ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കി മറ്റൊരു പെന്‍സ്റ്റോക്ക് ദുരിതത്തെ കാത്തിരിക്കുന്നു: പള്ളിവാസലില്‍ അറ്റകുറ്റപ്പണികളില്ലെന്ന്!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസലില്‍ പവര്‍ഹൗസിന്റെ പെന്‍സ്‌റ്റോക്ക് പൈപ്പുകളില്‍ അറ്റകുറ്റ പണികള്‍ നടത്തുന്നില്ലെന്ന് പരാതി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പെന്‍സ്റ്റോക്കുകളില്‍ ചോര്‍ച്ച കണ്ടെത്തിയിരുന്നെങ്കിലും അധികൃതര്‍ അറ്റക്കുറ്റപണികള്‍ നടത്താതെ പവര്‍ഹൗസിന്റെ പ്രവര്‍ത്തനം തുടരുന്നു എന്നാണ് പ്രദേശവാസികളുടെ ആരോപണം.

<strong><br>കാസര്‍ഗോട്ട് ഇരട്ടകൊലപാതകം; അന്വേഷണം സിപിഎം നേതാക്കളിലേക്ക്, അഞ്ചാംനാള്‍ ഉദ്യോഗസ്ഥനെ മാറ്റി</strong>
കാസര്‍ഗോട്ട് ഇരട്ടകൊലപാതകം; അന്വേഷണം സിപിഎം നേതാക്കളിലേക്ക്, അഞ്ചാംനാള്‍ ഉദ്യോഗസ്ഥനെ മാറ്റി

കഴിഞ്ഞ നവംബര്‍മാസത്തിലാണ് ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് വൈദ്യുതി ഉല്‍പാദനം നിര്‍ത്തി വെച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൈപ്പുകളിലൂടെ വീണ്ടും വെള്ളം പുറത്തേക്കൊഴുകുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് പള്ളിവാസല്‍ നിവാസികള്‍ പ്രതി്‌ക്ഷേധവുമായി രംഗത്തെത്തിയത്. ജനജീവിതത്തിന് യാതൊരുവിധ വിലയും കല്‍പ്പിക്കാതെ ജലബോംബ് പ്രവര്‍ത്തിപ്പിക്കുന്നു എന്നാണ് പ്രദേശവാസികളില്‍ പലരും പറയുന്നത്.

penstockpipes-

കഴിഞ്ഞ നവംബര്‍ പതിനേഴ് അടച്ച് പൈപ്പുകള്‍ ഒരുവിധ അറ്റകുറ്റ പണികളും നടത്താതെ നിലവില്‍ വീണ്ടും തുറന്നിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ പൈപ്പിലൂടെ വെള്ളം തുറന്ന് വിട്ടിട്ടില്ലെന്നും ഇവ തുരുമ്പെടുക്കാതിരിക്കുന്നതിന് വേണ്ടി പൈപ്പുകളില്‍ വെള്ളം നിറയ്ക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് അധികൃതരുടെ വിശദീകരണം. അഞ്ഞൂറ്റി അമ്പത് മീറ്ററിലധികം ഉയരത്തില്‍ നിന്നും വരുന്ന പെന്‍സ്റ്റോക് പൈപ്പുകളില്‍ വെള്ളം നിറച്ചിട്ടാല്‍ അത് ഒഴുകിപോകുന്നതിനേക്കാള്‍ അപകടകരമാണെന്നാണ് ജനസംസാരം. അറ്റക്കുറ്റപണികള്‍ നടത്താതെ വെള്ളം ശേഖരിച്ച് നിറത്തുകയോ വൈദ്യുതി ഉല്‍പാദനം തുടരുകയോ ചെയ്താല്‍ മുമ്പ് പന്നിയാറില്‍ സംഭവിച്ച പെന്‍സ്റ്റോക്ക് ദുരിതത്തേക്കാള്‍ തീവ്രതയുള്ള ദുരിതത്തിനാകും പള്ളിവാസല്‍ സാക്ഷ്യംവഹിക്കേണ്ടി വരിക.
Idukki
English summary
complaint on penstock pipes in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X