കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ ട്വിസ്റ്റ്? ജെഡിഎസ് ബജെപിയുമായി സഖ്യത്തിനൊരുങ്ങുന്നുവെന്ന് അഭ്യൂഹം

Google Oneindia Malayalam News

ബെംഗളൂരു: സമാനതകളില്ലാത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് കര്‍ണാടകത്തില്‍ സഖ്യ സര്‍ക്കാര്‍ നേരിടുന്നത്. 16 എംഎല്‍എമാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന് ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതായി. ഇതോടെ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജിവെച്ചൊഴിയുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. അതേസമയം ബിജെപിയെ അകറ്റി നിര്‍ത്താനായി ഭരണം കോണ്‍ഗ്രസിനെ ഏല്‍പ്പിച്ച് പുറത്തുനിന്ന് പിന്തുണയ്ക്കാമെന്ന സാധ്യതകളും കര്‍ണാടകത്തില്‍ ജെഡിഎസ് തേടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

എന്നാല്‍ ഇതൊന്നുമല്ലാത്തൊരു ട്വിസ്റ്റ് കര്‍ണാടകത്തില്‍ ഉരുത്തിരിയുന്നുണ്ടെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അധികാരം നഷ്ടപ്പെടാതിരിക്കാന്‍ ബിജെപിയുമായി ജെഡിഎസ് കൈക്കോര്‍ക്കുമോയെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. വ്യാഴാഴ്ച ബിജെപി നേതാക്കളും ജെഡിഎസ് മന്ത്രിയും ഗസ്റ്റ് ഹൗസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയാണ് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിരിക്കുന്നത്.

 ചരിത്രം ആവര്‍ത്തിക്കുമോ?

ചരിത്രം ആവര്‍ത്തിക്കുമോ?

2004 ല്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാര്‍ സുഗമമായി ഭരിക്കുന്നതിനിടയിലാണ് സഖ്യത്തിന് പാലം വലിച്ച് എച്ച്ഡി കുമാരസ്വാമിയും 23 ദള്‍ എംഎല്‍എമാരും ദള്‍ ക്യാമ്പ് വിട്ടത്. ഈ 23 പിന്നീട് 40 ല്‍ എത്തിയതോടെ എന്‍ ധരംസിങ്ങിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് -ദള്‍ സഖ്യം നിലംപൊത്തി. ഇതോടെ ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ആദ്യമായി അധികാരം പിടിക്കാനായി. അന്ന് കുമാരസ്വാമിയെ ബിജെപി മുഖ്യമന്ത്രിയാക്കി. ബിഎസ് യെദ്യൂരപ്പ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയുമായി.

 കൂടിക്കാഴ്ച

കൂടിക്കാഴ്ച

എന്നാല്‍ കുമാരസ്വാമിയുടെ നീക്കം തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് ദേവഗൗഡ പരസ്യമായി പറഞ്ഞു. ഇത് പരാമര്‍ശിച്ച് ഗവര്‍ണര്‍ക്ക് അന്ന് അദ്ദേഹം കത്തെഴുതുകയും ചെയ്തിരുന്നു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ കുമാരസ്വാമി ചരിത്രം ആവര്‍ത്തിക്കുമോയെന്ന അഭ്യൂഹമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. ജെഡിഎസ് മന്ത്രിയും ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിരിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ടാണ് ജെഡിഎസ് നേതാവും ടൂറിസം മന്ത്രിയുമായ സ ര മഹേഷും കര്‍ണാടക ബിജെപി നേതാക്കളായ മുരളീധര്‍ റാവുവും മുതിര്‍ന്ന എംഎല്‍എ കെസ് ഈശ്വരപ്പയും കൂടിക്കാഴ്ച നടത്തിയത്.

 ഒറ്റക്കെട്ടായി നേരിടും

ഒറ്റക്കെട്ടായി നേരിടും

കെസ്ടിഡിസിയുടെ കെകെ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതോടെയാണ് ബിജെപി-ജെഡിഎസ് സഖ്യത്തിന് സാധ്യത തെളിയുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തി. സ ര മഹേഷിന്‍റെ വകുപ്പില്‍ പെടുന്ന കെസ്ടിഡിസിയുടെ കെകെ ഗസ്റ്റൗ ഹൗസില്‍ വെച്ച് ബിജെപി നേതാക്കളുമായി അദ്ദേഹം നടത്തിയത് സാധാരണ കൂടിക്കാഴ്ച മാത്രമാണെന്ന് കുമാരസ്വാമി പ്രതികരിച്ചു. സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമങ്ങളെ ശക്തമായി തന്നെ പ്രതിരോധിക്കുമെന്ന് കുമാരസ്വാമി ട്വീറ്റ് ചെയ്തു.

 തന്ത്രത്തിന്‍റെ ഭാഗം

തന്ത്രത്തിന്‍റെ ഭാഗം

മന്ത്രിമാരും എംഎല്‍എമാരും കുമാരകൃപ ഗസ്റ്റ് ഹൗസ് സന്ദര്‍ശിക്കുന്നത് സാധാരണയാണ്. യാദൃശ്ചികമായിട്ടാണ് മന്ത്രി മേഹഷ് ഈശ്വരപ്പയേയും മുരളീധര റാവുവിനേയും കണ്ടത്. പുറത്തുവരുന്നതെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഒറ്റക്കെട്ടാണെന്നും ഏത് പ്രതിസന്ധിയേയും ശക്തമായി തന്നെ നേരിടുമെന്നും ജെഡിഎസ് ഔദ്യോഗിക ട്വിറ്ററിലും കുറിച്ചു. അതേസമയം കൂടിക്കാഴ്ച സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെ തന്ത്രത്തിന്‍റെ ഭാഗമാണെന്ന് ജെഡിഎസ് നേതാക്കള്‍ പ്രതികരിച്ചു.

English summary
BJP-JDS alliance? this is what Kumaraswamy saysBJP-JDS alliance? this is what Kumaraswamy says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X