ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ ഓഫ് റോഡ് ജീപ്പ് സഫാരി ജനുവരി അവസാനംമുതല്‍!!!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ജില്ലയിലെ രാമക്കല്‍മേട്, കുമളി, ആനച്ചാല്‍, വണ്ടിപെരിയാര്‍, വാഗമണ്‍ എന്നിവിടങ്ങളിലാണ് ഓഫ് റോഡ് സഫാരി നടത്തി വരുന്നത്. അപകടകരമായ ഡ്രൈവിംഗ്, വിനോദ സഞ്ചാരികളുടെ മതിയായ സുരക്ഷിതത്വം, അമിതമായ കൂലി എന്നിവ നിയന്ത്രിച്ചുകൊണ്ട് ജില്ലയില്‍ ജനുവരി അവസാനത്തോടെ ഓഫ് റോഡ് ജീപ്പ് സഫാരി പുനരാരംഭിക്കും. ഇതിന്റെ ഭാഗമായി ഓരോ സെന്ററിലും ഡിറ്റിപിസിയുടെ കൗണ്ടറുകള്‍ സ്ഥാപിക്കും.

<strong>മഞ്ചേരിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു, ഗുരുതര പരിക്ക്, പിന്നിൽ എസ്ഡിപിഐ എന്ന് ആരോപണം!! </strong>മഞ്ചേരിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു, ഗുരുതര പരിക്ക്, പിന്നിൽ എസ്ഡിപിഐ എന്ന് ആരോപണം!!

റൂട്ട്, പോയിന്റുകള്‍ ഫിക്സ് ചെയ്യല്‍, സഞ്ചാരികളില്‍ നിന്നും ഈടാക്കേണ്ട തുക നിശ്ചയിക്കല്‍, സഫാരിയ്ക്ക് ഓടുവാന്‍ അപേക്ഷ നല്‍കിയ വാഹനങ്ങളുടെ പരിശോധന, ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റ് ലഭിച്ച വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കല്‍, യാത്രാസമയം നിശ്ചയിക്കല്‍ അടക്കമുള്ള കാര്യങ്ങളാണ് ഇതിന്റെ മുന്നോടിയായി മോട്ടോര്‍ വാഹനവകുപ്പും ഡിറ്റിപിസിയും ചെയ്ത് തീര്‍ക്കേണ്ടത്.സ്റ്റിക്കര്‍ പതിച്ച വാഹനങ്ങളും യോഗ്യരായ ഡ്രൈവര്‍മാരെയും മാത്രമേ സഫാരി ജീപ്പുകളില്‍ അനുവദിക്കുകയുള്ളു.

Jeep

ജില്ലയിലെ എല്ലാ ഓഫ് റോഡ് ജീപ്പ് സഫാരിയും ഇനിമുതല്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലായിരിക്കും. കഴിഞ്ഞ വര്‍ഷം മെയ് അവസാനവാരം മഴക്കാലം ആരംഭിക്കുന്നതിനു മുന്നോടിയായി 2005-ലെ ദുരിത നിവാരണ ഉത്തരവ് പ്രകാരമാണ് ജില്ലാ കളക്ടര്‍ ജില്ലയിലെ ഓഫ്റോഡ് സഫാരി താല്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിറക്കിയത്. രാമക്കല്‍മേട് ഓഫ് റോഡ് ജീപ്പ് സഫാരിയാണ് ആദ്യം ജില്ലയില്‍ പുനരാരംഭിക്കുന്നത്.

Idukki
English summary
Off road jeep ride in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X