ബെംഗളൂരു നഗരത്തെ മാറ്റിമറിക്കും; നമ്മ മെട്രോ കൂടുതൽ ഇടങ്ങളിലേക്ക്, ലക്ഷ്യം 175 കി.മീ ദൈർഘ്യം..!
ബെംഗളൂരു: രാജ്യത്ത് തന്നെ ഏറ്റവും മികച്ചതും ബൃഹത്തായതുമായ മെട്രോ സംവിധാനം നിലവിലുള്ള ഇടമാണ് ബെംഗളൂരു. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ശക്തമായ പങ്കുവഹിച്ച പദ്ധതി കൂടിയാണിത്. അതിന്റെ പ്രധാന കാരണം എന്തെന്നാൽ ബെംഗളൂരു മെട്രോയുടെ ആവശ്യകത അവിടുത്തെ ഗതാഗത സൗകര്യങ്ങളിലെ പോരായ്‌മകളുമായി ഒത്തുപോരുന്നതായിരുന്നു എന്നതാണ്.
ഇപ്പോഴിതാ ബിഎംആർസിഎൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ നമ്മ മെട്രോ ശൃഖല 96 കിലോമീറ്ററിൽ നിന്ന് 175 കിലോമീറ്ററായി വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഏകദേശം 79 കിലോമീറ്റർ പുതിയ പാതകളാണ് ഇതിനായി നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്. പദ്ധതിയിലുണ്ടായ കാലതാമസത്തെക്കുറിച്ചുള്ള കടുത്ത വിമർശനങ്ങൾക്ക് ശേഷമുള്ള ഈ പ്രഖ്യാപനം നഗരത്തിലെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ വേണ്ടി വരുന്നതാണ്.

ഏറെ പരാതികൾക്കും, പ്രതിഷേധങ്ങൾക്കും ഒടുവിൽ ദീർഘകാല കാലതാമസത്തിന് ശേഷം നമ്മ മെട്രോയുടെ പ്രധാന ഇടനാഴികളുടെ നിർമ്മാണം പൂർത്തിയാകുകയാണ് ഇപ്പോൾ. പ്രധാന റൂട്ടുകളിലെ ഉയർത്തിയതും ഭൂഗർഭവുമായ ഭാഗങ്ങൾ ഘട്ടം ഘട്ടമായി തുറക്കും. ഇത് തിരക്കേറിയ പാർപ്പിട, വാണിജ്യ മേഖലകൾക്കിടയിൽ യാത്രാസൗകര്യം ഗണ്യമായി ഉയർത്തുമെന്നാണ് കരുതുന്നത്.
ഏകദേശം 45 കിലോമീറ്റർ ദൂരമുള്ള നമ്മ മെട്രോയുടെ മൂന്നാം ഘട്ട ടെൻഡറുകൾ 2026 ജനുവരിയിൽ ക്ഷണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രൂപകൽപ്പനയിലെ മാറ്റങ്ങളും അധിക സാധ്യതാ പഠനങ്ങളുമാണ് ഈ നടപടികൾ വൈകാൻ കാരണം. എങ്കിലും ജനുവരിയിൽ ടെൻഡർ ക്ഷണിച്ചുകൊണ്ട് നടപടികൾ വേഗത്തിലാക്കാനാണ് ഇപ്പോൾ ബിഎംആർസിഎൽ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
നഗരത്തിലെ പ്രധാന തൊഴിൽ ഇടനാഴികളിലെ യാത്രക്കാർക്ക് യെല്ലോ ലൈൻ നിർണായക കണ്ണിയാണ്; ഇത് പദ്ധതിയുടെ പ്രഥമ പരിഗണനയിൽ ഒന്നായി തുടരുന്നു. ലൈനിന്റെ ഭാഗങ്ങൾ ഘട്ടം ഘട്ടമായി തുറക്കാനാണ് അധികൃതരുടെ തീരുമാനം. അങ്ങനെ വരുമ്പോൾ ഇവിടുത്തെ സർവീസ് പ്രവർത്തനക്ഷമമാകുമ്പോൾ യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മെട്രോയുടെ വളർച്ചയുടെ അടുത്ത പടവുകളെ കുറിച്ച് കൃത്യമായ രൂപരേഖ തന്നെയാണ് ഇപ്പോൾ അധികൃതർ തയ്യാറാക്കിയിരിക്കുന്നത്. പുതിയ പാതകളിലെ മെട്രോ സേവനങ്ങൾ ഒരേസമയം തുടങ്ങാതെ ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുക. നിലവിലെ പാതകളുമായുള്ള പ്രവർത്തന മാറ്റം സുഗമമാക്കാനും സുരക്ഷയും സേവനക്ഷമതയും ഉറപ്പാക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
2026ഓടെ ഏകദേശം 41 കിലോമീറ്റർ പുതിയ നമ്മ മെട്രോ ലൈനുകൾ തുറക്കാൻ സാധ്യതയുണ്ടെന്നാണ് അടുത്തവൃത്തങ്ങൾ അറിയിക്കുന്നത്. ഇത് ശൃംഖലയുടെ പ്രതിവർഷമുള്ള പ്രധാന നേട്ടമാണ്. നഗരങ്ങളിലെ റോഡുകളിലെ യാത്രാത്തിരക്കിന് കാര്യമായ ആശ്വാസം നൽകാനും ഇത് സഹായിക്കും. പ്രത്യേകിച്ച് ഇപ്പോൾ മെട്രോ സേവനങ്ങൾ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം ഗണ്യമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ.
കൂടുതൽ മേഖലകളിലേക്ക് മെട്രോ
നഗരപ്രാന്തത്തിലെ വിവിധ മേഖലകളിലേക്ക് കൂടി മെട്രോ വ്യാപിപ്പിക്കാനുള്ള വികസന പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നമ്മ മെട്രോ ബിഡദി, നെലമംഗല, ദേവനഹള്ളി, ഹോസ്കോട്ടെ തുടങ്ങിയ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതാ പഠനങ്ങളാണ് നടന്നുവരുന്നത്. ഇത് നഗരത്തെ അതിവേഗം വളരുന്ന പ്രാന്തപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ദീർഘകാല ആവശ്യത്തെ അടയാളപ്പെടുത്തുന്നു.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
കാത്തിരുന്ന ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിയിൽ അടുത്ത നീക്കം; 20 കി.മീക്ക് 3348 കോടിയുടെ ടെൻഡർ ക്ഷണിച്ചു -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം












Click it and Unblock the Notifications