വാജ്‌പേയി പ്രബലനായ പ്രധാനമന്ത്രി!!! പൊഖ്‌റാന്‍ ആണവ പരീക്ഷണത്തെ പ്രകീര്‍ത്തിച്ച് മോദി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അടല്‍ ബിഹാരി വാജ്‌പേയി 1988 ല്‍ നടത്തിയ പൊഖ്‌റാന്‍ ആണവ പരീക്ഷണത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് വാജ്‌പേയിക്കുള്ള പ്രശംസ മോദി അറിയിച്ചത്.

വാജ്‌പേയി ഒരിക്കലും ദുര്‍ബലനായ പ്രധാനമന്ത്രി ആയിരുന്നില്ല. പൊഖ്‌റാനിലെ ആണവ പരീക്ഷണത്തിന്റെ ആദ്യഘട്ട പരീക്ഷണങ്ങല്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യക്കു മേല്‍ ലോക രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതു കണിക്കിലെടുക്കാതെ മെയ് 13 ന് അദ്ദോഹം വീണ്ടും പരീക്ഷണം നടത്തിയിരുന്നു. ലോക രാജ്യങ്ങല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടും അദ്ദേഹം വീണ്ടും പരീക്ഷണത്തിനു മുതിര്‍ന്നു. ഒരു ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ വീണ്ടും ഒരു പരീക്ഷണം നടത്താന്‍ തയ്യാറാകില്ലെന്നും മോദി പറഞ്ഞു.

narendra modi

ദേശീയ സങ്കേതിക ദിനത്തിന്റെ മുന്നോടിയായി എല്ലാവര്‍ക്കും പ്രത്യേകിച്ച് നമ്മുടെ ഊര്‍ജ്ജ സ്വലരായ ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക അത്യാവേശമുള്ളവര്‍ക്കും ആശംസം നേരുന്നുവെന്നും മോദി ട്വീറ്റു ചെയ്തു.കൂടാതെ പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്താന്‍ ധൈര്യം കാണിച്ച ശാസ്ത്രജ്ഞര്‍ക്കും അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിനും നന്ദിയും അദ്ദേഹം ട്വീറ്ററിലൂടെ അറിയിച്ചു.

ഇന്ത്യയുടെ ശാസ്ത്ര ശക്തിയും സാങ്കേതികവിദ്യാരംഗത്തെ നേട്ടങ്ങളും അടയാളപ്പെടുത്തുന്നതിനായി 1999 മെയ് 11 ന് ദേശീയ സാങ്കേതിക ദിനമായി ആചരിക്കപ്പെടുന്നു.

English summary
Prime Minister Narendra Modi welcomed the courage shown by the then prime minister Atal Bihari Vajpayee on the National Technology Day. This day is commemorated to mark the anniversary of Pokhran nuclear tests of 1998.
Please Wait while comments are loading...