ദില്ലിയിൽ വീണ്ടും കൂട്ട ബലാത്സംഗം; ഓടികൊണ്ടിരിക്കുന്ന ടാക്സിയിൽ കൂട്ട ബലാത്സംഗം, 2 പേർ അറസ്റ്റിൽ!

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: രാജ്യ തലസ്ഥാനത്ത് വീണ്ടും കൂട്ട ബലാത്സംഗം. ഓടിക്കൊണ്ടിരുന്ന ടാക്‌സിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ ബലാത്സംഗം ചെയ്തു. ഗുരുഗ്രാം ഡല്‍ഹി അതിര്‍ത്തിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ടാക്സി ഡ്രൈവറായ ബിദുർ സിങ്, സുമിത്ത് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം ചെയ്തതിനുശേഷം കുട്ടിയെ ഉപേക്ഷിക്കുകായയിരുന്നു.

തുടർന്ന് പുലർച്ചെ 12.30 ഓടെ ഒരു പെൺകുട്ടി റോഡിലിരുന്ന് കരയുന്നു എന്ന വിവരവുമായി നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ദില്ലി സ്വദേശയാണ് പെൺകുട്ടി. ഗുരുഗ്രാമിലെ മാളിലാണ് പെൺകുട്ടി ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് സംഭവം നടന്നത്.

ആളൊഴിഞ്ഞ സ്ഥലത്തൂടെ കൊണ്ടുപോയി

ആളൊഴിഞ്ഞ സ്ഥലത്തൂടെ കൊണ്ടുപോയി

ശങ്കർ ചൗക്കിൽ നിന്നായിരുന്നു പെൺകുട്ടി ടാക്സി വിളിച്ചത്. പെൺകുട്ടി കയറുമ്പോൾ ടാകിസിയിൽ മൂന്ന് പേരുണ്ടായിരുന്നു. അതിൽ ഒരാൾ രാജോക്രിയിൽ എത്തുമ്പോൾ ഇറങ്ങി. പിന്നീട് ഉത്തം നഗർ സ്റ്റേഷനിൽ ഇറങ്ങേണ്ട പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെ ടാക്സിയിൽ കൊണ്ടുപോയി ഉപദ്രവിച്ചു. പിന്നീട് മെട്രോ സ്റ്റേഷനു സമീപം ഉപേക്ഷിക്കുകയായിരുന്നു.

ടാക്സി നമ്പർ

ടാക്സി നമ്പർ

ടാക്‌സിയുടെ നമ്പറിന്റെ ഏതാനും അക്കങ്ങള്‍ പെണ്‍കുട്ടിക്ക് ഓര്‍മ്മയുണ്ടായിരുന്നു. കുറ്റവാളികളെ കുറിച്ചുള്ള വിവരണത്തില്‍ നിന്ന് പോലീസ് ടാക്സി ഡ്രൈവറായ ബിദുർ സിങ്, സുമിത്ത് എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദ്വാരക സെക്ടർ23 പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം ഈ അടുത്ത ദിവസം തന്നയാണ് മുംബൈയിൽ ക്യാബ് യാത്രക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ക്യാബ് ഡ്രൈവര്‍ അറസ്റ്റിലായത്.

കശ്മീർ സ്വദേശിനി

കശ്മീർ സ്വദേശിനി

കശ്മീരയില്‍ നിന്ന് താനെയിലേക്ക് പോകാന്‍ ക്യാബില്‍ കയറിയ 3൦കാരിയായിരുന്നു മുംബൈയിൽ പീഡിപ്പിക്കപ്പെട്ടത്. ക്യാബ് ഡ്രൈവര്‍ പാണ്ഡുരംഗ് ഗോസാവിയും സഹായി ഉമേഷ് ജസ്വന്ത് സാലയുമാണ് ശനിയാഴ്ച അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ഡിസംബര്‍ 26 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പണവും മൊബൈലും പഴ്സും മോഷ്ടിച്ചു

പണവും മൊബൈലും പഴ്സും മോഷ്ടിച്ചു

കാര്‍ വജ്രേശ്വരിയിലേയ്ക്ക് ഓടിച്ചു കൊണ്ടുപോയ ഡ്രൈവര്‍ യുവതിയുടെ പക്കലുണ്ടായിരുന്ന പണവും മൊബൈലും പഴ്സും മോഷ്ടിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. കാറിലിരുന്ന സുഹൃത്തും യുവതിയെ ആക്രമിക്കാന്‍ ക്യാബ് ഡ്രൈവറെ സഹായിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച ശേഷം ലോഡ്ജിലെത്തിച്ചുവെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രതികൾ രക്ഷപ്പെട്ടു

പ്രതികൾ രക്ഷപ്പെട്ടു

ലോഡ്ജിലെ മാനേജരോട് യുവതി സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെ ഇരുവരും ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. മാനേജര്‍ ഇരുവരെയും ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. ‌മുംബൈയിലെ ഒരു പ്രമുഖ ക്യാബ് കമ്പനിയിലെ ഡ്രൈവറായ പാണ്ഡുരംഗ് ഗോസാവിയും കഴിഞ്ഞ പത്ത് ദിവസമായി ബുക്കിംഗ് സ്വീകരിക്കുന്നില്ലെന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ അപലപിച്ച് ഓല

സംഭവത്തിൽ അപലപിച്ച് ഓല

ഈ സംഭവത്തോടെ ഇയാളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി ഓല ക്യാബ്സ് രംഗത്തെത്തുകയായിരുന്നു. ഓലയിലെ മുന്‍ ജീവനക്കാരനായിരുന്നു ഇയാള്‍. യാത്രക്കാരിയായ യുവതിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ കമ്പനി അപലിക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ കുറ്റവാളിയെക്കുറിച്ച് തങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ കൈമാറാമെന്നും കേസ് അന്വേഷണത്തില്‍ പോലീസിനെ സഹായിക്കാമെന്നും ഓല കമ്പനി വ്യക്തമാക്കി.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
A 19-year-old girl was allegedly gang-raped by two men in a taxi near the Gurugram-Delhi border on Saturday night. The accused were arrested on Sunday, the police said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്