്ഷ്മമായ കാര്യങ്ങള്‍ അറിയില്ലെന്ന് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പ്രോഗ്രാം മാനേജര്‍ ബ്ലെയിസ് ജോസഫ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ കൂടി പഠിക്കുന്നതോടെ കലാവാസന ക്രിയാത്മകമായി വളര്‍ത്താന്‍ കുട്ടികള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനായി എന്ന് സെ. സെബാസ്റ്റ്യന്‍ എച് എസ് എസിലെ ജെഫ്രിന്‍ പറഞ്ഞു. പുതിയ സാങ്കേതികത്വങ്ങള്‍ മനസിലാക്കാനായതിന്‍റെ സന്തോഷത്തിലാണ് ഹോംസ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പഞ്ചമി എം എസ്. സുനിലിന്‍റെ പരിശീലന കളരിയില്‍ നേരത്തെ പങ്കെടുത്തിട്ടുള്ള സീന ജോസിനും പുതിയ അറിവുകള്‍ നേടാനായി എന്ന് പറഞ്ഞു.

കോട്ടയത്തെ മുണ്ടക്കയം സ്വദേശിയാണ് അമ്പതുകാരനായ സുനില്‍. അമേരിക്കയില്‍ പ്രസിദ്ധീകരിച്ച ഇന്‍റര്‍നാഷണല്‍ വാട്ടര്‍ കളര്‍ ആര്‍ട്ടിസ്റ്റ് എന്ന പുസ്തകത്തില്‍ പേരു വന്നിട്ടുള്ള രാജ്യത്തെ അഞ്ച് കലാകാരډാരില്‍ ഒരാളാണ് സുനില്‍. 32 രാജ്യങ്ങളില്‍ നിന്നായി വിഖ്യാതരായ 39 കലാകാരډാരെയാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Ernakulam

English summary
Painting workshop in Binnale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X