എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോ- റോ സര്‍വ്വീസ് കിൻകോയ്ക്ക് എതിരെ ജനകീയ സംഘടനകൾ നിയമ നടപടിക്കൊരുങ്ങുന്നു

  • By Desk
Google Oneindia Malayalam News

മട്ടാഞ്ചേരി: റോ- റോ ജങ്കാർ സർവ്വീസിലെ കിൻകോ ജനദ്രോഹ നടപടി കളും കരാർ ലംഘനത്തിനുമെതിരെ ജനകീയ സംഘടനകൾ നിയമ നടപടിക്കൊരുങ്ങുന്നു. ഫോർട്ടുകൊച്ചി-വൈപ്പിൻ വാഹനക്കടത്ത് റോ- റോ സർവ്വീ സ് നടത്തുന്ന കിൻകോ യാത്രക്കാരി ൽ നിന്ന് അധിക നിരക്ക് ഇടാക്കിയും കരാർ ലംഘനം നടത്തിയും ജനദ്രോ ഹ നടപടികൾ തുടരുകയാണ്. ഏപ്രി ൽ 28 ന് മുഖ്യമന്ത്രി ഉൽഘാടനം നടത്തി. ജനകീയ പ്രതിഷേധത്തെ തുടർ ന്ന് മെയ് 10ന് സർവ്വീസ് തുടങ്ങി.

ro-ro

ഇതിനകം രണ്ടു മാസം പിന്നിട്ടിട്ടും രണ്ടു വെസ്സലുകളും പ്രവർത്തനസജ്ജമാ ക്കുന്നതിൽ കിൻകോ നിരുത്തരവാദസമീപനമാണ് കൈക്കൊള്ളുന്നത്. പൊതുജന സേവനം ലക്ഷ്യമിട്ട് കൊച്ചി കോർപ്പറേഷൻ 16 കോടി രൂപ ചി ലവിൽ നിർമ്മിച്ച വെസ്സലുകളിലൊന്ന് വൈപ്പിൻ ജെട്ടിയിൽ കെട്ടിയിട്ടിരിക്കുന്നു. മഴയും വെയിലു മെറ്റ് ഇത് നശി ക്കുകയാണ്. ഡ്രൈവറിന് അധികശമ്പളമെന്ന ന്യായമുയർത്തി വെസ്സലുകൾ പ്രവർത്തിക്കാത്ത കിൻകോ ക രാർ വ്യവസ്ഥകളുടെ കടുത്ത ലംഘനമാണ് നടത്തുന്നത്.സർക്കാർ പൊതുമേഖല സ്ഥാപനം സർവ്വീസ് നടത്തുന്ന റോ- റോയിൽ രണ്ട് മാസത്തിനകം ഇരുചക്രവാഹനയാത്രക്കാരനിൽ നിന്ന് മുപ്പത് ശതമാനം അധിക നിരക്കീ ടാക്കി തുടങ്ങി. ഇതിനെതിരെ കോർ പ്പറേഷൻ ഭരണകൂടമോ പ്രതിപക്ഷ മോ പ്രതികരിച്ചിട്ടില്ല.

അടുത്ത ഘട്ടമായി ഓട്ടോ-കാർ യാത്രക്കാരിൽ നിന്നും ഫെറി നിരക്ക് ഈടാക്കുവാനുള്ള നീക്കത്തിന്റെ ആശങ്കയിലാണ് ജനങ്ങൾ. അധിക നിരക്കിടക്കുന്ന നടപടിയ്ക്കെതിരെ പ്രതികരിക്കാത്ത നഗരസഭാ പ്രതിപക്ഷത്തിനും രാഷ്ട്രീയ കക്ഷികൾക്കുമെതിരെ ജനകീയ പ്രതിഷേധമുയരുകയാണ്. ജനങ്ങളുടെ നികുതിപ്പ ണത്തിലെ കോടികൾ ചിലവഴിച്ച് നിർ മ്മിച്ച വെസ്സലുകളിൽ അമിത നിരക്കി ടാക്കി കരാർ തുകയും നല്കുന്ന റോ- റോ സർവ്വീസ് ജനോപകാര പ്രദമാക്കാ ൻ സർക്കാർ ഏറ്റെടുക്കണമെന്ന് ജന കീയ സംഘടനകൾ ആവശ്യപ്പെട്ടു.ഇത് അവഗണിച്ചാൽ കിൻകോയ്ക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് യാത്രാസംഘടനകൾ.

Ernakulam
English summary
taking action against raw-raw service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X