ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കൃത്യം ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങി. 122 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. വൈകീട്ട് ആറ് മണി വരെയാണ് പോളിംഗ് സമയം. ഭരണകക്ഷിയായ എന്‍ഡിഎയ്ക്കും പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിനും രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പ്രതീക്ഷകള്‍ ഏറെയാണ്. നിതീഷ് സര്‍ക്കാരിലെ അര ഡസനിലധികം മന്ത്രിമാര്‍ ഉള്‍പ്പെടെ 1,302 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
122 മണ്ഡലങ്ങളിലായി 3.7 കോടി വോട്ടര്‍മാര്‍ ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും. ബീഹാറില്‍ ഉടനീളം സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്, സുഗമമായ പോളിംഗ് ഉറപ്പാക്കാന്‍ നാല് ലക്ഷത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ബോംബ് നിര്‍മാര്‍ജന സ്ക്വാഡുകളും അര്‍ദ്ധസൈനിക വിഭാഗങ്ങളും ജാഗ്രതയിലാണ്. പോളിംഗ് ദിവസം ക്രമീകരണങ്ങള്‍ നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോളിംഗ് സംബന്ധിച്ച വാര്‍ത്തകള്‍ അറിയാം...
Nov 11, 2025, 5:55 pm IST
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ അഞ്ച് മണി വരെയുള്ള പോളിങ് 67.40 ശതമാനം രേഖപ്പെടുത്തി
Nov 11, 2025, 4:58 pm IST
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ വാസു അറസ്റ്റില്‍. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ ദേവസ്വം കമ്മീഷണറും ആണ്. നേരത്തെ അറസ്റ്റിലായവരുടെ മൊഴി അടിസ്ഥാനമാക്കിയാണ് വാസുവിന്റെ അറസ്റ്റ്.
Nov 11, 2025, 4:14 pm IST
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നു മണി വരെ 60.40 ശതമാനം പോളിങ്. 66.10 ശതമാനം പോളിങ് രേഖപ്പെടുത്തിയ കിഷന്ഗഞ്ചാണ് ഒന്നാം സ്ഥാനത്ത്.
Nov 11, 2025, 4:11 pm IST
ഡല്‍ഹി ചെങ്കോട്ടയിലെ സ്ഫോടനത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ചാവേറിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഫരീദാബാദില്‍ നിന്ന് കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു.
Nov 11, 2025, 3:23 pm IST
ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന
ബീഹാറിലും സുരക്ഷ ശക്തമാക്കിയതായി ബീഹാര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) വിനയ് കുമാര്‍ ചൊവ്വാഴ്ച പറഞ്ഞു.
Nov 11, 2025, 2:22 pm IST
ബിഹാർ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടത്തിൽ ഉച്ചയ്ക്ക് 1 മണി വരെ ഏകദേശം 47.62 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Nov 11, 2025, 2:04 pm IST
ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനത്തിന്റെ അന്വേഷണം നീളുന്നത് വൈറ്റ് കോളർ ടെറർ മൊഡ്യൂളിലെ അംഗങ്ങളിലേക്കെന്ന് റിപ്പോർട്ട്. ചെങ്കോട്ട സ്ഫോടനത്തിന് മൂന്നാഴ്ച മുമ്പ് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ശ്രീനഗറിന്റെ പലഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് അന്വേഷണം ആരംഭിച്ച ജമ്മു പോലീസ് തെളിവുകളുടെ ചുവടുപിടിച്ച് ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലുമെത്തി.
Nov 11, 2025, 1:36 pm IST
ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 8 നിയമസഭാ സീറ്റുകളിലെ മണ്ഡല തിരിച്ചുള്ള പോളിംഗ് ശതമാനം ഇതാ:
നഗ്രോട്ട (ജമ്മു കശ്മീർ) - 34.47%
ബുഡ്ഗാം (ജമ്മു കശ്മീർ) - 21.74%
ഘട്സില (ജാർഖണ്ഡ്) - 34.32%
ദമ്പ (മിസോറാം) - 34.38%
നുവാപദ (ഒഡീഷ) - 32.51%
ടാർൺ തരൺ (പഞ്ചാബ്) - 23.35%
ആന്റ (രാജസ്ഥാൻ) - 28.74%
ജൂബിലി ഹിൽസ് (തെലങ്കാന) - 20.76%
Nov 11, 2025, 1:12 pm IST
ബിജെപി നേതാവ് അശ്വിനി കുമാർ ചൗബേ മാധ്യമങ്ങളോട് സംസാരിക്കുന്നു.
#WATCH | Bhagalpur | #BiharElection2025 | BJP leader Ashwini Kumar Choubey says, "I want to appeal to all the people of Bihar that this is a great festival of democracy, celebrate this great festival with great joy. From the morning, people have been standing in queues... I feel… pic.twitter.com/UODic5JqNG
വോട്ടർമാരുടെ ശരീരഭാഷയിൽ നിന്ന് അവർ മാറ്റം ആഗ്രഹിക്കുന്നതായി ബീഹാർ കോൺഗ്രസ് അധ്യക്ഷൻ. ഇന്ത്യാ ബ്ലോക്കിന്റെ വിജയത്തെക്കുറിച്ച് അദ്ദേഹം സൂചന നൽകി. 'ഇന്ത്യാ സഖ്യത്തിന്റെ ശരീരഭാഷ മാറി. വോട്ടർമാരുടെ ശരീരഭാഷയും മാറി. 20 വർഷം ഭരിച്ച സർക്കാരിനോട് വിടപറയേണ്ട സമയമാണിതെന്ന് ഇത് കാണിക്കുന്നു. ഇവിടെ ഒരു പുതിയ സർക്കാർ ആവശ്യമാണെന്ന് പൊതുജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു, ഇന്ത്യാ സഖ്യത്തിന്റെ പുതിയ സർക്കാർ ഇവിടെ വരും' റാം പറഞ്ഞു.
Nov 11, 2025, 11:57 am IST
ദില്ലി
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് പുറത്ത് ഇന്നലെ വൈകുന്നേരം നടന്ന കാർ സ്ഫോടനം, ഫരീദാബാദ് ആസ്ഥാനമായുള്ള ഭീകരസംഘടനയിലെ പ്രധാന അംഗമായ ഡോ. മുഹമ്മദ് ഉമർ നടത്തിയ ഫിദായീൻ ശൈലിയിലുള്ള ഭീകരാക്രമണമായിരിക്കാമെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു. ഫരീദാബാദ് മൊഡ്യൂളിലെ മുഖ്യപ്രതിയും സഹായിയുമായ ഡോ. മുസമ്മിൽ ഷക്കീലിന്റെ അറസ്റ്റിനുശേഷം ഉമർ പരിഭ്രാന്തനായി എന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്.
Nov 11, 2025, 11:30 am IST
വോട്ട് രേഖപ്പെടുത്തിയത് ശേഷം ഒരു ബുദ്ധസന്യാസി.
Nov 11, 2025, 11:29 am IST
ബിഹാറിലെ ദേശീയ ജനാധിപത്യ സഖ്യ സർക്കാരിനെതിരായ വികാരം പ്രതിഫലിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സംസ്ഥാനത്ത് ഒരു മാറ്റത്തിനായി ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബീഹാറിലെ എല്ലാ വോട്ടർമാരും വൻതോതിൽ പുറത്തുവന്ന് ജനപക്ഷ, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സർക്കാരിനായി വോട്ട് ചെയ്യണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു; കെസി പറഞ്ഞു.
Nov 11, 2025, 11:09 am IST
ദില്ലി
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിലെ ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ ആദ്യ ചിത്രം പുറത്ത്. ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച വെള്ള നിറത്തിലുള്ള ഐ20 കാറിന്റെ ഉടമയാണ് ഉമർ. ജമ്മു കശ്മീരിലെ പുൽവാമയിൽ 1989 ഫെബ്രുവരി 24ന് ജനിച്ച ഉമർ അൽ ഫലാ മെഡിക്കൽ കോളജിലെ ഡോക്ടർ ആയിരുന്നു.
Nov 11, 2025, 10:41 am IST
സാമ്പത്തിക വികസനം, സാമൂഹിക നീതി, സമത്വം എന്നിവയാൽ നിറഞ്ഞ ഒരു 'മാതൃക' ബീഹാറിന് ആവശ്യമാണെന്ന് മല്ലികാർജുൻ ഖാർഗെ.
"Bihar needs a 'model' filled with economic development, social justice, and equality": Mallikarjun Kharge as second phase polling underway
രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന 122 സീറ്റുകളിൽ രാവിലെ 9 മണി വരെ 14.55 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Nov 11, 2025, 9:01 am IST
'കഴിഞ്ഞ ഘട്ടത്തിലെ റെക്കോർഡ് പോളിംഗ് ശതമാനം ഇന്ന് തകർക്കാൻ ബീഹാറിലെ ജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. ബീഹാറിലെ മാറ്റത്തിനായി വോട്ട് ചെയ്യുക. നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി വോട്ട് ചെയ്യുക. നവംബർ 14ന് ബീഹാറിൽ ഒരു പുതിയ സംവിധാനം സൃഷ്ടിക്കുന്നതിന് ആദ്യ ഘട്ടത്തേക്കാൾ കൂടുതൽ വോട്ട് ചെയ്യുക' പ്രശാന്ത് കിഷോർ പറഞ്ഞു.
Nov 11, 2025, 8:45 am IST
ദില്ലി
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ ആദ്യ ഫോറൻസിക് റിപ്പോർട്ട് പുറത്ത്. സ്ഫോടനം ഉണ്ടായെങ്കിലും മേഖലയിൽ ഒന്നുമൊരു ഗർത്തം രൂപപ്പെടാത്തത് സംശയം ജനിപ്പിക്കുന്നു. "ഇത് വളരെ പെട്ടെന്ന് തീപിടിക്കുന്ന ഒരു രാസവസ്തുവായിരിക്കാം, അതുകൊണ്ടായിരിക്കാം ആളപായമുണ്ടായത്. ഇത് ഉയർന്ന നിലവാരമുള്ള സ്ഫോടകവസ്തുവാണ്," അമോണിയം നൈട്രേറ്റും ആർഡിഎക്സും ചേർന്ന മിശ്രിതം ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് സൂചന നൽകുന്ന ആദ്യ വിവരങ്ങൾ പുറത്ത്.
Nov 11, 2025, 8:21 am IST
വോട്ട് രേഖപ്പെടുത്താൻ ക്യൂ നിൽക്കുന്നവർ.
#WATCH | #BiharElection2025 | People queue up outside a polling station in Motihari as they await their turn to vote in the second and final phase of State Assembly elections. pic.twitter.com/gIzBOPRXpf
'എസ്ഐആർ പരിശോധനയെ തുടർന്ന് 69 ലക്ഷം വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കി, പിന്നെ എങ്ങനെയാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം വർധിക്കുന്നത്?... ബീഹാർ ഒരു വലിയ മാറ്റത്തിലേക്ക് നീങ്ങുകയാണ്. പുതിയ വോട്ടർമാർ (ജനറൽ ഇസഡ്) മാറ്റം ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി എന്തിനാണ് കട്ട, ബോംബ്, കൊള്ള തുടങ്ങിയ ഭാഷ ഉപയോഗിക്കുന്നത്? ഇത്തരത്തിലുള്ള ഭാഷ പ്രധാനമന്ത്രിക്ക് അനുയോജ്യമാണോ?... ബീഹാറിന്റെ വിഷയങ്ങളിൽ പ്രധാനമന്ത്രി ഒരിക്കലും വോട്ട് അഭ്യർത്ഥിക്കുന്നില്ല. ബീഹാറിലെ പൊതുജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു' പപ്പു യാദവ് പറഞ്ഞു.
Nov 11, 2025, 7:32 am IST
'ഇന്ന് ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പാണ്. എല്ലാ വോട്ടർമാരോടും എനിക്ക് അഭ്യർത്ഥിക്കാനുള്ളത്, അതിൽ സജീവമായി പങ്കെടുക്കുകയും വോട്ടിംഗിൽ പുതിയ റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്. ആദ്യമായി വോട്ടുചെയ്യാൻ പോകുന്ന സംസ്ഥാനത്തെ യുവ വോട്ടർമാരോട് എനിക്ക് ഒരു പ്രത്യേക അഭ്യർത്ഥനയുണ്ട്, അവർ സ്വയം വോട്ട് ചെയ്യുക മാത്രമല്ല, മറ്റുള്ളവരെ അങ്ങനെ ചെയ്യാൻ പ്രചോദിപ്പിക്കുകയും വേണം' പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
Nov 11, 2025, 7:19 am IST
ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. നേരത്തെ വിവിധ ബൂത്തുകളിൽ മോക്ക് പോളിങ് നടന്നിരുന്നു.
Nov 11, 2025, 6:57 am IST
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 122 സീറ്റുകളിൽ ഭാരതീയ ജനതാ പാർട്ടി 53 സീറ്റുകളിലും, ജനതാദൾ (യുണൈറ്റഡ്) 44 സീറ്റുകളിലും, ലോക് ജനശക്തി പാർട്ടി (റാം വിലാസ്) 15 സീറ്റുകളിലും, ഹിന്ദുസ്ഥാൻ അവാം മോർച്ച (സെക്കുലർ) ആറ് സീറ്റുകളിലും, രാഷ്ട്രീയ ലോക് മഞ്ച് നാല് സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു.
Nov 11, 2025, 6:38 am IST
ഇന്നത്തെ പോരാട്ടത്തിൽ രാഷ്ട്രീയ ജനതാദൾ 72 സീറ്റിലും, കോൺഗ്രസ് 37 സീറ്റിലും വികാസ്ശീൽ ഇൻസാൻ പാർട്ടി എട്ട് സീറ്റിലും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്) ലിബറേഷൻ ആറ് സീറ്റിലും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നാല് സീറ്റിലും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഒരു സീറ്റിലും മത്സരിക്കുന്നു.
Nov 11, 2025, 6:25 am IST
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 122 സീറ്റുകളിൽ 2020ൽ മഹാഗത്ബന്ധൻ 49 സീറ്റുകൾ നേടിയപ്പോൾ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) 66 സീറ്റുകൾ നേടി. അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം അഞ്ച് സീറ്റുകൾ നേടിയപ്പോൾ, 2020ൽ ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്പി) ഒരു സ്വതന്ത്രനും ഓരോ സീറ്റുകൾ വീതം നേടി.
Nov 11, 2025, 6:12 am IST
രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുക. വൈകീട്ട് 6 മണി വരെയാണ് പോളിംഗ് നടക്കുക. പ്രശ്നബാധിത മേഖലകളിൽ ചിലയിടത്ത് അഞ്ച് മണിക്ക് പോളിംഗ് അവസാനിക്കും.
Nov 11, 2025, 12:21 am IST
രണ്ടാം ഘട്ടത്തില്‍ ഇന്ന് നിരവധി പ്രധാന മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നു. ഭരണകക്ഷിയായ എന്‍ഡിഎയും പ്രതിപക്ഷത്തിന്റെ ഇന്ത്യാ ബ്ലോക്കും തമ്മില്‍ ഈ സീറ്റുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ പ്രധാന പാര്‍ട്ടികളുടെയും നേതാക്കള്‍ വോട്ടര്‍മാരോട് തിരഞ്ഞെടുപ്പില്‍ ആവേശത്തോടെ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ചു.
Nov 11, 2025, 12:10 am IST
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിനായി സമാധാനപരമായ പോളിംഗ് ഉറപ്പാക്കാന്‍ 4 ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് 45,399 പോളിംഗ് സ്റ്റേഷനുകളിലാണ് നടക്കുന്നത്. ഇതില്‍ 40,073 എണ്ണം ഗ്രാമപ്രദേശങ്ങളിലാണ്.
Nov 11, 2025, 12:09 am IST
ബിഹാറില്‍ ഇന്ന് രണ്ടാം ഘട്ട് വോട്ടെടുപ്പ്. രാവിലെ ഏഴ് മണി തൊട്ട് വൈകീട്ട് ആറ് മണി വരെയാണ് പോളിംഗ് സമയം. 122 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
12:09 AM, 11 Nov
ബിഹാറില്‍ ഇന്ന് രണ്ടാം ഘട്ട് വോട്ടെടുപ്പ്. രാവിലെ ഏഴ് മണി തൊട്ട് വൈകീട്ട് ആറ് മണി വരെയാണ് പോളിംഗ് സമയം. 122 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
12:10 AM, 11 Nov
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിനായി സമാധാനപരമായ പോളിംഗ് ഉറപ്പാക്കാന്‍ 4 ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് 45,399 പോളിംഗ് സ്റ്റേഷനുകളിലാണ് നടക്കുന്നത്. ഇതില്‍ 40,073 എണ്ണം ഗ്രാമപ്രദേശങ്ങളിലാണ്.
12:21 AM, 11 Nov
രണ്ടാം ഘട്ടത്തില്‍ ഇന്ന് നിരവധി പ്രധാന മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നു. ഭരണകക്ഷിയായ എന്‍ഡിഎയും പ്രതിപക്ഷത്തിന്റെ ഇന്ത്യാ ബ്ലോക്കും തമ്മില്‍ ഈ സീറ്റുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ പ്രധാന പാര്‍ട്ടികളുടെയും നേതാക്കള്‍ വോട്ടര്‍മാരോട് തിരഞ്ഞെടുപ്പില്‍ ആവേശത്തോടെ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ചു.
6:12 AM, 11 Nov
രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുക. വൈകീട്ട് 6 മണി വരെയാണ് പോളിംഗ് നടക്കുക. പ്രശ്നബാധിത മേഖലകളിൽ ചിലയിടത്ത് അഞ്ച് മണിക്ക് പോളിംഗ് അവസാനിക്കും.
6:25 AM, 11 Nov
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 122 സീറ്റുകളിൽ 2020ൽ മഹാഗത്ബന്ധൻ 49 സീറ്റുകൾ നേടിയപ്പോൾ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) 66 സീറ്റുകൾ നേടി. അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം അഞ്ച് സീറ്റുകൾ നേടിയപ്പോൾ, 2020ൽ ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്പി) ഒരു സ്വതന്ത്രനും ഓരോ സീറ്റുകൾ വീതം നേടി.
6:38 AM, 11 Nov
ഇന്നത്തെ പോരാട്ടത്തിൽ രാഷ്ട്രീയ ജനതാദൾ 72 സീറ്റിലും, കോൺഗ്രസ് 37 സീറ്റിലും വികാസ്ശീൽ ഇൻസാൻ പാർട്ടി എട്ട് സീറ്റിലും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്) ലിബറേഷൻ ആറ് സീറ്റിലും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നാല് സീറ്റിലും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഒരു സീറ്റിലും മത്സരിക്കുന്നു.
6:57 AM, 11 Nov
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 122 സീറ്റുകളിൽ ഭാരതീയ ജനതാ പാർട്ടി 53 സീറ്റുകളിലും, ജനതാദൾ (യുണൈറ്റഡ്) 44 സീറ്റുകളിലും, ലോക് ജനശക്തി പാർട്ടി (റാം വിലാസ്) 15 സീറ്റുകളിലും, ഹിന്ദുസ്ഥാൻ അവാം മോർച്ച (സെക്കുലർ) ആറ് സീറ്റുകളിലും, രാഷ്ട്രീയ ലോക് മഞ്ച് നാല് സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു.
7:19 AM, 11 Nov
ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. നേരത്തെ വിവിധ ബൂത്തുകളിൽ മോക്ക് പോളിങ് നടന്നിരുന്നു.
7:32 AM, 11 Nov
'ഇന്ന് ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പാണ്. എല്ലാ വോട്ടർമാരോടും എനിക്ക് അഭ്യർത്ഥിക്കാനുള്ളത്, അതിൽ സജീവമായി പങ്കെടുക്കുകയും വോട്ടിംഗിൽ പുതിയ റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്. ആദ്യമായി വോട്ടുചെയ്യാൻ പോകുന്ന സംസ്ഥാനത്തെ യുവ വോട്ടർമാരോട് എനിക്ക് ഒരു പ്രത്യേക അഭ്യർത്ഥനയുണ്ട്, അവർ സ്വയം വോട്ട് ചെയ്യുക മാത്രമല്ല, മറ്റുള്ളവരെ അങ്ങനെ ചെയ്യാൻ പ്രചോദിപ്പിക്കുകയും വേണം' പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
7:48 AM, 11 Nov
'എസ്ഐആർ പരിശോധനയെ തുടർന്ന് 69 ലക്ഷം വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കി, പിന്നെ എങ്ങനെയാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം വർധിക്കുന്നത്?... ബീഹാർ ഒരു വലിയ മാറ്റത്തിലേക്ക് നീങ്ങുകയാണ്. പുതിയ വോട്ടർമാർ (ജനറൽ ഇസഡ്) മാറ്റം ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി എന്തിനാണ് കട്ട, ബോംബ്, കൊള്ള തുടങ്ങിയ ഭാഷ ഉപയോഗിക്കുന്നത്? ഇത്തരത്തിലുള്ള ഭാഷ പ്രധാനമന്ത്രിക്ക് അനുയോജ്യമാണോ?... ബീഹാറിന്റെ വിഷയങ്ങളിൽ പ്രധാനമന്ത്രി ഒരിക്കലും വോട്ട് അഭ്യർത്ഥിക്കുന്നില്ല. ബീഹാറിലെ പൊതുജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു' പപ്പു യാദവ് പറഞ്ഞു.
8:21 AM, 11 Nov
വോട്ട് രേഖപ്പെടുത്താൻ ക്യൂ നിൽക്കുന്നവർ.
#WATCH | #BiharElection2025 | People queue up outside a polling station in Motihari as they await their turn to vote in the second and final phase of State Assembly elections. pic.twitter.com/gIzBOPRXpf
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ ആദ്യ ഫോറൻസിക് റിപ്പോർട്ട് പുറത്ത്. സ്ഫോടനം ഉണ്ടായെങ്കിലും മേഖലയിൽ ഒന്നുമൊരു ഗർത്തം രൂപപ്പെടാത്തത് സംശയം ജനിപ്പിക്കുന്നു. "ഇത് വളരെ പെട്ടെന്ന് തീപിടിക്കുന്ന ഒരു രാസവസ്തുവായിരിക്കാം, അതുകൊണ്ടായിരിക്കാം ആളപായമുണ്ടായത്. ഇത് ഉയർന്ന നിലവാരമുള്ള സ്ഫോടകവസ്തുവാണ്," അമോണിയം നൈട്രേറ്റും ആർഡിഎക്സും ചേർന്ന മിശ്രിതം ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് സൂചന നൽകുന്ന ആദ്യ വിവരങ്ങൾ പുറത്ത്.
9:01 AM, 11 Nov
'കഴിഞ്ഞ ഘട്ടത്തിലെ റെക്കോർഡ് പോളിംഗ് ശതമാനം ഇന്ന് തകർക്കാൻ ബീഹാറിലെ ജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. ബീഹാറിലെ മാറ്റത്തിനായി വോട്ട് ചെയ്യുക. നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി വോട്ട് ചെയ്യുക. നവംബർ 14ന് ബീഹാറിൽ ഒരു പുതിയ സംവിധാനം സൃഷ്ടിക്കുന്നതിന് ആദ്യ ഘട്ടത്തേക്കാൾ കൂടുതൽ വോട്ട് ചെയ്യുക' പ്രശാന്ത് കിഷോർ പറഞ്ഞു.
9:46 AM, 11 Nov
രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന 122 സീറ്റുകളിൽ രാവിലെ 9 മണി വരെ 14.55 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
10:41 AM, 11 Nov
സാമ്പത്തിക വികസനം, സാമൂഹിക നീതി, സമത്വം എന്നിവയാൽ നിറഞ്ഞ ഒരു 'മാതൃക' ബീഹാറിന് ആവശ്യമാണെന്ന് മല്ലികാർജുൻ ഖാർഗെ.
"Bihar needs a 'model' filled with economic development, social justice, and equality": Mallikarjun Kharge as second phase polling underway
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിലെ ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ ആദ്യ ചിത്രം പുറത്ത്. ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച വെള്ള നിറത്തിലുള്ള ഐ20 കാറിന്റെ ഉടമയാണ് ഉമർ. ജമ്മു കശ്മീരിലെ പുൽവാമയിൽ 1989 ഫെബ്രുവരി 24ന് ജനിച്ച ഉമർ അൽ ഫലാ മെഡിക്കൽ കോളജിലെ ഡോക്ടർ ആയിരുന്നു.
11:29 AM, 11 Nov
ബിഹാറിലെ ദേശീയ ജനാധിപത്യ സഖ്യ സർക്കാരിനെതിരായ വികാരം പ്രതിഫലിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സംസ്ഥാനത്ത് ഒരു മാറ്റത്തിനായി ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബീഹാറിലെ എല്ലാ വോട്ടർമാരും വൻതോതിൽ പുറത്തുവന്ന് ജനപക്ഷ, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സർക്കാരിനായി വോട്ട് ചെയ്യണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു; കെസി പറഞ്ഞു.
11:30 AM, 11 Nov
വോട്ട് രേഖപ്പെടുത്തിയത് ശേഷം ഒരു ബുദ്ധസന്യാസി.
11:57 AM, 11 Nov
ദില്ലി
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് പുറത്ത് ഇന്നലെ വൈകുന്നേരം നടന്ന കാർ സ്ഫോടനം, ഫരീദാബാദ് ആസ്ഥാനമായുള്ള ഭീകരസംഘടനയിലെ പ്രധാന അംഗമായ ഡോ. മുഹമ്മദ് ഉമർ നടത്തിയ ഫിദായീൻ ശൈലിയിലുള്ള ഭീകരാക്രമണമായിരിക്കാമെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു. ഫരീദാബാദ് മൊഡ്യൂളിലെ മുഖ്യപ്രതിയും സഹായിയുമായ ഡോ. മുസമ്മിൽ ഷക്കീലിന്റെ അറസ്റ്റിനുശേഷം ഉമർ പരിഭ്രാന്തനായി എന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്.
12:42 PM, 11 Nov
വോട്ടർമാരുടെ ശരീരഭാഷയിൽ നിന്ന് അവർ മാറ്റം ആഗ്രഹിക്കുന്നതായി ബീഹാർ കോൺഗ്രസ് അധ്യക്ഷൻ. ഇന്ത്യാ ബ്ലോക്കിന്റെ വിജയത്തെക്കുറിച്ച് അദ്ദേഹം സൂചന നൽകി. 'ഇന്ത്യാ സഖ്യത്തിന്റെ ശരീരഭാഷ മാറി. വോട്ടർമാരുടെ ശരീരഭാഷയും മാറി. 20 വർഷം ഭരിച്ച സർക്കാരിനോട് വിടപറയേണ്ട സമയമാണിതെന്ന് ഇത് കാണിക്കുന്നു. ഇവിടെ ഒരു പുതിയ സർക്കാർ ആവശ്യമാണെന്ന് പൊതുജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു, ഇന്ത്യാ സഖ്യത്തിന്റെ പുതിയ സർക്കാർ ഇവിടെ വരും' റാം പറഞ്ഞു.
1:12 PM, 11 Nov
ബിജെപി നേതാവ് അശ്വിനി കുമാർ ചൗബേ മാധ്യമങ്ങളോട് സംസാരിക്കുന്നു.
#WATCH | Bhagalpur | #BiharElection2025 | BJP leader Ashwini Kumar Choubey says, "I want to appeal to all the people of Bihar that this is a great festival of democracy, celebrate this great festival with great joy. From the morning, people have been standing in queues... I feel… pic.twitter.com/UODic5JqNG
ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 8 നിയമസഭാ സീറ്റുകളിലെ മണ്ഡല തിരിച്ചുള്ള പോളിംഗ് ശതമാനം ഇതാ:
നഗ്രോട്ട (ജമ്മു കശ്മീർ) - 34.47%
ബുഡ്ഗാം (ജമ്മു കശ്മീർ) - 21.74%
ഘട്സില (ജാർഖണ്ഡ്) - 34.32%
ദമ്പ (മിസോറാം) - 34.38%
നുവാപദ (ഒഡീഷ) - 32.51%
ടാർൺ തരൺ (പഞ്ചാബ്) - 23.35%
ആന്റ (രാജസ്ഥാൻ) - 28.74%
ജൂബിലി ഹിൽസ് (തെലങ്കാന) - 20.76%
2:04 PM, 11 Nov
ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനത്തിന്റെ അന്വേഷണം നീളുന്നത് വൈറ്റ് കോളർ ടെറർ മൊഡ്യൂളിലെ അംഗങ്ങളിലേക്കെന്ന് റിപ്പോർട്ട്. ചെങ്കോട്ട സ്ഫോടനത്തിന് മൂന്നാഴ്ച മുമ്പ് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ശ്രീനഗറിന്റെ പലഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് അന്വേഷണം ആരംഭിച്ച ജമ്മു പോലീസ് തെളിവുകളുടെ ചുവടുപിടിച്ച് ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലുമെത്തി.
2:22 PM, 11 Nov
ബിഹാർ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടത്തിൽ ഉച്ചയ്ക്ക് 1 മണി വരെ ഏകദേശം 47.62 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
3:23 PM, 11 Nov
ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന
ബീഹാറിലും സുരക്ഷ ശക്തമാക്കിയതായി ബീഹാര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) വിനയ് കുമാര്‍ ചൊവ്വാഴ്ച പറഞ്ഞു.
4:11 PM, 11 Nov
ഡല്‍ഹി ചെങ്കോട്ടയിലെ സ്ഫോടനത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ചാവേറിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഫരീദാബാദില്‍ നിന്ന് കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു.
4:14 PM, 11 Nov
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നു മണി വരെ 60.40 ശതമാനം പോളിങ്. 66.10 ശതമാനം പോളിങ് രേഖപ്പെടുത്തിയ കിഷന്ഗഞ്ചാണ് ഒന്നാം സ്ഥാനത്ത്.
4:58 PM, 11 Nov
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ വാസു അറസ്റ്റില്‍. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ ദേവസ്വം കമ്മീഷണറും ആണ്. നേരത്തെ അറസ്റ്റിലായവരുടെ മൊഴി അടിസ്ഥാനമാക്കിയാണ് വാസുവിന്റെ അറസ്റ്റ്.
5:55 PM, 11 Nov