അമര്‍നാഥ് തീവ്രവാദി ആക്രമണം; വെടിവെപ്പിനു മുന്നില്‍ പതറാതെ യാത്രക്കാരെ രക്ഷിച്ച ഡ്രൈവര്‍ ഹീറോ

  • Posted By:
Subscribe to Oneindia Malayalam

അനന്ത്‌നാഗ്: ഓടുന്ന ബസ്സിനുനേരെ തീവ്രവാദികള്‍ വെടിവെച്ചാല്‍ ഏതു ഡ്രൈവറും ഒന്നു പതറും. ആ പതര്‍ച്ചമതി ബസ്സിലുള്ളവരുടെയെല്ലാം ജീവന്‍ ഇല്ലാതാകാന്‍. എന്നാല്‍, കഴിഞ്ഞദിവസം കാശ്മീരിലെ അനന്ത്‌നാഗിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഭൂരിഭാഗം യാത്രക്കാരും സുരക്ഷിതരായത് ഡ്രൈവറുടെ ധീരത ഒന്നുകൊണ്ടുമാത്രം.

അമര്‍നാഥ് തീര്‍ഥാടകരെയും കൊണ്ടുപോകുന്ന ബസ്സിലെ ഡ്രൈവര്‍ സലീം മിര്‍സയ്ക്ക് ഇപ്പോള്‍ ഹീറോ പരിവേഷമാണ്. ദൈവമാണ് തനിക്കപ്പോള്‍ ശക്തി നല്‍കിയതെന്ന് സലീം പറയുന്നു. ബസ്സിനുനേരെ വെടിയുണ്ടായപ്പോള്‍ ബസ് നിര്‍ത്താതെ മുന്നോട്ട് കുതിക്കുകയായിരുന്നു. ഇത് ബസ്സിലുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായി.

sameermirza

ഏഴുപേരാണ് വെടിവെയ്പില്‍ മരിച്ചത്. 21 പേര്‍ക്ക് പരിക്കേറ്റു. 49ഓളം പേര്‍ ബസ്സിലുണ്ടായിരുന്നു. ബസ് നിര്‍ത്തിയിരുന്നെങ്കില്‍ യാത്രക്കാരെല്ലാം തീവ്രവാദികളുടെ തോക്കിനിരയാകുമായിരുന്നു. രക്ഷപ്പെട്ടവര്‍ക്കിപ്പോള്‍ സലീം ദൈവതുല്യനാണ്. സലീമിന്റെ മന:സാന്നിധ്യമാണ് തങ്ങളുടെ ജീവന്‍ രക്ഷിച്ചതെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു.

ഗുജറാത്ത് രജിസ്‌ട്രേഷന്‍ വാഹത്തിലെ യാത്രക്കാരാണ് കൊല്ലപ്പെട്ടത്. ബല്‍താലിനും മിര്‍ ബസാറിനും ഇടയിലുള്ള സ്ഥലത്തുവെച്ചായിരുന്നു ആക്രമണം. കോണ്‍വോയി വാഹനത്തിന്റെ അകമ്പടിയില്ലാത്തതാണ് ആക്രമണത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു. മിര്‍സയുടെ ധൈര്യത്തെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പുകഴ്ത്തി. സലീമിന് ധീരതയ്ക്കുള്ള അവാര്‍ഡിനായി നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
‘God gave me strength’: Amarnath bus driver Saleem Mirza who was hailed a hero
Please Wait while comments are loading...