ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നവകേരള സൃഷ്ടിക്കായി ഒരുമിച്ച് മുന്നേറണം :മന്ത്രി എം എം മണി. ഇടുക്കിയില്‍ വര്‍ണ്ണാഭമായ റിപ്പബ്ലിക് ദിനാഘോഷം!!!

Google Oneindia Malayalam News

ചെറുതോണി: കേരളം സമാനാതകളില്ലാത്ത പ്രകൃതി ദുരിതങ്ങളെ അതിജീവിച്ച് മന്നേറുന്ന നാളുകളാണിതെന്നും നവകേരള നിര്‍മ്മതിക്കായി എല്ലാവരും ഒരുമിച്ച് മുന്നേറണമെന്നും വൈദ്യുതി മന്ത്രി എം എം മണി.ഇടുക്കി ജില്ലാപഞ്ചായത്ത് ഗ്രൗണ്ടില്‍ ദേശീയപതകാ ഉയര്‍ത്തിയശേഷം റിപ്പബ്ലിക്ദിന സന്ദേശം നല്‍കി സംസാരിക്കയായിരുന്നു അദ്ദേഹം. രാജ്യത്ത് മതനിരപേക്ഷത വെല്ലുവിളികള്‍ നേരിടുകയും സ്ത്രീ പുരുഷ സമത്വം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉത്കണ്ഠാജനകമാണ്. പൗരാവകാശങ്ങളും ഭരണഘടനമൂല്യങ്ങളും സംരക്ഷിക്കേണ്ടത് പൗരന്‍മാരുടെ കര്‍ത്തവ്യമാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഠതയും സംരക്ഷിക്കാനുള്ള ചുമതല ജനങ്ങള്‍ ഒത്തൊരുമയോടെ ഏറ്റെടുക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇടുക്കി ജില്ലയുടെ 47 മത് പിറന്നാള്‍ എന്ന സവിശേഷതയും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മാറ്റുകൂട്ടി.

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പരേഡ് കമാന്‍ഡര്‍ എസ് മധുവിന്റെ നേതൃത്വത്തില്‍ വിവിധ സേന വിഭാഗങ്ങള്‍, എന്‍ സി സി കേഡറ്റുകള്‍, എസ് പി സി കേഡറ്റ്സ്, സ്‌ക്വൗട്ട് ആന്റ് ഗൈഡ്സ് തുടങ്ങിയവ അണിനിരന്ന മാര്‍ച്ച് പാസ്റ്റ് നടന്നു. 25 ഓളം ഗ്രൂപ്പുകളാണ് മാര്‍ച്ച്പാസ്റ്റില്‍ അണിനിരന്നത്.് പോലീസ് വിഭാഗത്തില്‍ നിന്നും ജില്ലാ ഹെഡ്്കോര്‍ട്ടേര്‍സ് എസ് ഐ കെ വി ഡെന്നിയുടെ നേതൃത്വത്തില്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റ്് ഏറ്റവും മികച്ച രീതിയില്‍ അണനിരന്ന സേന വിഭാഗങ്ങള്‍ക്കുള്ള അംഗികാരം സ്വന്തമാക്കി.ജില്ലാ എക്സൈസ് ഇന്‍സ്പെക്ടര്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ എക്സൈസ് ഉദ്യോഗസ്ഥരും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അജയ് ഘോഷിന്റെ നേൃത്വത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു. എന്‍ സി സി സീനിയര്‍ വിഭാഗം, ജൂനിയര്‍ വിഭാഗം എന്നിങ്ങനെ വിവിധ സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവടങ്ങളില്‍ നിന്നായി 7 ടീമുകള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു.

republicday

എന്‍ സി സി സീനിയര്‍ വിഭാഗത്തില്‍ കട്ടപ്പന ഗവണ്‍മെന്റ് കോളേജിലെ എന്‍ സി സി കേഡറ്റുകള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റ് മികച്ച മാര്‍ച്ച് പാസ്റ്റിനുള്ള ബഹുമതി സ്വന്തമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ കുളമാവ് ജവഹര്‍ നവോദയ വിദ്യാലയം ഒന്നാം സ്ഥാനത്തിനര്‍ഹരായി. എസ് പി സി വിഭാഗങ്ങള്‍ക്കുള്ള പുരസ്‌കാരം വെള്ളിയാംകുടി സെന്റ് ജെറോംസ് ഹൈസ്‌കുളിനും മികച്ച സ്‌കൗട്സ് വിഭാഗങ്ങള്‍ക്കുള്ള അംഗീകാരം ഇടുക്കി വിദ്യാധിരാജ വിദ്യാസദന്‍ സ്‌കൂളിനും, മികച്ച ഗൈഡ്്സ് വിഭാഗങ്ങള്‍ക്കുള്ള പുരസ്‌കാരം പൈനാവ് കേന്ദ്രീയ വിദ്യാലയവും നേടിയപ്പോള്‍ മികച്ച ബാന്റിനുള്ള ബഹുമതി പണിക്കന്‍കുടി സര്‍ക്കാര്‍ സ്‌കൂളും സ്വന്തമാക്കി.

ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തോളമായി മികച്ച സേവനങ്ങള്‍ കാഴ്ച്ചവെച്ച പോലീസ് ഉദ്യോഗസ്ഥരെ ചടങ്ങില്‍ അനുമോദിച്ചു. തൊടുപുഴ കമ്പക്കാനം കൂട്ടക്കൊലപാതകം, അടിമാലി ഇരുമ്പുപാലം കുഞ്ഞന്‍പിള്ള കൊലപതാകം,വിഷ്ണു വധക്കേസ്,പീരുമേട് എസ് ബി ഐ എറ്റി എം കവര്‍ച്ച,വണ്ടല്‍മേട് കള്ളനോട്ട് കേസ് തുടങ്ങി ഏഴോളം കേസുകളില്‍ അതിവേഗത്തില്‍ കേസ് റിപ്പോര്‍ട്ട് തയ്യാറാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചടങ്ങില്‍ മന്ത്രി പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു. വിവിധ കലാപരികളോടെയും ജില്ലാ ഭരണകുടത്തിന്റെ നേതൃത്വത്തിലുള്ള സൗഹൃദ വടംവലിയോടയുമായിരുന്നു റിപ്പബ്ലിക് ദിനാചരണങ്ങള്‍ സമാപിച്ചത്. ജില്ലാതല റിപ്പബ്ലിക് ആഘോഷ ചടങ്ങില്‍ ജോയ്സ് ജോര്‍ജ് എം പി, ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു, ജില്ലാ പോലീസ് മേധാവി കെ ബി വേണുഗോപാല്‍, എ ഡി എം പി ജി രാധാകൃഷ്ണന്‍, ആര്‍ ഡി ഒ എം പി വിനോദ്, കെ.എസ്.ആര്‍.ടി.സി ഡയരക്ടര്‍ ബോര്‍ഡ് അംഗം സി.വി വര്‍ഗീസ്,ത്രിതല പഞ്ചായത്തംഗങ്ങളായ ലിസമ്മ സാജന്‍, ടിന്റു സുഭാഷ്, ജോര്‍ജ് വട്ടപ്പാറ,റിന്‍സി സിബി, ടോമി ജോര്‍ജ്, കെ.എം ജലാലുദ്ദീന്‍, അമ്മിണി ജോസ്, പ്രഭാ തങ്കച്ചന്‍,റീത്താ സൈമണ്‍,ബാബു മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Idukki
English summary
move forword for new kerala mission: MM mani, Colorful Republic Day celebrations in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X