തൊടുപുഴയിൽ യുഡിഎഫ്: ദേവികുളത്ത് എൽഡിഎഫ്, രണ്ടിടത്ത് ഒപ്പത്തിനൊപ്പം.. ട്വന്റിഫോർ സർവേ...
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ എൽഡിഎഫിനും യുഡിഎഫിനും രണ്ട് വീതം സീറ്റുകള്‍ ലഭിക്കുമെന്ന് ട്വന്റിഫോർ മെഗാ പ്രീ പോള്‍ സർവേ. ജില്ലയിളെ അഞ്ച് മണ്ഡലങ്ങളിൽ ഒരു മണ്ഡലത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം എത്തുമെന്നും സർവേ പറയുന്നു. ദേവികുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് ടിക്കറ്റിൽ മത്സരിക്കുന്ന എ രാജയ്ക്കാണ് വിജയസാധ്യത. രാജയ്ക്ക് 48 ശതമാനം വോട്ട് ലഭിക്കും. അതേ സമയം യുഡിഎഫ് ടിക്കറ്റിൽ പോരിനിറങ്ങുന്ന ഡി കുമാറിന് 44 ശതമാനം വോട്ടുകളും ലഭിക്കുമെന്നാണ് സർവേയിലെ പ്രവചനം. കിട്ടുമെന്നും ഫലം.
ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശം മുന്നണിയ്ക്ക് ഗുണം ചെയ്യുമോ? ഏഷ്യാനെറ്റ് സർവേ ഫലം പറയുന്നത്
എംഎം മണിയുടെ ഉടുമ്പന്‍ചോല മണ്ഡലം ഇത്തവണയും എൽഡിഎഫിനൊപ്പം നിൽക്കുമെന്നും എംഎം മണി വിജയിക്കുമെന്നുമാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. അതേ സമയം 20000ലധികം വോട്ടിന്റെ ഭൂരിപക്ഷം എം എം മണിക്ക് ലഭിക്കുമെന്നും സര്‍വേ പറയുന്നു. എംഎം മണിയ്ക്ക് തൊട്ടുപിന്നിൽ യുഡിഎഫിന്റെ ഇ എം അഗസ്തിയായിരിക്കുമെന്നും സർവേ പറയുന്നു. ദേവികുളം മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ എ രാജയ്ക്കാണ് ജയസാധ്യത. 48 ശതമാനം വോട്ട് ഇദ്ദേഹത്തിന് ലഭിക്കും. യുഡിഎഫിന്റെ ഡി കുമാറിന് 44 ശതമാനം വോട്ട് കിട്ടുമെന്നും ഫലം.
പി ജെ ജോസഫിന്റെ മണ്ഡലമായ തൊടുപുഴ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിജെ ജോസഫിനൊപ്പമായിരിക്കും ജനവിധിയെന്നാണ് സർവേ പറയുന്നത്. 16 ശതമാനം വോട്ടുകളുടെ വ്യത്യാസം മാത്രമാണുണ്ടായിരിക്കുക. എല്‍ഡിഎഫ് ടിക്കറ്റിൽ മത്സരിക്കുന്ന കെ ഐ ആന്റണിയാണ് പിജെ ജോസഫിന് പിന്നിലായുള്ളത്.
ഇടുക്കിയിൽ എല്‍ഡിഎഫിലെ റോഷി അഗസ്റ്റിനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജും ഒപ്പത്തിനൊപ്പം നിൽക്കുമെന്നാണ് സര്‍വേ കാണിക്കുന്നത്. പീരുമേട്ടിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി സിറിയക് തോമസിനൊപ്പമായിരിക്കും വിജയമെന്നാണ് ഫലം. എന്നാൽ എല്‍ഡിഎഫ് സ്ഥാനാർത്ഥി വാഴൂര്‍ സോമനുമായി മൂന്ന് ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമാണുണ്ടായിരിക്കുകയെവന്നും സര്‍വേ പറയുന്നു.