കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേണം ജെല്ലിക്കെട്ട്, ഇത് തമിഴ്‌നാടിന്റെ ജീവന്‍.. വിജയ് മുതല്‍ സൂര്യ വരെ.. സൂപ്പര്‍താരങ്ങള്‍ പറയുന്നു

  • By Kishor
Google Oneindia Malayalam News

ചെന്നൈ: ജെല്ലിക്കെട്ട് വേണോ വേണ്ടയോ. നടത്തണോ നടത്തണ്ടേ... സോഷ്യല്‍ മീഡിയയിലും പുറത്തും ചര്‍ച്ചകള്‍ തുടരുകയാണ്. ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുന്നത് ആയിരങ്ങളാണ്. മധുര ജില്ലയിലെ അളങ്കനല്ലൂരാണ് പ്രതിഷേധങ്ങളുടെ കേന്ദ്രം.

Read Also: ബാംഗ്ലൂര്‍ ടെക്കിയുടെ ഫെറ്റിഷിസം.. സെക്‌സിനിടെ ഭാര്യയുടെ ബ്ലൗസിനുള്ളില്‍ കൂറയെ പിടിച്ചിടും, നിലവിളി കേട്ടാല്‍ ആവേശം കൂടും!

അളങ്കനല്ലൂരില്‍ മാത്രമല്ല, തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം കനക്കുന്നു. ഇത് ഞങ്ങളുടെ ജീവിതമാണ്. ഇത് നിരോധിക്കരുത് എന്നാണ് ജെല്ലിക്കെട്ട് പ്രേമികളായ തമിഴ്മക്കള്‍ പറയുന്നത്. അവര്‍ക്കൊപ്പം സിനിമാ താരങ്ങളുമുണ്ട്. കമലും രജനിയും നേരത്തെ അഭിപ്രായം പറഞ്ഞു, ഇപ്പോഴിതാ സൂര്യയും വിജയും ജെല്ലിക്കെട്ടിന് വേണ്ടി രംഗത്തെത്തിയിരിക്കുന്നു.. കാണാം, സിനിമയെ വെല്ലും പ്രതിഷേധങ്ങള്‍...

സിംഗം സൂര്യയും രംഗത്ത്

സിംഗം സൂര്യയും രംഗത്ത്

ജെല്ലിക്കെട്ടിന് വേണ്ടി തെരുവില്‍ ഇറങ്ങുന്ന യുവജനത ഒറ്റപ്പെട്ടവരല്ല എന്നാണ് സൂപ്പര്‍ സ്റ്റാര്‍ സൂര്യ പറയുന്നത്. ഇത് തമിഴകത്തിന്റെ പൊതുവികാരമാണ്. ജെല്ലിക്കെട്ടിന്റെ പേരില്‍ പെറ്റ നടത്തുന്നത് കള്ളപ്രചാരണമാണ്. ജെല്ലിക്കെട്ട് നിരോധിച്ചാല്‍ പ്രതിഷേധം ഉണ്ടാകുക സ്വാഭാവികം. പ്രതിഷേധത്തിന് എല്ലാ പിന്തുണയും അറിയിച്ച് കൊണ്ട് സൂര്യ പറഞ്ഞു.

വിജയും പറയുന്നു

വിജയും പറയുന്നു

തമിഴിന്റെ ഐഡന്റിറ്റിയാണ് ജെല്ലിക്കെട്ട് എന്നാണ് വിജയ് പ്രതികരിച്ചത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ തമിഴ്‌നാട് ഒന്നടങ്കം ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ പ്രതിഷേധിക്കുകയാണ് - ഒരു വീഡിയോ സന്ദേശത്തില്‍ വിജയ് പറഞ്ഞു. പെറ്റയെ നിരോധിക്കാന്‍ തമിഴ്‌നാട്ടില്‍ ഉയരുന്ന ആവശ്യത്തിനും വിജയ് പിന്തുണ അറിയിച്ചു. പെറ്റ നിരോധിച്ചാല്‍ തമിഴ്‌നാട് സന്തോഷിക്കും.

കമല്‍ഹാസന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്

കമല്‍ഹാസന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്

ഭക്ഷണത്തിന് വേണ്ടി പശുക്കളെ കൊല്ലുന്നത് നിര്‍ത്തുമോ. മൃഗസ്‌നേഹികളോട് ഉലകനായകന്‍ കമല്‍ഹാസന് ചോദിക്കാനുള്ളത് ഈ ചോദ്യമാണ്. ബിരിയാണി നിരോധിക്കുമോ. - തമിഴ്‌നാടിന്റെ ദേശീയോത്സവമായ ജെല്ലിക്കെട്ടിന് തമിഴ് സിനിമാ താരങ്ങള്‍ക്കിടയില്‍ വികാരപരമായ സ്ഥാനമുണ്ട് എന്ന് വെളിവാക്കുന്നതാണ് കമല്‍ഹാസന്റെ ഈ ചോദ്യം.

രജനികാന്ത് പറഞ്ഞത്

രജനികാന്ത് പറഞ്ഞത്

തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സ്റ്റൈല്‍ മന്നന്‍ രജനീകാന്തും ജെല്ലിക്കെട്ടിന് പൂര്‍ണ പിന്തുണയാണ് നല്‍കിയത്. തമിഴ് സംസ്‌കാരത്തിന്റെ ഒരു അടയാളപ്പെടുത്തലായി ജെല്ലിക്കെട്ട് തുടര്‍ന്നുപോകണം എന്ന അഭിപ്രായക്കാരനാണ് രജനീകാന്ത്. ജെല്ലിക്കെട്ടിന് വേണ്ടിയുള്ള പ്രതിഷേധങ്ങള്‍ക്കും രജനിയുടെ പിന്തുണയുണ്ടായിരുന്നു.

യുവന്‍ ശങ്കര്‍ രാജ

യുവന്‍ ശങ്കര്‍ രാജ

ജെല്ലിക്കെട്ട് എന്ന പേരില്‍ ഒരു പാട്ട് തന്നെ ചെയ്തുകൊണ്ടാണ് ജെല്ലിക്കെട്ട് വിവാദത്തില്‍ യുവന്‍ ശങ്കര്‍ രാജ തന്റെ പ്രാതിനിധ്യം അറിയിച്ചത്. ജെല്ലിക്കെട്ടിന്റെ വീറും വാശിയും കേള്‍വിക്കാരില്‍ എത്തിക്കാന്‍ പോന്നതാണ് ഈ പാട്ട്. അനുകൂലികളുടെ അഭിപ്രായ പ്രകാരം ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയല്ല, കരുത്തിന്റെ പ്രകനമാണ്.

English summary
Vijay to Suria - A look at Tamil cinema's protest for jallikattu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X