കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂക്ഷിച്ചില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാം! വര്‍ധയ്ക്ക് ശേഷം ചെന്നൈ നേരിടുന്ന അടുത്ത ഭീഷണി...

വര്‍ധയില്‍ കടപുഴകിയ മരങ്ങളും മറ്റു മാലിന്യങ്ങളും, ഈച്ചകളുമാണ് ഭീഷണി ഉയര്‍ത്തുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

ചെന്നൈ: വന്‍ നാശനഷ്ടം വിതച്ച വര്‍ധ കൊടുങ്കാറ്റിന് ശേഷവും ഭീഷണികള്‍ വിട്ടൊഴിയാതെ ചെന്നൈ നഗരം. വര്‍ധയില്‍ കടപുഴകിയ മരങ്ങളും മറ്റു മാലിന്യങ്ങളും, ഈച്ചകളുമാണ് ഭീഷണി ഉയര്‍ത്തുന്നത്. കുമിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ ഈച്ചകളുടെയും കൊതുകുകളുടെയും വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടികാണിക്കുന്നത്.

നിലവധി വൃക്ഷങ്ങളാണ് കൊടുങ്കാറ്റില്‍ കടപുഴകി വീണത്. ഈ മരങ്ങളുടെ ഇലകളും ചില്ലകളും അടിഞ്ഞ് കൂടി കിടക്കുന്നത് ഈച്ചകളുടെ പ്രജനനം വര്‍ധിപ്പിക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. കൂടാതെ ഏകദേശം 44,000 ടണ്‍ വരുന്ന മാലിന്യങ്ങളാണ് ചെന്നൈ നഗരത്തില്‍ കുമിഞ്ഞുകൂടിയിരിക്കുന്നത്. ഇതെല്ലാം ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ കോളറ, മഞ്ഞപ്പിത്തം പോലുള്ള മാരകരോഗങ്ങളാണ് ചെന്നൈ നിവാസികളെ കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നല്‍കുന്നു.

വന്‍ നാശനഷ്ടം

വന്‍ നാശനഷ്ടം

കനത്ത മഴയും വര്‍ധ കൊടുങ്കാറ്റും കാരണം വന്‍ നാശനഷ്ടമാണ് നഗരത്തിലുണ്ടായത്. കാറ്റില്‍ കടപുഴകി വീണ മരങ്ങള്‍ പാതയോരങ്ങളില്‍ നിന്ന് ഇതുവരെ നീക്കം ചെയ്തിട്ടില്ല.

കാത്തിരിക്കുന്നത് പകര്‍ച്ചവ്യാധികള്‍

കാത്തിരിക്കുന്നത് പകര്‍ച്ചവ്യാധികള്‍

അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ ഈച്ചകളുടെയും കൊതുകുകളുടെയും പ്രജനനത്തിന് കാരണമാകും. ഈച്ചകളും കൊതുകുകളും പെരുകിയാല്‍ ചെന്നൈ നഗരത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

മാലിന്യങ്ങള്‍ സംസ്‌കരിക്കണം

മാലിന്യങ്ങള്‍ സംസ്‌കരിക്കണം

നഗരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന 44,000 ടണ്‍ മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്.

ശുചീകരണ ജോലികള്‍ പുരോഗമിക്കുന്നു

ശുചീകരണ ജോലികള്‍ പുരോഗമിക്കുന്നു

റോഡുകളില്‍ ഗതാഗത തടസം സൃഷ്ടിച്ച മരങ്ങളും മറ്റും നീക്കം ചെയ്തിട്ടുണ്ട്. പക്ഷേ ഇവയെല്ലാം ഇപ്പോഴും പാതയോരങ്ങളില്‍ തന്നെയുള്ളത് ഭീഷണിയാണ്. നഗരത്തിലെ ജലസ്രോതസുകളിലും കിണറുകളിലും കോര്‍പ്പറേഷന്‍ ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്. പാതയോരങ്ങളിലുള്ള മരച്ചില്ലകളിലും കീടനാശിനി തളിച്ചാലേ ഈച്ചകളുടെയും മറ്റു പ്രാണികളുടെയും വളര്‍ച്ച തടയാനാകൂ എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

English summary
Four days after Cyclone Vardah tore through the city+ , health officials fear the enormous pile of leaves and twigs dumped on the streets could, along with municipal solid waste, breed flies, a potential health hazard.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X