കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളത്തിലെ ആദ്യത്തെ പോർട്ടൽ ഏതാണെന്ന് അറിയാമോ?

  • By Staff
Google Oneindia Malayalam News

മലയാളത്തിൽ ഇന്ന് പോർട്ടലുകളുടെ തിക്കും തിരക്കുമാണ്. ഓരോ ദിവസവും പുതിയ പുതിയ പോർട്ടലുകൾ കടന്നു വരികയാണ്. ഈ തിരക്കിനിടയിൽ മലയാളത്തിലെ ആദ്യത്തെ ന്യൂസ് പോർട്ടൽ ഏതാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പെട്ടെന്ന് നിങ്ങളുടെ നാവിൽ വരുന്ന പേരുകൾ ദീപിക, മലയാള മനോരമ, മാതൃഭൂമി എന്നിവയായിരിക്കും. എന്നാൽ നിങ്ങൾക്ക് തെറ്റി. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ന്യൂസ് പോർട്ടൽ ദാറ്റ്സ് മലയാളം ആയിരുന്നു. ഇന്നത്തെ malayalam.oneindia.com.

പത്രങ്ങളെല്ലാം വെബ് സൈറ്റുകൾ നേരത്തെ തുടങ്ങിയിരുന്നു. എന്നാൽ പത്രങ്ങളുടെ സർക്കുലേഷനെ ബാധിക്കുമെന്ന് കരുതി അപ്ഡേഷൻ ഉണ്ടായിരുന്നില്ല. ഇന്നത്തെ വാർത്തകൾ നാളെ മാത്രമേ വെബ് സൈറ്റിൽ അപ്പാക്കൂ. അതും പിഡിഎഫ് രൂപത്തിലാണ് ആദ്യകാലത്ത് അപ് ചെയ്തിരുന്നത്.

തുടക്കം
2000 ഏപ്രിൽ 14നാണ് മലയാളം ഇന്ത്യ ഇൻഫോ എന്ന പേരിൽ പോർട്ടൽ ആരംഭിക്കുന്നത്.ആ വിഷുദിനത്തിൽ ആരംഭിച്ച ഈ വെബ് സൈറ്റായിരുന്നു മലയാളത്തിലെ ആദ്യത്തെ പോർട്ടൽ. ഇന്ന് മലയാളം വൺഇന്ത്യ എന്ന പേരിൽ അറിയപ്പെടുന്ന പോർട്ടൽ ബാംഗ്ലൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും ലേഖകന്മാരുണ്ടായിരുന്നു. സമഗ്ര പോർട്ടൽ എന്ന ആശയം മുന്നോട്ട് വെച്ച അണിയറപ്രവർത്തകർ വാർത്ത, വിനോദം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വിഷയങ്ങൾ പോർട്ടലിന്റെ ഭാഗമാക്കി. മെസ്സേജ് ബോർഡ്, ഷോപ്പിങ് എന്നിവയും സൈറ്റിന്റെ ഭാഗമായുണ്ടായിരുന്നതു കൊണ്ട് നല്ല സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

2000നും 2006നും ഇടയിൽ കുറച്ച് കാലം ദാറ്റ്സ് മലയാളം എന്ന പേരും പോർട്ടൽ സ്വീകരിച്ചിരുന്നു. മാനേജ്മെന്റ് തലത്തിൽ വന്ന ചില മാറ്റങ്ങളായിരുന്നു പേരു മാറ്റത്തിനു കാരണം. എന്നാൽ 2006ഓടു കൂടി വൺഇന്ത്യ പേര് സ്ഥിരമായി ഉപയോഗിച്ചു തുടങ്ങി. പേര് മാറി എങ്കിലും മറ്റ് കാര്യങ്ങളിലൊന്നും കാര്യമായ മാറ്റമില്ലായിരുന്നു. ജീവനക്കാരും നടത്തിപ്പുകാരും പഴയ ആളുകൾ തന്നെയായിരുന്നു. 2010ഓടു കൂടി വൺഇന്ത്യയെ വിവിധ വെർട്ടിക്കൽ പോർട്ടലുകളാക്കി മാറ്റി. നിലവിൽ സാമുഹിക, രാഷ്ട്രീയ വിഷയങ്ങൾ മാത്രമാണ് പോർട്ടൽ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ കമ്പനികളിലൊന്നായ ഡെയ്ലി ഹണ്ടിന്റെ (വേഴ്സെ ഇന്നവേഷൻസ്) ഭാഗമാണ് ഇന്ന് വൺഇന്ത്യ.

Harikrishnan

ആദ്യ എഡിറ്റർ
മാതൃഭൂമിയിൽ 15 വർഷം റിപ്പോർട്ടിം​ഗിലും ‍‍ഡസ്കിലും പ്രവ‌ർത്തിച്ച ഹരികൃഷ്ണൻ പി വി ആണ് മലയാളത്തിലെ ആദ്യ പോ‍ർട്ടൽ തുടങ്ങുന്നതിന് നേതൃത്ത്വം വഹിച്ചത്. ഇന്റർനെറ്റ് പോലും പ്രചാരത്തിലില്ലാത്ത കാലത്ത് താരതമ്യേനെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് ഡിജിറ്റൽ മീഡിയയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച ഹരികൃഷ്ണൻ ഈ മേഖലയിലെ ഏറ്റവും അനുഭവസമ്പത്തുള്ള എഡിറ്റർമാരിൽ ഒരാളാണ്. 2000ൽ ന്യൂസ് എഡിറ്ററായി ജോയിൻ ചെയ്ത ഹരി കമ്പനിയുടെ ചീഫ് എഡിറ്റർ പോസ്റ്റിൽ നിന്നാണ് വിരമിച്ചത്. ഇപ്പോൾ ഡെയ്ലി ഹണ്ടിലെ എഡിറ്റോറിയൽ കൺസൾട്ടന്റായി ജോലി ചെയ്യുകയാണ്.
2011ലാണ് ഷിനോദ് എടക്കാട് വൺഇന്ത്യയുടെ ഭാഗമാകുന്നത്. ഹരികൃഷ്ണൻ പുതിയ ചുമതലകളിലേക്ക് മാറിയതോടെ മലയാളം വൺഇന്ത്യ, മലയാളം ഫിൽമിബീറ്റ്, മലയാളം മൈഖേൽ, മലയാളം ഗുഡ് റിട്ടേൺസ് തുടങ്ങിയ പോർട്ടലുകളുടെ ചുമതലക്കാരനായി മാറി.

English summary
thatsmalayalam is the first Malayalam news portal Know about Malayalam Oneindia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X