മണിപ്പൂരില്‍ പോര് കോണ്‍ഗ്രസിനെ തുരത്താന്‍; പ്രാദേശിക പാര്‍ട്ടികള്‍ എല്‍ഡിഎഫിനൊപ്പം!!!

  • By: Sandra
Subscribe to Oneindia Malayalam

ഇംഫാല്‍: മണിപ്പൂരില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയ്‌ക്കെതിരെ പോരാടാനാണ് മറുപക്ഷത്തിരിയ്ക്കുന്ന ബിജെപി ഉള്‍പ്പെടെയുള്ള ആറ് പാര്‍ട്ടികളുടെ ശ്രമം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി മൊയ്‌റാങ്‌തെം നാരയാണ് അടുത്ത ആറ് പാര്‍ട്ടികള്‍ ചേര്‍ന്നായിരിക്കും അടുത്ത മന്ത്രിസഭ രൂപീകരിക്കുകയെന്ന് വ്യക്തമാക്കിയത്.

സിപിഐ, സിപിഐ(എം), എന്‍സിപി, ആപ്പ്, ജെഡിയു, മണിപ്പൂര്‍ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് എല്‍ഡിഎഫ് സഖ്യം രൂപീകരിയ്ക്കുമെന്നും അധികാരത്തിലെത്തി മന്ത്രിസഭ രൂപീകരിക്കുമെന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന. എന്നാല്‍ ആറ് പാര്‍ട്ടികളില്‍ എന്‍സിപിയ്ക്ക് മാത്രമാണ് 2012ലെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റെങ്കിലും നേടാനായത്. എന്നാല്‍ എന്‍സിപിയില്‍ നിന്ന് ജയിച്ച എംഎല്‍എ ലെയ്‌സോം ഇബോംച്ച ഈയടുത്താണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതോടെ എന്‍സിപിയ്ക്കുള്ള സീറ്റ് പ്രതീക്ഷയും ഇതോടെ ഇല്ലാതായിക്കഴിഞ്ഞു. ഇത് രണ്ട് കോണ്‍ഗ്രസ് സഖ്യത്തെ അധികാരത്തിലെത്തിക്കുന്നതിന് സഹായിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.

manipur

മണിപ്പൂരിലെ മറ്റ് പ്രാദേശിക പാര്‍ട്ടികളായ മണിപ്പൂര്‍ പീപ്പിള്‍സ് പാര്‍ട്ടി, മണിപ്പൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്നീ പാര്‍ട്ടികള്‍ ഇതുവരെ എല്‍ഡിഎഫില്‍ ചേര്‍ന്നിട്ടില്ല. മണിപ്പൂര്‍ പീപ്പിള്‍സ് പാര്‍ട്ടിയ്ക്കും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല, മണിപ്പൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് മാത്രമാണ് അഞ്ച് സീറ്റെങ്കിലും നേടാന്‍ കഴിഞ്ഞത്.

English summary
Six opposition parties have joined hands to fight the ruling Congress and BJP in the ensuing elections in Manipur.
Please Wait while comments are loading...