കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങള്‍ക്കെതിരെ ബഹിഷ്‌കരണാഹ്വാനവുമായി പര്‍വേശ് വര്‍മ; ബിജെപി നേതൃത്വത്തിന് അതൃപ്തി

Google Oneindia Malayalam News

ദില്ലി: മുസ്ലീങ്ങള്‍ക്കെതിരെ ബഹിഷ്‌കരണാഹ്വാനവുമായി വിവാദ നേതാവ് പര്‍വേശ് വര്‍മ. ബിജെപിയുടെ പശ്ചിമ ദില്ലി എംപിയാണ് പര്‍വേശ് സാഹിബാ സിംഗ് വര്‍മയെന്ന പര്‍വേശ് വര്‍മ. നിങ്ങള്‍ക്ക് അവരുടെ ശരിയായ വഴിയില്‍ നടത്തണമെങ്കില്‍, ഒരു വഴിയേ ഉള്ളൂ, അവരെ സമ്പൂര്‍ണമായി അകറ്റി നിര്‍ത്തുക, ബഹിഷ്‌കരിക്കുക എന്നായിരുന്നു പര്‍വേശിന്റെ ആഹ്വാനം.

അതേസമയം പാര്‍ട്ടിയില്‍ വലിയ പ്രശ്‌നങ്ങള്‍ക്കാണ് ഈ പരാമര്‍ശം വഴിവെച്ചിരിക്കുന്നത്. നേരത്തെ നൂപുര്‍ ശര്‍മയുടെ പരാമര്‍ശം പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദമായിരുന്നു. അതുപോലൊന്നാണ് ഇതും. പ്രത്യേകിച്ച് ബിജെപി പസ്മന്ദ മുസ്ലീങ്ങള്‍ക്കിടയില്‍ സ്വാധീനത്തിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.

1

നേരത്തെ പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ വിവാദത്തില്‍ ചാടിയിരുന്നു നൂപുര്‍ ശര്‍മ. അന്താരാഷ്ട്ര തലത്തില്‍ ഈ പരാമര്‍ശം ബിജെപിക്കും ഇന്ത്യക്കും നാണക്കേടായി മാറിയിരുന്നു. നൂപുര്‍ ശര്‍മയെ പിന്നീട് ബിജെപി പുറത്താക്കിയിരുന്നു. എന്നാല്‍ പര്‍വേശ് വര്‍മയുടെ പരാമര്‍ശവും അനവസരത്തിലുള്ളതാണെന്ന് നേതാക്കള്‍ പറയുന്നു.

വിശ്വ ഹിന്ദു പരിഷത്തിന്റെ ചടങ്ങിനിടെയാണ് ഈ പരാമര്‍ശമുണ്ടായത്. എന്നാല്‍ ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പേര് പര്‍വേശ് പറഞ്ഞിട്ടില്ല. എന്നാല്‍ ഇത് കൃത്യമായി മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ടുള്ളതാണ്. ബിജെപിക്കുള്ളില്‍ ഈ പരാമര്‍ശം നല്ല രീതിയില്‍ അല്ല സ്വീകരിക്കപ്പെട്ടത്.

നേതാക്കള്‍ക്കെല്ലാം കൃത്യമായ സന്ദേശം നേരത്തെ തന്നെ ഉന്നത തലത്തില്‍ നിന്ന് ലഭിച്ചതാണ്. ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ അവസാനിപ്പിക്കാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയതാണ്. അതേസമയം എംപിയില്‍ നിന്ന് വിശദീകരണം തേടാന്‍ പാര്‍ട്ടി തീരുമാനിച്ചതായി ഔദ്യോഗിമായ റിപ്പോര്‍ട്ടുകളൊന്നുമില്ല. എന്നാല്‍ കടുത്ത അതൃപ്തിയിലാണ് കേന്ദ്ര നേതൃത്വം.

പാര്‍ട്ടി അംഗങ്ങള്‍ അനാവശ്യ വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ പറഞ്ഞതാണ്. പ്രത്യേകിച്ച് വിദ്വേഷകരമായ പ്രസ്താവനകള്‍ പാടില്ലെന്നും പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിലുണ്ടായിരുന്നു.

മുസ്ലീങ്ങളിലെ പിന്നോക്ക വിഭാഗമായ പസ്മന്ദ വിഭാഗത്തെ ചേര്‍ത്തു നിര്‍ത്താനാണ് ബിജെപിയുടെ ശ്രമം. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമെടുത്തിട്ടുണ്ട്. എന്നാല്‍ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. ആര്‍എസ്എസും മുസ്ലീം സമുദായവുമായി അടുപ്പം പുലര്‍ത്തുവാനുള്ള ശ്രമത്തിലാണ്.

പ്രശ്‌നങ്ങള്‍ ഒഴിവാക്കി സൗഹാര്‍ദപരമായി നീങ്ങാനാണ് ബിജെപിയും ഇതര സംഘടനകളും ശ്രമിക്കുന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് നേതൃത്വത്തിന്റെ പിന്തുണയുണ്ടാവില്ലെന്ന സന്ദേശവും ഇതിനോടകം ലഭിച്ചിട്ടുണ്ട്. നൂപുര്‍ ശര്‍മ വിഷയമാണ് ഈ മാറ്റങ്ങള്‍ക്കൊക്കെ കാരണമായത്.

English summary
bjp mp parvesh verma raises boycott call against muslim, leadership unhappy says reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X