ആരായിത്തീരണം?, പ്ലസ് ടു ഒന്നാംറാങ്കുകാരന്റെ ആഗ്രഹം കേട്ട് വീട്ടുകാരും ബന്ധുക്കളും ഞെട്ടി

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: പ്ലസ് ടുവിനും മറ്റും ഉയര്‍ന്ന റാങ്ക് വാങ്ങിയ വിദ്യാര്‍ഥികളുടെ ആഗ്രഹം മിക്കപ്പോഴും പഠിച്ച് ഉന്നത നിലയില്‍ എത്തണമെന്നായിരിക്കും. സിവില്‍ സര്‍വീസ് മുതല്‍, ഡോക്ടറും, എഞ്ചിനീയറും വരെ നീളുന്ന സ്വപ്‌നങ്ങളാകും വിദ്യാര്‍ഥികളുടേത്. എന്നാല്‍ 99.9 ശതമാനം മാര്‍ക്ക് നേടി പ്ലസ്ടുവിന് ഒന്നാം റാങ്ക് നേടിയ ഒരു വിദ്യാര്‍ഥിയുടെ ആഗ്രഹം കേട്ട് ഞെട്ടിയിരിക്കുകയാണ് വീട്ടുകാര്‍.

ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ വര്‍ഷിലിന്റെ ആഗ്രഹം ജൈന സന്യാസിയാകാനാണ്. പതിനേഴുകാരന്റെ ആഗ്രഹപ്രകാരം ജൂണ്‍ എട്ടിന് ഗാന്ധിനഗറില്‍ ഇതിനായി പ്രത്യേക ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. മെയ് 27ന് പ്രഖ്യാപിച്ച ഗുജറാത്ത് ഹയര്‍ സെക്കന്‍ഡറി റിസല്‍ട്ടില്‍ വര്‍ഷില്‍ ആയിരുന്നു ഒന്നാംസ്ഥാനത്ത്.

exam

വര്‍ഷിലിന്റെ വിജയം വീട്ടുകാര്‍ പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഇവര്‍ ആഘോഷങ്ങളൊന്നും സംഘടിപ്പിച്ചില്ല. വര്‍ഷിലിന്റെ രക്ഷിതാക്കള്‍ ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരാണ്. എല്ലാവരും ജൈനമതം പിന്തുടരുന്നു. ഒരുതരത്തിലും തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ തെറ്റിച്ചൊരു ജീവിതം ഇവര്‍ക്കില്ല.

മകന്റെ ആഗ്രഹംകേട്ട് ഏതൊരു രക്ഷിതാക്കളെയും പോലെ ഇവരും ഒന്ന് അമ്പരന്നെങ്കിലും പിന്നീട് സന്തോഷത്തോടെ സമ്മതം അറിയിക്കുകയായിരുന്നു. വീട്ടില്‍ വളരെ കുറച്ച് വൈദ്യുതി മാത്രമേ ഇവര്‍ ഉപയോഗിക്കാറുള്ളൂ. വൈദ്യുതി ഉപയോഗം ഒട്ടേറെ ജീവജാലങ്ങള്‍ക്ക് ജീവഹാനിയുണ്ടാക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ജൈനമത വിശ്വാസപ്രകാരം അഹിംസയിലൂന്നിയ ജീവിതമാകയാലാണ് ഇവര്‍ വൈദ്യുതിയുടെ ഉപയോഗംപോലും കുറച്ചത്. വര്‍ഷിലിനെ ഏകാഗ്രതയിലൂടെ റാങ്ക് വാങ്ങാന്‍ സഹായിച്ചത് ജൈന സന്യാസിമാരാണെന്നും ഇവര്‍ വിശ്വസിക്കുന്നു. സന്യാസജീവിതത്തിലേക്ക് കടക്കാന്‍ സ്‌കൂള്‍ ജീവിതം കഴിയാനായി കാത്തുനില്‍ക്കുകയായിരുന്നു ഈ പതിനേഴുകാരന്‍.

English summary
Ahmedabad boy slogged to top class 12 and then renounced it all to become a Jain monk
Please Wait while comments are loading...