ആദ്യം വേണ്ടത് കാർഷിക പ്രതിസന്ധിക്ക് പരിഹാരം പിന്നെ മതി ബാക്കിയെന്തും!!! സർക്കാരിനോട് കർഷകർ

  • Posted By:
Subscribe to Oneindia Malayalam

ഭോപ്പൽ: മധ്യപ്രദേശിൽ കർഷക പ്രക്ഷോഭം രൂക്ഷമാകുകയാണ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ ജില്ലയായ സിഹോറിയയിൽ ഒരു കർഷകൻ ആത്മഹത്യ ചെയ്തു. ഇതോടെ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മരിച്ചത് 3 കർഷകർ.എന്നിരുന്നാലും കർഷകരുടെ  പ്രക്ഷോഭം അണപ്പൊട്ടി ഒഴുകുകയാണ്.

സർക്കാർ നൽകുന്ന ഒരു ഔദാര്യവും തങ്ങൾക്കു വേണ്ടെന്ന നിലപാടിലാണവർ. പൊലീസിന്റെ വെടിയേറ്റു മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് സർക്കർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതു നിരസിച്ചിരിക്കുകയാണ് അവർ. ആദ്യം കർഷകർ നേരിടുന്ന പ്രതിസന്ധിക്കും സർക്കാർ പരിഹാരം കാണും അതിനു ശേഷം മതി സഹായം എന്ന നിലപാടിലാണ് ജനങ്ങൾ.

madhyaprdesh

ഇതിനിടെ കേസിൽ പൊലീസ് കുടുതൽ പേരെ പ്രിതി ചേർക്കാതിരിക്കാൻ കൈക്കൂലി ആവശ്യപ്പെടുമോ എന്ന ഭീതിയും ജനങ്ങൾക്കുണ്ട്. സർക്കാർ വൻ തോതിൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുകയാണ്, ആയതിനാൽ സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന സാധനങ്ങളുടെ താങ്ങുവില കുത്തനെ ഇടിഞ്ഞു. 150 രൂപ യ്ക്ക് വിറ്റിരുന്ന വെളുത്തുള്ളി ഇപ്പോൾ 10 രൂപക്കാണ് വിൽക്കുന്നത്. ഇതിലൂടെ വൻ സാബത്തിക നഷ്ടമാണ് കർഷകർ നേരിടുന്നത്. മുടക്കു മുതൽ പോലും ലഭിക്കാത്ത അവസ്ഥയാണ് ഇവിടെ

English summary
Three farmers have ended their lives in Madhya Pradesh in the last 24 hours, taking the number of farmer suicides in the state in the last week to five.
Please Wait while comments are loading...