യുനസ്‌കോയുടെ പൈതൃക സ്മാരക പട്ടികയില്‍ 17 സ്ഥലങ്ങള്‍ കൂടി..ലിസ്റ്റില്‍ അഹമ്മദാബാദും

Subscribe to Oneindia Malayalam

അഹമ്മദാബാദ്: എല്ലാ വര്‍ഷവും യുനെസ്‌കോ അതിന്റെ പൈതൃക സ്മാരക പട്ടികയില്‍ പുതിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. വിനോദ സഞ്ചാരത്തിനുള്ള സ്ഥലങ്ങള്‍ എന്നതിനു പുറമേ ഇവ സംരക്ഷിക്കണമെന്നും വളര്‍ത്തണമെന്നുമുള്ള ഓര്‍മ്മപ്പെടുത്തലോടെയാണ് ഓരോ വര്‍ഷവും ഈ ലിസ്റ്റില്‍ ചേര്‍ക്കുന്നത്. ഇതില്‍ സാസ്‌കാരികമായും പ്രകൃതിപരമായുമൊക്കെ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടും.

ഇത്തവണ 17 സ്ഥലങ്ങളാണ് ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. അഹമ്മദാബാദും പട്ടികില്‍ ഇടം പിടിച്ചുവെന്ന് ഇന്ത്യക്കാര്‍ക്ക് സന്തോഷം നല്‍കുന്നു. അഹമ്മദാബാദും പുതിയ പട്ടികയില്‍ ഇടം നേടിയെന്നത് ഇന്ത്യക്കാര്‍ക്കും സന്തോഷം നല്‍കുന്നു. പൈതൃത നഗരമായാണ് അഹമ്മദാബാദിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ahmedabad

ചൈനയിലെ കുലാങ്‌സു, ഡെന്‍മാര്‍ക്കിലെ കുജാത ഗ്രീന്‍ലാന്‍ഡ്, ഫ്രാന്‍സിലെ തപുതപുവത്തെ ദ്വീപ്, സൗത്ത് ആഫ്രിക്കയിലെ ഖൊമാനി കള്‍ച്ചറല്‍ ലാന്‍ഡ്‌സ്‌കേപ്പ്, കംബോഡിയയിലെ സാംബോ പ്രീകുക് അമ്പലം, ലണ്ടനിലെ ദ ഇഗ്ലീഷ് ലേക്ക് ഡിസ്ട്രിക്ട്, വിയറ്റ്‌നാമിലെ വര്‍ക്ക് ഓഫ് ഡിഫന്‍സ്, ബ്രസീലിലെ വളങ്കോ വാര്‍ഫ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്, പോളണ്ടിലെ ടാര്‍ണോവ്‌സ്‌കി ഗോറി ലീഡ് സില്‍വര്‍ സിങ്ക് മൈന്‍, ജപ്പാനിലെ ഒകിനോഷിമയിലുള്ള സേക്രഡ് ഐലന്റ്, അംഗോളയിലെ എംബാന്‍സ കോംഗോ, ഇറാനിലെ യാസിദിലുള്ള ഹിസ്റ്ററിക് സിറ്റി, പലസ്തീനിലെ ഹെബ്രോണ്‍ നഗരം, ജര്‍മ്മനിയിലെ കേവ്‌സ് ആന്‍ഡ് ഐസ് ഏജ് ആര്‍ട്ട്, റഷ്യയിലെ അസംപ്ന്‍ കത്തീഡ്രല്‍, എറിത്രിയയിലെ അസ്മാര സിറ്റി, തുര്‍ക്കിയിലെ ആഫ്രോഡീസിയാസ് എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ മറ്റു പൈതൃക സ്മാരകങ്ങള്‍

English summary
Ahmedabad gets UNESCO heritage tag; 17 other cultural heritage sites added in 2017
Please Wait while comments are loading...