ജുനൈദ് വധക്കേസില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍: പ്രതിഷേധം പുകയുന്നു,ശേഷിക്കുന്നവരുടെ അറസ്റ്റ് ഉടന്‍!

  • Written By:
Subscribe to Oneindia Malayalam

ചണ്ഡിഗഡ്: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് 17കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍. ജൂണ്‍ 24 ന് ദില്ലിയില്‍ നിന്ന് ഈദിനുള്ള ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുന്ന നാലംഗ സംഘമാണ് ട്രെയിനില്‍ വച്ച് ആക്രമിക്കപ്പെട്ടത്. ജൂനൈദ് ജനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഹസീബ്, ഷാക്കിര്‍, മുഹ്സിന്‍ എന്നീ ബന്ധുക്കൾക്കും സഹോദനും ഒപ്പമായിരുന്നു ജുനൈദ് ഖാൻ സഞ്ചരിച്ചത്.

നേരത്തെ അറസ്റ്റിലായവരില്‍ ഒരാൾ രമേഷ് എന്നയാളാണെന്ന് തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഹരിയാന പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ജുനൈദിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്തെമ്പാടും പ്രതിഷേധം നടക്കുന്നതിനിടെയാണ് നാല് പേർ കൂടി അറസ്റ്റിലാവുന്നത് ജുനൈദിനെ ആക്രമിച്ച് ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞവരുടെ ബൈക്കോടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിൽ നിന്ന് ഹസീബ് ഖാന്‍ കാണിച്ചത് കേസില്‍ വഴിത്തിരിവായിരുന്നു. ഇവരിൽ ഒരാൾ മുഖം മറച്ച നിലയിലായിരുന്നു. ഇതാണ് പോലീസിനെ ഇവരിലെക്കേത്തിച്ച കണ്ണി.

arrest-

ജുനൈദിന് നേരെയുണ്ടായ ആക്രമണം നാണക്കേടും ക്രൂരതയുമാണെന്ന് ചൂണ്ടിക്കാണിച്ച കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് ഇത്തരം ആക്രമണങ്ങൾ സർക്കാർ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ജുനൈദിൻറെ മരണത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ സോഷ്യൽ മീഡിയകൾ 'നോട്ട് ഇൻ നെയിം' എന്ന പേരില്‍ ഇന്ത്യയിലെ അഞ്ച് നഗരങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള നീക്കം നടത്തിയിരുന്നു. ദില്ലി, കൊല്‍ക്കത്ത, ഹൈദരാബാദ്, തിരുവനന്തപുരം, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജൂനൈദിന്റെ മരണത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തുകയാണ്​ക്യംപെയ്ൻ കൊണ്ട് ലക്ഷ്യമിടുന്നതെന്നു സിനിമ സംവിധായകൻ സബാ ദവൻ പറഞ്ഞു. ഭരണഘട​നതിരിച്ച്​ പിടിക്കുക അക്രമങ്ങളെ പ്രതിരോധിക്കുക​' എന്നതാണ് പ്രചരണത്തിന്റെ മുദ്രാവാക്യമെന്നു അദ്ദേഹം അറിയിച്ചു.

English summary
Four men have been arrested today for the stabbing on a train of teenager Junaid Khan by a mob armed with knives. One man, identified only as Ramesh, had been arrested by the Haryana police over the weekend.
Please Wait while comments are loading...