കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായുമലിനീകരണം ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം 4 കൊല്ലത്തോളം കുറയ്ക്കുന്നു, റിപ്പോര്‍ട്ട്

Google Oneindia Malayalam News

പാരീസ്: വായുമലിനീകരണം ഇന്ത്യക്കാരുടെ ആയുർദൈർഘ്യം നാല് വര്‍ഷത്തോളം കുറയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഇരട്ടിയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വായുമലിനീകരണത്തിന്റെ കണക്കുകള്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഡിയോവാസ്‌കുലര്‍ റിസര്‍ച്ച് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഇക്കാര്യമുള്ളത്. ലോകമെമ്പാടുമുള്ള ആളുകളില്‍ ശരാശരി മൂന്ന് വര്‍ഷത്തെ ആയുസ്സ് വായുമലിനീകരണം മൂലം നഷ്ടപ്പെടുന്നു. മാത്രമല്ല 8.8 ദശലക്ഷം അകാല മരണങ്ങള്‍ക്ക് വായുമലിനീകരണം കാരണമാകുന്നതായും ശാസ്ത്രജ്ഞര്‍ പറയുന്നു.

സിഎഎയ്ക്കെതിരെ പ്രമേയം പാസാക്കി ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കൗണ്‍സില്‍!!ഞെട്ടി നേതൃത്വം

Recommended Video

cmsvideo
Air Pollution Reducing Lifespan of Indians by Nearly 4 Years | Oneindia Malayalam

പുകവലിയേക്കാള്‍ വലിയ അപകടമാണ് വായുമലിനീകരണം മൂലമുണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ശുദ്ധമായ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തിലൂടെ ഈ പ്രതിസന്ധി മറികടക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അകാല മരണത്തിന്റെ മറ്റ് കാരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, മലേറിയയേക്കാള്‍ 19 മടങ്ങ് കൂടുതലാണ് അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന മരണം. മാത്രമല്ല എയ്ഡ്‌സിനേക്കാള്‍ 9 മടങ്ങ് കൂടുതലും മദ്യപാനം മൂലമുണ്ടാകുന്ന മരണത്തേക്കാള്‍ മൂന്നിരട്ടിയുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 pollution-


മരണങ്ങളില്‍ പകുതിയോളവും ഹൃദ്രോഗവും ഹൃദയാഘാതവും കാരണമാണ് സംഭവിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമാണ് അവശേഷിക്കുന്ന മരണ കാരണങ്ങളില്‍ ഭൂരിഭാഗവും. മലിനമായ വായു കാരണം സംഭവിക്കുന്ന മരണത്തിന്റെ ആറ് ശതമാനം മാത്രമാണ് ശ്വാസകോശ അര്‍ബുദം മൂലമുണ്ടാകുന്നതെന്ന് മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കെമിസ്ട്രി, കാര്‍ഡിയോളജി വിഭാഗത്തിലെ മുതിര്‍ന്ന എഴുത്തുകാരന്‍ തോമസ് മന്‍സല്‍ പറഞ്ഞു. വായു മലിനീകരണവും പുകവലിയും തടയാന്‍ കഴിയുന്നവയാണ്. എന്നാല്‍ കഴിഞ്ഞ കുറേ ദശകങ്ങളായി കാര്‍ഡിയോളജിസ്റ്റുകള്‍ വായു മലിനീകരണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായുമലിനീകരണ പ്രശ്‌നം ഏറ്റവും അധികം ബാധിച്ച മേഖല ഏഷ്യയാണ്. ഇതുകാരണം ചൈനയിലെ ശരാശരി ആയുസ്സ് 4.1 വര്‍ഷമായും ഇന്ത്യയിലെത് 3.9 ആയും പാകിസ്താനില്‍ 3.8 ആയും വെട്ടിക്കുറക്കപ്പെട്ടു. ഇന്ത്യയിലെ ഉത്തര്‍പ്രദേശില്‍ 200 ദശലക്ഷം ആളുകള്‍ളുടെ ആയുര്‍ ദൈര്‍ഘ്യം വായുമലിനീകരണം മൂലം 8.5 വര്‍ഷമായി കുറയ്ക്കപ്പെട്ടു.

അതേസമയം ചൈനയിലെ ഹെബി പ്രവിശ്യയില്‍ 6 വര്‍ഷമായാണ് കുറഞ്ഞതെന്ന് ചിക്കാഗോയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത എയര്‍ ക്വാളിറ്റി ലൈഫ് ഇന്‍ഡെക്‌സില്‍ പറയുന്നു. 74 ദശലക്ഷമാണ് ഇവിടത്തെ ജനസംഖ്യ. ആഫ്രിക്കയിലെ ആയുര്‍ദൈര്‍ഘ്യവും ശരാശരി 3.1 വര്‍ഷമായി കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, ചാഡ്, സിയറ ലിയോണ്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, നൈജീരിയ, കോട്ട് ഡി ഐവയര്‍ തുടങ്ങിയ രാജ്യങ്ങളില്‍ 4.5 മുതല്‍ 7.3 വര്‍ഷം വരെ നഷ്ടപ്പെടുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

English summary
Air pollution reduce Life span of Indians report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X