• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കരുതിയിരിക്കൂ!!! കൊറോണ വൈറസ് ജൂൺ 21നും 28നും ഇടയിൽ പാരമ്യത്തിലെത്തുമെന്ന് പഠനം: മുന്നറിയിപ്പ്

ദില്ലി: ഇന്ത്യയിൽ കൊറോണ വ്യാപനത്തിൽ മുന്നറിയിപ്പുമായി വിദഗ്ധർ. ജൂൺ21 നും 28നും ഇടയിൽ രാജ്യത്ത് കൊറോണ വൈറസ് കേസുകൾ അതിന്റെ ഉന്നതിയിലെ എത്തുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഈ കാലയളവിൽ ദിവസേന റിപ്പോർട്ട് ചെയ്യുന്ന കേസുകൾ കുത്തനെ ഉയർന്നേക്കാമെന്നമാണ് ഒരു സംഘം ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ജാദവ്പൂർ സർവ്വകലാശാലയിലെ സെന്റർ ഫോർ മാത്തമാറ്റിക്കൽ ബയോളജി ആൻഡ് ഇക്കോളജി കോ ഓർഡിനേറ്ററും പ്രൊഫസറുമായ നന്ദദുാലാൽ ബൈരാഗിയുൾപ്പെടെ അഞ്ച് പേരാണ് ഗവേഷണത്തിന് പിന്നിൽ പ്രവർത്തിച്ചത്.

ബസ് വിവാദം: കോൺഗ്രസ് കുടിയേറ്റള തൊഴിലാളികളോട് മാപ്പ് പറയണം,അക്കമിട്ട് വിമർശിച്ച് യുപി ഉപമുഖ്യമന്ത്രി

കേസുകൾ ഉയരും

കേസുകൾ ഉയരും

പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകൾ ജൂൺ അവസാനം വരെയും തുടർന്നുകൊണ്ടിരിക്കും. ഈ കാലയളവിൽ ദിവസേന 7000-7500 കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്നും ഒരു സംഘം ഗവേഷകരാണ് മുന്നറിയിപ്പ് നൽകുന്നത്. ജൂലൈ രണ്ടാംവാരം മുതൽ ദിവസേന രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുയാണ്ടേക്കാമെന്നു പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. നന്ദദുലാലിനെ ഉദ്ധരിച്ച് പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

കൊറോണ പ്രതിരോധ നടപടികളും പരിശോധനയും ശക്തമാക്കിയതോടെ ഒക്ടോബറോടെ വൈറസ് വ്യാപനത്തിന് ശമനമുണ്ടാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്.

 മാത്തമാറ്റിക്കൽ മോഡൽ

മാത്തമാറ്റിക്കൽ മോഡൽ

സയൻസ് ആൻഡ് എൻജിനീയറിംഗ് റിസർച്ച് ബോർഡ് അംഗീകരിച്ചിട്ടുള്ള ഒരു മാത്തമാറ്റിക്കൽ മോഡലിനെ അനുസൃതമാക്കിയാണ് കൊറോണ വ്യാപനത്തിന്റെ തോതിനെക്കുറിച്ച് പഠിക്കുന്നത്. കേന്ദ്രസർക്കാരിന്റെ കൊവിഡ് വെബ്സൈറ്റിലെ കണക്കിന് അനുസൃതമാക്കിയാണ് പഠനം നടത്തിയിട്ടുള്ളത്. പഠനത്തിന്റെ ഇടക്കാല റിപ്പോർട്ട് എസ്ഇആർബിയിലേക്ക് അയച്ചിട്ടുണ്ട്.

 ഒക്ടോബറോടെ അഞ്ച് ലക്ഷം

ഒക്ടോബറോടെ അഞ്ച് ലക്ഷം

കൊറോണ വൈറസിന്റെ എപ്പിഡെമോളജിക്കൽ ക്ലാസിനെ അടിസ്ഥാനമാക്കി ഒരു ഭൂപ്രദേശത്തെ ഏഴ് കമ്പാർട്ട്മെന്റുകളാക്കി തിരിച്ചാണ് പഠനം നടത്തിയത്. ഒക്ടോബർ മാസത്തിലെ ആദ്യ ആഴ്ചയോടെ തന്നെ രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലെത്തുമെന്നും അതിന് ശേഷം രോഗികളുടെ ശതമാനത്തിൽ കുറവ് വരുമെന്നും ബൈരാഗി സാക്ഷ്യപ്പെടുത്തുന്നു.

രോഗലക്ഷണങ്ങളില്ലാത്തത് ഭീഷണി

രോഗലക്ഷണങ്ങളില്ലാത്തത് ഭീഷണി

രോഗലക്ഷണങ്ങളില്ലാത്തവരുടെ എണ്ണം വർധിക്കുമെന്നും ഇത്തരത്തിലുള്ള ഓരോ വ്യക്തിയിൽ നിന്നും രണ്ടോ മൂന്നേ പേരിലേക്ക് രോഗം വ്യാപിക്കും ഇതാണ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിന് കാരണമാകുക. കൊറോണ വൈറസിന്റെ പ്രഭല കേന്ദ്രമായ വുഹാനിൽ 76 ദിവസത്തെ ലോക്ക്ഡൌൺ കൊണ്ട് രോഗവ്യാപനം ഇല്ലാതായി. എന്നാൽ രണ്ട് മാസത്തോളമായി രാജ്യത്ത് ലോക്ക്ഡൌൺ പ്രാബല്യത്തിലുണ്ടെങ്കിലും രോഗികളുടെ എണ്ണത്തിൽ വർധനവാണുണ്ടാകുന്നത്.

ലോക്ക്ഡൌൺ നീട്ടേണ്ടിവരും?

ലോക്ക്ഡൌൺ നീട്ടേണ്ടിവരും?

രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രത്യേക മരുന്നോ വാക്സിനോ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിൽ വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് രോഗം പടരുന്നത് തടയുന്നതിനായി ലോക്ക്ഡൌൺ നീട്ടേണ്ടതായി വരും. ഇന്ത്യയിൽ സാമ്പത്തിക രംഗം പൂർണ്ണമായി തുറന്ന് പ്രവർത്തിക്കാനുള്ള മാർഗ്ഗങ്ങൾ തേടുമ്പോഴാണ് മുതിർന്ന ഗവേഷകർ ഈ മുന്നറിയിപ്പ് നൽകുന്നത്. കോണ്ടാക്ട് റേസിംഗ് ബുദ്ധിമുട്ടാകും എന്നതുകൊണ്ട് പൊതുഗതാഗതം തീർച്ചയായും ഒഴിവാക്കുകയാണ് വേണ്ടത്.

പ്രതിരോധ മാർഗ്ഗങ്ങൾ

പ്രതിരോധ മാർഗ്ഗങ്ങൾ

രോഗം എളുപ്പത്തിൽ കണ്ടെത്തുന്നതിനായി റാൻഡം ടെസ്റ്റിംഗിന്റെ തോത് ഉയർത്തണം. ഇത് രോഗം സ്ഥിരീകരിക്കാനെടുക്കുന്ന സയമവും ലഘൂകരിക്കും. ഗ്രീൻ, ഓറഞ്ച് സോണുകളിൽ ജൂൺ അവസാന വാരത്തോടെ മാത്രമേ ഭാഗിക ലോക്ക് ഡൌൺ നീക്കാൻ പാടുള്ളൂ. എന്നാൽ എല്ലാ സംസ്ഥാനങ്ങളുടേയും റെഡ് സോണിൽ ലോക്ക്ഡൌൺ തുടരുകയും വേണം. കൊറോണ വൈറസിന്റെ രണ്ടാം തരംഗം വരാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായി നിരീക്ഷിച്ച ശേഷം മാത്രമേ ഭാഗിക ലോക്ക്ഡൌൺ പിൻവലിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കിം ജോങ് ഉൻ അപ്രത്യക്ഷനായത് എന്തുകൊണ്ട്? വെളിപ്പെടുത്തൽ ഇങ്ങനെ... കാലിന് സംഭവിച്ചതെന്ത്?

English summary
A study says Coronavirus cases to touch its peak in India between June 21-28
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X