കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോബ്‌ലോക്‌സ് അടക്കമുള്ള 28 ഗെയിമുകളില്‍ മാല്‍വെയറുകള്‍; ചോരുന്നത് 4 ലക്ഷത്തോളം ഉപയോക്താക്കളുടെ ഡാറ്റ

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ പ്രശസ്തമായ ഗെയിമുകളില്‍ മാല്‍വെയര്‍ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍. പ്രമുഖ ഗെയിമുകളായ റോബലോക്‌സ്, ഫിഫ, പബ്ജി, മൈന്‍ക്രാഫ്റ്റ് അടക്കമുള്ള 28ഓളം ഗെയിമുകളാണ് മാള്‍വെയറുകള്‍ ബാധിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. 2021 ജൂലായിനും ഈ വര്‍ഷം ജൂണിനും ഇടയില്‍ ഈ മാള്‍വെയര്‍ കാരണം 3,84000 യൂസര്‍മാരുടെ ഡാറ്റയാണ് ചോര്‍ത്തപ്പെട്ടത്. 92000 വൈറസ് സാന്നിധ്യമുള്ള ഫയലുകളിലൂടെയാണ് ഈ ഡാറ്റ ചോര്‍ത്തപ്പെട്ടത്.

കഴിഞ്ഞ വര്‍ഷമിറങ്ങിയ എല്‍ഡന്‍ റിംഗ്, ഹാലോ, റെസിഡെന്റ് ഈവില്‍ പോലുള്ള വളരെ ആക്ടീവായ ഗെയിമുകളിലും മാള്‍വെയര്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. തുടര്‍ച്ചയായി ഇവയും ടാര്‍ഗറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. റെഡ്‌ലൈന്‍ മാല്‍വെയര്‍ ഉപയോഗിച്ചാണ് ആക്രമണമെന്ന് കാസ്പര്‍സ്‌കി റിസര്‍ച്ചര്‍മാര്‍ പറയുന്നു.

1

പാസ്‌വേര്‍ഡുകള്‍ കവരുന്ന സോഫ്റ്റ്‌വെയറാണ് റെഡ്‌ലൈന്‍. ഇവയിലൂടെ സെന്‍സിറ്റിവായ ഡാറ്റകള്‍ ഒരാളുടെ മൊബൈലില്‍ നിന്നോ കമ്പ്യൂട്ടറില്‍ നിന്നോ ചോര്‍ത്തിയെടുക്കാം. പാസ്‌വേര്‍ഡുകള്‍, സേവ് ചെയ്ത് വെച്ച ബാങ്ക് കാര്‍ഡുകളുടെ വിവരങ്ങള്‍, ക്രിപ്‌റ്റോ കറന്‍സി വാലറ്റുകള്‍, വിപിഎന്‍ സര്‍വീസുകള്‍ എന്നിവ ഇതിലൂടെ ചോര്‍ത്താം.

സൈബര്‍ ക്രിമിനലുകള്‍ പുതിയ രീതികള്‍ പരീക്ഷിച്ച് ഗെയിം കളിക്കുന്നവരില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. അത് മാത്രമല്ല ഗെയിം അക്കൗണ്ടുകളെ പോലും ഇവര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് കാസ്പര്‍സ്‌കിയിലെ സീനിയര്‍ സെക്യൂരിറ്റി റിസര്‍ച്ചര്‍ ആന്റണ്‍ വി ഇവാനോവ് പറഞ്ഞു.

ഇ സ്‌പോര്‍ട്‌സ് പോലുള്ളവയെ താളം തെറ്റിക്കുന്നത് എല്ലാം ഇതിന്റെ ഭാഗമായി നടക്കുന്നതാണെന്നും ഇവാനോവ് പറയുന്നു. ആവശ്യമില്ലാത്ത ആപ്പുകളും ആഡ് വെയറുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്നവരില്‍ ട്രോജന്‍ സ്‌പൈസിന്റെ സാന്നിധ്യവും റിസര്‍ച്ചമാര്‍ കണ്ടെത്തിയിട്ടുണ്ട്.

ട്രോജന്‍ സ്‌പൈസ് കീബോര്‍ഡില്‍ എന്റര്‍ ചെയ്യുന്ന ഏത് കാര്യത്തെയും ചോര്‍ത്താനും സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കാനും കഴിവുള്ള മാള്‍വെയറാണ്. ഈ ഗെയിമുകളില്‍ തട്ടിപ്പ് നടത്താന്‍ ആവശ്യമായ പേജുകള്‍ ഇവര്‍ തയ്യാറാക്കും. ഗെയിമിങിന് ആവശ്യമായ ആയുധങ്ങളും ആര്‍ട്ടിഫാക്ടുകളും സൗജന്യമായി നല്‍കുമെന്നാണ് ഇവര്‍ കാണിക്കുക.

അതില്‍ ഗെയിമിങ് ഉപയോക്താക്കള്‍ വീണാലാണ് എല്ലാ വിവരങ്ങളും ചോര്‍ത്തിയെടുക്കുക. ഈ ഗിഫ്റ്റുകള്‍ ലഭിക്കുന്നതിനായി ഗെയിം കളിക്കുന്നവരുടെ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിന്റെ വിവരങ്ങള്‍ നല്‍കേണ്ടി വരും.

പിന്നീട് സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് ഇവരുടെ തട്ടിപ്പ്. നിങ്ങളുടെ വ്യക്തി വിവരങ്ങളും ചാറ്റുകളുമാണ് ഇവര്‍ പരിശോധിക്കുക. അതിലൂടെ ബാങ്ക് കാര്‍ഡുകളുടെ വിവരമാണ് അന്വേഷിക്കുക. നിങ്ങളുടെ സുഹൃത്തുക്കളോട് ചാറ്റില്‍ പണം ആവശ്യപ്പെടും. നിങ്ങളുടെ അശ്രദ്ധയാണ് ഇവിടെ മുതലെടുക്കുകയെന്നും റിസര്‍ച്ചമാര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 13 ശതമാനമാണ് ഡാറ്റ ചോര്‍ത്തല്‍ വര്‍ധിച്ചിരിക്കുന്നത്. വിശ്വാസമില്ലാത്ത ആപ്പ് സ്റ്റോറുകളില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം.

English summary
28 games affected with malware including minecraft, fifa and roblox
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X