ഓഖി ഗുജറാത്ത് തീരത്തേക്ക് ; ദുരിതാശ്വാസത്തിന് മുന്നിട്ട് ഇറങ്ങണമെന്ന് അണികളോട് പ്രധാനമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് തീരത്ത് താണ്ഡവമാടിയ ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്ര വിട്ട് ഗുജറാത്തിലേക്ക് നീങ്ങി ശക്തി പ്രാപിക്കുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് കാരണമായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നയിപ്പു നൽകി. ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ദുരിതബാധിത മേഖലകളില്‍ ആളുകള്‍ക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നു പ്രധാനമന്ത്രി അറിയിച്ചു.

modi

സംഭവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു. കൂടാതെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേയ്ക്കാണ് അടുക്കുന്നത്. ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ ഗുജറാത്തിലെ ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും മോദി ആഹ്വാനം ചെയ്തു.

റാണിയെപ്പോലെ ജീവിച്ച ഹണിയുടെ ജീവിതം ദയനീയം; കേസ് നടത്താൽ പണമില്ല, സഹായമഭ്യര്‍ത്ഥിച്ച് ഹണിപ്രീത്

ഗുജറാത്തിൽ ശക്തമായ കാറ്റിനേയും മഴയേയും തുടർന്ന് രാത്രി പുറത്ത് പോവരുതെന്നും വലിയ വീടുകളില്‍ താമസിക്കുന്നവരോട് മറ്റുള്ളവര്‍ക്ക് കൂടി അഭയം നല്‍കാന്‍ തയ്യാറാവണമെന്നും ജില്ലാ മജിസ്‌ട്രേറ്റ് മഹേന്ദ്ര പട്ടേല്‍ ആവശ്യപ്പെട്ടു. ഏത് സാഹചര്യവും നേരിടാനായി ദേശീയ ദുരന്ത നിവാരണ സേന അടക്കമുള്ളവര്‍ നിലയുറപ്പിച്ചിട്ടുണ്ട്.

ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്; ജയലളിതയുടെ അനന്തരവൾക്കു മത്സരിക്കാൻ കഴിയില്ല, കാരണം...

രാജ്യത്തിന്റെ തെക്കന്‍ തീരത്ത് ആഞ്ഞടിച്ച ഓഖി ഗുജറാത്ത് തീരത്തേക്ക് അടുക്കുകയാണ്. ഗുജറാത്തിലും മഹാരാഷ്ട്രയിലും കടലാക്രമണത്തിനും കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. 24 മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്‌തേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Prime Minister Narendra Modi has this morning asked BJP workers in Gujarat, currently engaged in hectic electioneering, to focus on helping people as Cyclone Ockhi closes in. It is expected to make landfall, or hit the shore, near Surat in Gujarat around midnight.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്