വരുമാനം വെളുപ്പെടുത്തിയില്ലെങ്കില്‍ എന്‍ജിഒകള്‍ കുടുങ്ങും..ലൈസന്‍സ് റദ്ദാക്കും

Subscribe to Oneindia Malayalam

ദില്ലി: അഞ്ചു വര്‍ഷത്തെ വരുമാനം സംബന്ധിച്ഡ കണക്കുകള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കും. ഇതു സംബന്ധിച്ച് രാജ്യത്തെ ആറായിരത്തോളം എന്‍ജിഒകള്‍ക്ക് സര്‍ക്കാര്‍ ഷോ കോസ് നോട്ടീസ് അയച്ചു. ജൂലൈ 8 നാണ് ഷോ കോസ് നോട്ടീസ് അയച്ചത്.

ജൂലൈ 23 ന് അകം അഞ്ചു വര്‍ഷത്തെ വരുമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ എന്‍ജിഒകള്‍ക്കെതിരെ നടപടിയുണ്ടാകും. വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതിനുള്ള ഇവരുടെ ലൈസന്‍സ് റദ്ദാക്കുകയാണ് ചെയ്യുക. ജൂണ്‍ 14 ഓടു കൂടി വരുമാനം വെളിപ്പെടുത്താന്‍ രാജ്യത്തെ 18,523 എന്‍ജിഒകള്‍ക്ക് സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ ആറായിരത്തോളം എന്‍ജിഒകള്‍ ഇതുവരെ വരുമാനം വെളിപ്പെടുത്താത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നടപടിക്കൊരുങ്ങുന്നത്.

pagespeed

ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്‌സിആര്‍എ) പ്രകാരം എന്‍ജിഒകള്‍ക്ക് വിദേശ ഫണ്ടുകള്‍ സ്വീകരിക്കാം. എന്നാല്‍ വരുമാനം വെളിപ്പെടുത്തിയില്ലെങ്കില്‍ ഇതിനുള്ള ലൈസന്‍സ് ഇവര്‍ക്ക് ഇല്ലാതാകും. 2010 മുതല്‍ 2015 വരെയുള്ള വരുമാനത്തിന്റെ കണക്കുകളാണ് വെളിപ്പെടുത്തേണ്ടത്.

English summary
6,000 NGOs could lose licence to receive foreign donations
Please Wait while comments are loading...