കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നക്‌സല്‍ ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു

  • By Neethu
Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഡിലുണ്ടായ നക്‌സല്‍ ആക്രമത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച ഉച്ചത്തിരിഞ്ഞ് ദന്തേവാഡ മേഖലയിലാണ് അപകടം നടന്നത്.

ആക്രമണത്തില്‍ സിആര്‍പിഎഫ് സൈനികരാണ് കൊല്ലപ്പെട്ടത്. കുഴിബോംബ് പൊട്ടിയായിരുന്നു അപകടം. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം മൈനില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തറിയുടെ ആഘാതത്തില്‍ വാഹനം കഷ്ണങ്ങളായി ചിന്നിചിതറി.

naxalattack-31

അപകടം നടന്ന മേഖലയിലേക്ക് സൈനികര്‍ യൂണിഫോമും ആയുധങ്ങളും ഇല്ലാതെ പോയത് നിയമലംഘനമാണെന്ന് ചത്തീസ്ഗഡ് ആഭ്യന്തര മന്ത്രി അജയ് ചന്ദ്രഘര്‍ പറഞ്ഞു. അപകടത്തിന്റെ തുടര്‍ച്ചയായി വ്യാഴ്യാഴ്ച രാവിലെ വീണ്ടും ആക്രമണം നടന്നു. ഒരു ഓഫീസര്‍ ഉള്‍പ്പടെ രണ്ട് സിആര്‍പിഎഫ്ക്കാര്‍ക്ക് പരിക്കേറ്റിട്ടിട്ടുണ്ട്.

ബീജാപൂര്‍ ജില്ലയിലെ പെട്രോളിങ് നടത്തുന്നതിനിടെ മാവോവാദികള്‍ നടത്തിയ ബോംബാക്രമണത്തിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. ദന്തേവാഡ ജില്ലയില്‍ നക്‌സലുകള്‍ ശക്തിയാര്‍ന്ന സ്ഥലമാണിതെന്നും പോലീസ് പറയുന്നു.

English summary
A powerful landmine blast struck a truck filled with para-military soldiers in central Chhattisgarh, killing seven policemen, in the latest attack by Naxals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X