കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ ആശുപത്രികളിൽ 800 രൂപ, സർക്കാർ ആശുപത്രിയിൽ 325..നാസൽ വാക്സിന്റെ വില ഇങ്ങനെ

Google Oneindia Malayalam News

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി ഭാരത് ബയോടെക് നിർമിച്ച നാസല്‍ വാക്‌സിന് സ്വകാര്യ ആശുപത്രികളില്‍ 800 രൂപയ്ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ 325 രൂപയ്ക്കും ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രികളിൽ 800 രൂപയ്ക്ക് പുറമെ നികുതിയും കൊടുക്കേണ്ടി വരുമെന്നാണ് വിവരം...

കോവിഷീൽഡ്, കോവാക്സിൻ തുടങ്ങിയ പ്രതിരോധ മരുന്നുകൾ രണ്ട് ഡോക് പൂർത്തിയാക്കിയ 18 വയസിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസായാണ് നാസൽ വാക്സിൻ നൽകുക. രാജ്യത്തെ ആദ്യ കോവിഡ് പ്രതിരോധ നാസൽ വാക്സിനാണ് ഇൻകോവാക്. ജനുവരി അവസാനം മുതൽ സർക്കാർ ആശുപത്രികളിലും ബൂസ്റ്റർ ഡോസായി നാസൽ വാക്സിൻ ലഭ്യമാകും. നിലവിൽ സ്വകാര്യ ആശുപത്രികളിൽ 800 രൂപക്ക് ഇന്നോവാക് ലഭ്യമാണ്.

vaccine

1,33,000ൽ ഒരാൾ; ആ അപൂർവ്വ നേട്ടവുമായി ആ പെൺകുഞ്ഞ് പിറന്നുവീണു....1,33,000ൽ ഒരാൾ; ആ അപൂർവ്വ നേട്ടവുമായി ആ പെൺകുഞ്ഞ് പിറന്നുവീണു....

ഭാരത് ബയോടെക്കിന്റെ സൂചി രഹിത ഇൻട്രാ നാസൽ കോവിഡ് വാക്‌സിൻ 18 വയസ്സിന് മുകളിലുള്ളവർക്ക് അടിയന്തിര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിന് അനുമതി നൽകി.

Viral Video:കൂളായി മുംബൈ പോലീസ്, കയ്യടിച്ച് സോഷ്യല്‍മീഡിയ..നന്ദി പറഞ്ഞ് ഗായകന്‍
iNCOVACC ലോകത്തിലെ ആദ്യത്തെ ഇൻട്രാനാസൽ വാക്‌സിൻ ആകും. 'iNCOVACC ഒരു പ്രീ-ഫ്യൂഷൻ സ്റ്റെബിലൈസ്ഡ് സ്‌പൈക്ക് പ്രോട്ടീൻ ഉള്ള ഒരു റീകോമ്പിനന്റ് റെപ്ലിക്കേഷൻ ഡെഫിഷ്യന്റ് അഡെനോവൈറസ് വെക്റ്റർ വാക്‌സിൻ ആണ്.

ഈ വാക്‌സിൻ കാൻഡിഡേറ്റ് I, II, III ക്ലിനിക്കൽ പരീക്ഷണങ്ങളിൽ വിജയകരമായ ഫലമാണെന്ന് വിലയിരുത്തി. മൂക്കിലൂടെ തുള്ളി ഉറ്റിച്ച് ഇൻട്രാനാസൽ ഡെലിവറി അനുവദിക്കുന്നതിന് iNCOVACC പ്രത്യേകം രൂപപ്പെടുത്തിയിട്ടുണ്ട്.

പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പ്രവര്‍ത്തനരഹിതമാകും, മുന്നറിയിപ്പ്; ഇത് അവസാന അവസരംപാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പ്രവര്‍ത്തനരഹിതമാകും, മുന്നറിയിപ്പ്; ഇത് അവസാന അവസരം

താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ചെലവ് കുറഞ്ഞ രീതിയിൽ നാസൽ ഡെലിവറി സംവിധാനം രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

' ഭാരത് ബയോടെക് പ്രസ്താവനയിൽ പറഞ്ഞു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) വാക്സിന് പ്രാഥമിക ശ്രേണിയായും ഹെറ്ററോളജിക്കൽ ബൂസ്റ്ററായും ഉപയോഗിക്കുന്നതിന് അനുമതി നൽകി.

കുത്തിവയ്ക്കുന്നതിനു പകരം, മൂക്കിലൂടെ തുള്ളിയായി നൽകാമെന്നതാണു പ്രധാന നേട്ടം. യുഎസിലെ സെന്റ് ലൂയിസ് സർവകലാശാല വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന വാക്സീൻ സുരക്ഷിതവും മികച്ച പ്രതിരോധ ശേഷി നൽകുന്നതുമാണെന്നു ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നു. 2 ഡോസ് 3100 പേരിലും ബൂസ്റ്ററായി 875 പേരിലും നൽകി കമ്പനി ട്രയൽ നടത്തിയിരുന്നു.

English summary
Bharat Biotech's nasal vaccine to cost Rs 800 in private hospitals and Rs 325 in government hospitals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X