തമിഴകം ശാന്തമാകുന്നു; നിയമസഭ വിളിയ്ക്കാന്‍ നിയമോപദേശം, ആധിയൊടുങ്ങാതെ ചിന്നമ്മ

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് താല്‍ക്കാലിക ആശ്വാസമായേക്കും. നിയമസഭ വിളിയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അറ്റോണി ജനറല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമുണ്ടെന്ന് അവകാശവാദമുന്നയിക്കുന്ന ശശികലയ്ക്കും കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി നിര്‍ദേശിച്ചിട്ടുണ്ട്.

ഒരാഴ്ചക്കുള്ളില്‍ നിയമസഭ വിളിച്ചുചേര്‍ത്ത് ഇരുവര്‍ക്കും ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള അവസരം നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. നേരത്തെ 1990ല്‍ ഉത്തര്‍പ്രദേശില്‍ ജഗദംബിക പാല്‍, കല്യാണ്‍ സിംഗ് എന്നിവര്‍ക്ക് ഭൂരിപക്ഷം തെളിയിക്കുന്നതിനും താല്‍ക്കാലിക നിയമസഭ ചേര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി.

ആവോളം പിന്തുണയുണ്ട്

ആവോളം പിന്തുണയുണ്ട്

തമിഴ്‌നാട്ടിലെ രണ്ട് റിസോര്‍ട്ടുകളിലായി പാര്‍പ്പിച്ചിട്ടുള്ള എംഎല്‍മാരുടെ ഭൂരിപക്ഷ പിന്തുണ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയ്ക്കുണ്ട്.

ശശികല ക്യാമ്പ് ഒപിഎസിനൊപ്പം

ശശികല ക്യാമ്പ് ഒപിഎസിനൊപ്പം

ജയലളിത ഗോള്‍ഡന്‍ ബേ റിസോര്‍ട്ട് ഉള്‍പ്പെടെ രണ്ട് റിസോര്‍ട്ടുകളിലായി പാര്‍പ്പിച്ചിട്ടുള്ള എംഎല്‍എമാര്‍ തന്നെ പിന്തുണയ്ക്കുമെന്നാണ് പനീര്‍ശെല്‍വം അവകാശപ്പെടുന്നത്.

ഒപിഎസിനെ പഴിച്ച് ചിന്നമ്മ

ഒപിഎസിനെ പഴിച്ച് ചിന്നമ്മ

കാവല്‍ മുഖ്യമന്ത്രിയായ ഒ പനീര്‍ശെല്‍വം പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്നാണ് ശശികല ഉന്നയിക്കുന്ന ആരോപണം.

വിധിയും മന്ത്രിപദവും തമ്മിലെന്ത്

വിധിയും മന്ത്രിപദവും തമ്മിലെന്ത്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തനിയ്‌ക്കെതിരെ വരാനിരിക്കുന്ന സുപ്രീം കോടതി വിധിയും തമിഴ്‌നാട്ടില്‍ നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധിയും തമ്മില്‍ ബന്ധമില്ലെന്നാണ് ശശികല മാധ്യമങ്ങള്‍ക്ക് മുമ്പാകെ പറഞ്ഞത്.

 അക്രമമോ മാധ്യമങ്ങള്‍ക്കെതിരെ!

അക്രമമോ മാധ്യമങ്ങള്‍ക്കെതിരെ!

കൂവത്തൂരില്‍ എംഎല്‍എമാര്‍ താമസിയ്ക്കുന്ന റിസോര്‍ട്ടില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തെ കുറിച്ച് അറിയില്ലെന്നും ശശികല പ്രതികരിച്ചു.

English summary
he Centre has advised the Tamil Nadu governor to hold a composite floor test in the Tamil Nadu assembly. Attorney General of Mukul Rohatgi has suggested that Chief Minister O Panneerselvam be pitched against AIADMK interim general secretary Sasikala Natarajan to test who commands the majority.
Please Wait while comments are loading...