കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡയാലിസിസ് ഇനി ഓര്‍മ, വരുന്നു കൃത്രിമ കിഡ്‌നി, വൈദ്യശാസ്ത്രത്തിലെ മറ്റൊരു നാഴികക്കല്ല്, വീഡിയോ!!

നിരവധി പരീക്ഷണങ്ങളിലൂടെ കടന്നുപോയ ശേഷമാവും കൃത്രിമ കിഡ്നി വിപണിയിലെത്തുക

  • By Manu
Google Oneindia Malayalam News

ചെന്നൈ: വൈദ്യശാസ്ത്രരംഗത്തെ മറ്റൊരു നാഴികക്കല്ലാവാന്‍ കൃത്രിമ കിഡ്‌നിയെത്തുന്നു. കിഡ്‌നി രോഗം ബാധിച്ച് ഡയാലിസിസിനും കിഡ്‌ന മാറ്റിവയ്ക്കലിനും വിധേയരാവുന്ന നിരവധി രോഗികള്‍ക്കു പുതുജീവന്‍ നല്‍കുന്നതാണ് ഈ വാര്‍ത്ത. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കൃത്രിമ കിഡ്‌നികള്‍ വിപണിയിലെത്തുമാണ് റിപോര്‍ട്ട്.

വീഡിയോ കാണാം

നിരവധി തവണ പരീക്ഷിക്കും

അമേരിക്കയിലാണ് കൃത്രിമ കിഡ്‌നി ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്നു തയ്യാറാക്കിയത്. എന്നാല്‍ ഇതു നിരവധി പരീക്ഷണഘട്ടങ്ങളില്‍ക്കൂടി കടന്നു പോയ ശേഷം മാത്രമേ വിപണിയിലെത്തുകയുള്ളൂ.

എഫ്ഡിഎ അംഗീകരിക്കണം

രാജ്യത്തു കിഡ്‌നി രോഗം ബാധിച്ച ആയിരക്കണക്കിനു രോഗികളില്‍ ഇതു പരീക്ഷിക്കും. ഫുഡ് ആന്റ് ഡ്രഗ് അസോസിയേഷന്റെ (എഫ്ഡിഎ) അംഗീകാരം ലഭിച്ചാല്‍ മാത്രമേ കൃത്രിമ കിഡ്‌നി പുറത്തുവരികയുള്ളൂവെന്നു കണ്ടുപിടിത്തത്തിനു നേതൃത്വം നല്‍കിയ ഡോക്ടര്‍ ഷുവോ റോയ് വ്യക്തമാക്കി.

 ഉപകരണം വയറിനുള്ളില്‍ ഘടിപ്പിക്കും

വയറിനുള്ളില്‍ ഉപകരണം ഘടിപ്പിച്ച ശേഷം ഇതു ഹൃദയവുമായി ബന്ധിപ്പിക്കും. രക്തം ശുദ്ധീകരിക്കുന്നതോടൊപ്പം കിഡ്‌നിയുടെ മറ്റു ജോലികളും കൃത്രിമ കിഡ്‌നിയാണ് ചെയ്യുക. ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇതു സഹായിക്കും.

ഡയാലിസിനേക്കാള്‍ ഗുണം ചെയ്യും

നിലവില്‍ കിഡ്‌നി രോഗികള്‍ക്കു ചെയ്യുന്ന ഡയാലിസിസിനേക്കാള്‍ ഗുണം കൃത്രിമ കിഡ്‌നി കൊണ്ടു ലഭിക്കുമെന്ന് റോയ് അവകാശപ്പെട്ടു.

ഡയാലിസിസ് വേണ്ടിവരുന്നത്

ശരീരത്തില്‍ അധികം വരുന്ന അവശിഷ്ടങ്ങളും ഫ്‌ളൂയിഡുകളും നീക്കം ചെയ്യാന്‍ കിഡ്‌നിക്കു സാധിക്കാതെ വരുമ്പോഴാണ് സാധാരണയായി രോഗിയെ ഡയാലിസിസിനു വിധേയനാക്കുന്നത്. ആഴ്ചയില്‍ മൂന്നു തവണ വരെ ചിലപ്പോള്‍ ഇതു ചെയ്യേണ്ടിവന്നേക്കാം. ചില രോഗികള്‍ കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കും വിധേയറാവാറുണ്ട്.

2.5 ലക്ഷം പേര്‍ മരിക്കുന്നു

കിഡ്‌നി സംബന്ധമായ അസുഖത്തെത്തുടര്‍ന്നു ഇന്ത്യയില്‍ പ്രതിവര്‍ഷം 2.5 ലക്ഷം പേര്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. കിഡ്‌നി അസുഖത്തെത്തുടര്‍ന്ന് പ്രമേഹവും ഹൈപ്പര്‍ ടെന്‍ഷനുമുണ്ടായാണ് രോഗികള്‍ പ്രധാനമായും മരിക്കുന്നത്.

ഡയാലിസിസിന് ലക്ഷങ്ങള്‍ ചെലവാക്കുന്നു

തമിഴ്‌നാട്ടില്‍ 2012 ജനുവരി മുതല്‍ 2016 മേയ് വരെ ഡയാലിസിസിനു വേണ്ടി രോഗികള്‍ ഏകദേശം 169.72 ലക്ഷം രൂപ ചെലാക്കിയിട്ടുണ്ട്. ഡയാലിസിസിനെക്കൂടാതെ കിഡ്‌നിയിലെ കല്ല്, കിഡ്‌നി മാറ്റിവയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് 60,000 ത്തോളം പേര്‍ ചികില്‍സ നേടിയിട്ടുണ്ടെന്നാണ് കണക്ക്.

നിരവധി രോഗികള്‍ വെയ്റ്റിങ് ലിസ്റ്റില്‍

സംസ്ഥാനത്ത് കിഡ്‌നി മാറ്റിവയ്ക്കല്‍ കാത്ത് 3,000ത്തോളം രോഗികള്‍ വെയ്റ്റിങ് ലിസ്റ്റിലുണ്ട്. അനുയോജ്യമായ കിഡ്‌നികള്‍ ലഭിക്കാത്തതു തന്നെയാണ് ഇതിനു മുഖ്യ കാരണം.

 ചെലവ് കുറവ്

ഡയാലിസിസ്, കിഡ്‌നി മാറ്റിവയ്ക്കല്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ കൃത്രിമ കിഡ്‌നിക്കു ചെലവ് കുറവാണെന്നു ഡോക്ടര്‍ റോയ് പറഞ്ഞു.

English summary
illions of people suffering from chronic kidney disease (CKD) may now pin their hope on a new device that can mimic a kidney and keep patients off the dialysis. The fist-sized device, which is being engineered in the US, will go through a series of trials for its safety on patients and would be made available in the market, possibly by the end of the decade.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X