കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപാനം; മാപ്പ് പറഞ്ഞെങ്കിലും തടിയൂരാനായില്ല, രണ്ടുപേർ അറസ്റ്റില്‍

Google Oneindia Malayalam News

പട്‌ന: വിമാനത്തിനകത്ത് വെച്ച് മദ്യപിച്ച രണ്ട് യാത്രക്കാരെ പാറ്റ്‌ന എയർപോർട്ട് പോലീസ് പിടികൂടി. ഡൽഹി-പാറ്റ്‌ന ഇൻഡിഗോ വിമാനത്തില്‍വെച്ച് മദ്യപിച്ചവരെയാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്‌എഫ്) സഹായത്തോടെ ഞായറാഴ്ച വൈകുന്നേരം പൊലീസ് പിടികൂടിയത്. വിമാനത്തിൽ ബഹളമൊന്നും ഉണ്ടായില്ലെന്നും ഒരു ക്രൂ അംഗം ഇടപെട്ടപ്പോൾ ഇരുവരും മദ്യാപനം നിർത്തി ക്ഷമാപണം നടത്തിയെന്നും എയർപോർട്ട് അധികൃതർ വ്യക്തമാക്കി.

'ഈ ദില്‍ഷയ്ക്ക് ആണോ അന്തം ഫാന്‍സ് ഇതൊന്നും അറിയില്ലെന്ന് പറഞ്ഞത്': 'ഫ്രഷ് പീസ്' വിമർശനവും'ഈ ദില്‍ഷയ്ക്ക് ആണോ അന്തം ഫാന്‍സ് ഇതൊന്നും അറിയില്ലെന്ന് പറഞ്ഞത്': 'ഫ്രഷ് പീസ്' വിമർശനവും

പ്രോട്ടോക്കോൾ അനുസരിച്ച്, എയർലൈൻ എയർ ട്രാഫിക് കൺട്രോളറെ വിവരമറിയിക്കുകയും വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ അവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്നും വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിൽ നിന്ന് വിമാനത്തിൽ കയറുമ്പോൾ തന്നെ രണ്ട് യാത്രക്കാരും മദ്യപിച്ചിരുന്നു. ഇതിന് ശേഷമാണ് വിമാനത്തിന് അകത്ത് വെച്ചും മദ്യപിക്കാന്‍ ആരംഭിച്ചത്. ഇരുവരേയും കസ്റ്റഡിയിലെടുത്ത സി ഐ എസ് എഫ് പിന്നീട് എയർപോർട്ട് പൊലീസിന് കൈമാറി. വിമാനത്തിൽ തർക്കമൊന്നും ഉണ്ടായിട്ടില്ലെന്ന് ഇൻഡിഗോയും ട്വീറ്റിൽ വ്യക്തമാക്കി.

 indigo

"ഡൽഹിയിൽ നിന്ന് പട്‌നയിലേക്ക് പുറപ്പെട്ട 6E 6383 വിമാനത്തിൽ നടന്ന സംഭവത്തെക്കുറിച്ച് അറിയിക്കുന്നത്, വിഷയം അധികാരികളുടെ അന്വേഷണത്തിലാണ്. ചില സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ റിപ്പോർട്ട് ചെയ്യുന്നത് പോലെ വിമാനത്തിൽ ഒരു തർക്കവും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. " ഇന്‍ഡിഗോ ട്വീറ്റിലൂടെ വ്യക്തമാക്കി.

ചിലർ വിമാനത്തിനുള്ളിൽ ബിയർ കുടിക്കുന്നതായി ഒരു യാത്രക്കാരൻ ജീവനക്കാരെ അറിയിക്കുകയായിരുന്നുവെന്നാണ് സിവിൽ ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍ഡിഗോ റിപ്പോർട്ട് ചെയ്യുന്നത്. ആറ് പേരടങ്ങുന്ന സംഘമായിരുന്നു ഇവർ. ജോലിക്കാർ ഇടപെട്ട് നടത്തി പരിശോധനയില്‍ സീറ്റ് പോക്കറ്റിൽ കാലിയായ ക്യാനുകൾ കണ്ടതോടെ പൈലറ്റിനെ വിവരമറിയിക്കുകയായിരുന്നു. രണ്ട് യാത്രക്കാർ കുറ്റസമ്മതം നടത്തിയെങ്കിലും ബന്ധപ്പെട്ട രേഖകൾ സഹിതം പൊലീസിന് കൈമാറുകയായിരുന്നു.

കഴിഞ്ഞ മാസം എയർ ഇന്ത്യ ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ യുവതിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തില്‍ ശങ്കർ മിശ്രയെന്ന യുവാവ് അറസ്റ്റിലായതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവം. മദ്യലഹരിയിലായിരുന്നു ശങ്കർ മിശ്രയും. സംഭവം എയർലൈൻ കൈകാര്യം ചെയ്ത രീതിക്കെതിരെ വലിയ വിമർശനമായിരുന്നു ഉയർന്നത്. എയർ ഇന്ത്യയുടെ പ്രതികരണം വേഗത്തിലാകേണ്ടതായിരുന്നുവെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പിന്നീട് സമ്മതിക്കുകയും ചെയ്തു. "ഈ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടിയിരുന്ന രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു," എന്നായിരുന്നു ചന്ദ്രശേഖരന്റെ പ്രതികരണം.

English summary
Alcohol consumption on IndiGo flight; Two people were arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X